ബെയ്‌ജിങ്‌ മലനിര

അന്ധവിശ്വാസം കാരണം മലമുകളിൽ കുടുങ്ങിയത് 30 മണിക്കൂർ; രക്ഷാപ്രവർത്തവർക്ക് വെല്ലുവിളിയായി മധ്യവയസ്ക്കരായ യാത്രികർ

ബെയ്‌ജിങ്‌: അന്ധവിശ്വാസം കാരണം രക്ഷാപ്രവർത്തനങ്ങളോട് പ്രതികരിക്കാതെ മധ്യവയസ്ക്കരായ രണ്ട് യാത്രികർ മലമുകളിൽ കുടുങ്ങിയത് 30 മണിക്കൂർ. 'മലമുകളിൽ വെച്ച് പേര് വിളിക്കുന്നത് കേട്ടാൽ മിണ്ടരുത്' എന്ന അന്ധവിശ്വാസത്തെ തുടർന്നാണ് രക്ഷാപ്രവർത്തകർ തൊട്ടടുത്ത് എത്തിയിട്ടും ഇരുവർക്കും രക്ഷ വൈകിയത്. ചൈനയിൽ, ബെയ്‌ജിങിനടുത്തുള്ള ഹുവൈറൂ വനമേഖലയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഔഷധ സസ്യങ്ങൾ തേടി കാട് കയറിയ 73- ക്കാരനെയും 58- കാരിയെയുമാണ് ഒടുവിൽ രക്ഷാസേന ജീവനോടെ കണ്ടെത്തിയത്.

കഴിഞ്ഞ ജൂലൈ 29-നാണ് സംഭവം. കാട്ടിലേക്ക് പോയ ഇരുവരും നേരം വൈകിയിട്ടും തിരിച്ചെത്താതായതോടെ ഗ്രാമവാസികൾ വിവരം പൊലീസിനെയും ഫയർ ഫോഴ്സിനെയും അറിയിക്കുകയായിരുന്നു. കേൾവി പരിമിതിയുള്ള ഇവർ കയ്യിൽ ഫോണോ ഭക്ഷണമോ വെള്ളമോ കരുതിയിരുന്നില്ല. സിഗ്നലില്ലാത്ത ദുർഘടമായ മലനിരകളിൽ രാത്രി മുഴുവൻ തിരച്ചിൽ തുടർന്ന രക്ഷാസേന, 17 മണിക്കൂറുകൾക്ക് ശേഷമാണ് തികച്ചും അവശരായ നിലയിൽ ഇവരെ കണ്ടെത്തിയത്. എന്നാൽ, തൊട്ടടുത്ത് ഉണ്ടായിട്ടും എന്തുകൊണ്ടാണ് വിളിക്കേൾക്കാതിരുന്നത് എന്ന ചോദ്യത്തിന് ഇരുവരും നൽകിയ ഉത്തരമാണ് രക്ഷാപ്രവർത്തരെ ഞെട്ടിച്ചത്.

രക്ഷാപ്രവർത്തകർ പേര് വിളിക്കുന്നത് തങ്ങൾ നേരത്തെ കേട്ടിരുന്നുവെന്നും ഭയം കാരണമാണ് വിളി കേൾക്കാതിരുന്നത് എന്നുമായിരുന്നു ഇരുവരുടെയും പ്രതികരണം. മലനിരകളിൽ വെച്ച് പരിചയക്കാരുടെ ശബ്ദത്തിൽ ദുഷ്ട ശക്തികൾ വിളിക്കാറുണ്ടെന്നും, അതിന് മറുപടി നൽകിയാൽ ആത്മാവ് നഷ്ടപെടുമെന്നുമുള്ള പരമ്പര്യ വിശ്വാസമാണ് ഇവരെ ഭയപെടുത്തിയത്. ശബ്ദം കേട്ടതോടെ ഭയപ്പെട്ട ഇവർ എതിർ ദിശയിലേക്ക് ഓടുകയും ചെയ്തു. എന്തായാലും, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇരുവരെയും സുരക്ഷിതമായി താഴെയെത്തിക്കാൻ രക്ഷാസേനക്കായി 

Tags:    
News Summary - അന്ധവിശ്വാസം കാരണം മലമുകളിൽ കുടുങ്ങിയത് 30 മണിക്കൂർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.