Posted On
date_range Updated On
date_range ന്യൂ ഓർലിയൻസിൽ വെടിവെപ്പിൽ 11 പേർക്ക് പരിക്ക്; രണ്ട് പേർക്ക് ഗുരുതരം
വാഷിങ്ടൺ: അമേരിക്കയിലെ ന്യൂ ഓർലിയൻസിലുണ്ടായ വെടിവെപ്പിൽ 11 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. വിനോദസഞ്ചാര കേന്ദ്രമായ ഫ്രഞ്ച് ക്വാർട്ടറിലാണ് വെടിവെപ്പ് നടന്നത്.
പ്രാദേശിക സമയം പുലർച്ചെ മൂന്നോടെയാണ് വെടിവെപ്പുണ്ടായത്. തിരക്കേറിയ സമയത്ത് വെടിവെപ്പ് നടത്തിയ ആളെ കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു.
സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സമയോചിതമായി ഇടപെട്ടെന്നും ന്യൂ ഓർലിയൻസ് പൊലീസ് ട്വീറ്റിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.