കെമിസ്ട്രി ലാബിൽ നിർമിച്ചത് മാരക മയക്കുമരുന്ന്; യൂനിവേഴ്സിറ്റി പ്രഫസർമാർ അറസ്റ്റിൽ

വാഷിങ്ടൺ: യൂനിവേഴ്സിറ്റി കെമിസ്ട്രി ലാബിൽ മാരക മയക്കുമരുന്നായ മെത്താംഫീറ്റമിൻ ഉൽപാദിപ്പിച്ച സംഭവത്തിൽ രണ് ട് പ്രഫസർമാർ അറസ്റ്റിൽ. അമേരിക്കയിലെ ഹെൻഡേഴ്സൺ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലാണ് സംഭവം. ടെറി ഡേവിഡ് ബെറ്റ്മെൻ (4 5), ബ്രാൻഡ്ലി അലൻ റൗലൻഡ് (40) എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

യൂനിവേഴ്സിറ്റി സയൻസ് സെന്‍ററിലെ ലാബിൽ നിന്ന് അസാധാരണമായ ഗന്ധം അനുഭവപ്പെട്ടതോടെയാണ് സംശയമുയർന്നത്. പ്രാഥമിക അന്വേഷണത്തിൽ ഇവിടെ നിന്ന് മെത്താംഫീറ്റമിൻ ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു കണ്ടെത്തുകയായിരുന്നു. ഇതിന് ശേഷം പ്രഫസർമാർ ഇരുവരും അവധിയിൽ പ്രവേശിച്ചിരുന്നു.

വിശദമായ അന്വേഷണത്തിലാണ് മെത്താംഫീറ്റമിൻ ഉൽപാദനം വെളിപ്പെട്ടത്. വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നും അന്വേഷണവുമായി എല്ലാതരത്തിലും സഹകരിക്കുന്നുണ്ടെന്നും യൂനിവേഴ്സിറ്റി അധികൃതർ വ്യക്തമാക്കി.

യു.ജി റിസർച്ച് ഡയറക്ടർ കൂടിയായ ഡേവിഡ് ബെറ്റ്മെൻ 10 വർഷമായി ഇവിടെ അധ്യാപകനാണ്. 2014 മുതൽ കെമിസ്ട്രി അസോസിയേറ്റ് പ്രഫസറാണ് അലൻ റൗലൻഡ്.

മാരക മയക്കുമരുന്നായ മെത്താംഫീറ്റമിൻ നിർമിക്കുന്നത് അമേരിക്കയിൽ 40 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇത് ഉപയോഗിച്ചാൽ 20 വർഷം വരെയും തടവിന് വിധിക്കാം.

Tags:    
News Summary - 2 US Chemistry Professors Arrested For Making Meth At University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.