കുഞ്ഞുങ്ങ​ളുടെ ശിരസ് ഛേദിക്കുന്ന ഇസ്രായേൽ ഇവിടെ വേണ്ട; ഗസ്സയോട് ഐക്യപ്പെട്ട് ഇൻസ്റ്റഗ്രാമിൽ കാമ്പയിൻ, അണിചേർന്ന് ആലിയയും സാമന്തയുമടങ്ങുന്ന താരങ്ങൾ

ഗസ്സയിൽ പിഞ്ചുകുഞ്ഞുങ്ങളെ പോലും ചുട്ടുകൊല്ലുന്ന ഇസ്രായേലിന്റെ ക്രൂരതക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന കാമ്പയ്നിൽ അണിനിരന്ന് ചലച്ചി​ത്ര താരങ്ങളും. എല്ലാ കണ്ണുകളും റഫയിലേക്ക് (All Eyes on Rafah) പോസ്റ്ററിലാണ് ഇൻസ്റ്റഗ്രാമിൽ കാമ്പയിൻ നടക്കുന്നത്. താരങ്ങളടക്കം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി ഗസ്സയോട് ഐക്യപ്പെട്ടിരിക്കുകയാണ്. 

എക്സിലും ഇതേ ഹാഷ് ടാഗ് ട്രെൻഡിങ്ങാണ്. എക്സിൽ ഇസ്രായേൽ സൈന്യം കൊന്നൊടുക്കുന്ന കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ഹൃദയഭേദകമായ ചിത്രങ്ങളും വിഡിയോകളുമാണ് പ്രചരിക്കുന്നത്. വെടിയുണ്ട തുളച്ചുകളഞ്ഞ കുഞ്ഞിന്റെ തലയും പിടിച്ച് നിൽക്കുന്ന രക്ഷാപ്രവർത്തകരും കഴുത്തറ്റുപോയ ഉടലിൽ ബാക്കിയായ കുഞ്ഞുമകളുടെ ശരീരം ചേർത്ത് പിടിച്ച് നിൽക്കുന്ന പിതാവും തുടങ്ങി... ബോംബാക്രമണങ്ങളിൽ ജീവനറ്റ കുഞ്ഞുടലുകൾ പിടിച്ച് അലമുറയിട്ട് കരയുന്ന മാതാപിതാക്കളുടെ ചിത്രങ്ങളും വിഡിയോകളുമാണ് എക്സിൽ പ്രചരിക്കുന്നത്.

ആലിയ ഭട്ട്, റിച്ച ഛദ്ദ, സ്വര ഭാസ്കർ, ജൗഹർ ടാൻ, രാധിക ആപ്തെ, വരുൺ ധവാൻ, ഫാത്തിമ സന ​ൈ​ശഖ്, ഹണി സിങ്, സാമന്ത റൂത്ത് പ്രഭു, നോറ ഫത്തേഹി, ദിയ മിർസ തുടങ്ങിയ താരങ്ങളാണ് ഇൻസ്റ്റഗ്രാമിൽ ഫലസ്തീനികൾക്ക് പിന്തുണ അറിയിച്ചത്. ​'' കുഞ്ഞുങ്ങളുടെ ശിരസ്സ് ഛേദിക്കുന്ന നിങ്ങളുടെ രാജ്യം ഈ ഭൂമുഖത്ത് ആവശ്യമില്ല''.- എന്നാണ് നടൻ നകുൽ മേത്ത കുറിച്ചത്.

''അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി വന്ന് 48 മണിക്കൂറിനുള്ളിൽ ഇസ്രായേൽ റഫയിൽ 60 തവണ ബോംബിട്ടു. റഫയിലെ യു.എൻ.എച്ച്.സി.ആർ സ്കൂളിന് പിന്നിൽ കുട്ടികൾ അഭയം തേടിയ ക്യാമ്പ് അവർ ബോംബിട്ട് തകർത്തു. കത്തിക്കരിഞ്ഞ, ശിരഛേദം ചെയ്യപ്പെട്ട അ​േനകം കുട്ടികളെയും പൊള്ളലേറ്റ മാതാപിതാക്കളെയും മുതിർന്നവരെയും തീജ്വാലകൾക്കിടയിൽ കണ്ടെത്തി. ഇത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ്. ഐ.സി.ജെ. വിധിയുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ്.​''-എന്നാണ് രാധിക ആപ്തെ കുറിച്ചത്.

മലയാളി താരങ്ങളായ നിമിഷ സജയന്‍, കീര്‍ത്തി സുരേഷ്, രാജേഷ് മാധവന്‍, ബേസില്‍ ജോസഫ്, നൈല ഉഷ, ഭാവന, ദുല്‍ഖര്‍ സല്‍മാന്‍, പാര്‍വതി, നിഖില വിമല്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, സുപ്രിയ മേനോന്‍, റിമ കല്ലുങ്കല്‍, അന്ന ബെന്‍, നിരഞ്ജന, തന്‍വി റാം, മണികണ്ഠന്‍ ആചാരി, മീര നന്ദന്‍, മൃദുല, അനുമോള്‍, രമ്യ നമ്പീശന്‍, ഷെയിന്‍ നിഗം, അനാര്‍ക്കലി, ഗൗരി കിഷന്‍, അനുപമ, ഷറഫുദ്ധീന്‍, അശ്വതി ശ്രീകാന്ത്, റോഷ്ന റോയ്, മഖ്ബൂല്‍ സല്‍മാന്‍, നീരജ് മാധവ്, ആഷിഖ് അബു എന്നിവരും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

രാ​ജ്യാ​ന്ത​ര സ​മൂ​ഹ​ത്തെ​യും അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യെ​യും മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളെ​യും വെ​ല്ലു​വി​ളി ഗ​സ്സ​യി​ൽ ആ​ക്ര​മ​ണം തു​ട​രുകയാണ് ഇ​സ്രാ​യേ​ൽ. റ​ഫ​യി​ലെ സൈ​നി​ക ഇ​ട​പെ​ട​ൽ അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന ഐ.​സി.​ജെ ഉ​ത്ത​ര​വി​ന് ഒ​രു വി​ല​യും ക​ൽ​പി​ക്കാ​തെ​യാ​ണ് റ​ഫ​യി​ൽ അ​ട​ക്കം മ​നു​ഷ്യ​രെ പ​ച്ച​ക്ക് ക​ത്തി​ക്കു​ന്ന ക്രൂ​ര​ത തു​ട​രു​ന്ന​ത്.

ദ​ക്ഷി​ണ റ​ഫ​യി​ൽ അ​ഭ​യാ​ർ​ഥി​ക​ളു​ടെ ത​മ്പി​ൽ ഇ​സ്രാ​യേ​ൽ ബോം​ബി​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 40 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ചാ​ര​ത്തി​ൽ മ​നു​ഷ്യ​ശ​രീ​രം തി​ര​യു​ന്ന ഫ​ല​സ്തീ​നി​ക​ൾ ക​ണ്ണീ​ർ ചി​ത്രം മാ​ത്ര​മ​ല്ല. ലോ​ക മ​നഃ​സാ​ക്ഷി​ക്കു​നേ​രെ ചോ​ദ്യ​ങ്ങ​ളും ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​വ​ർ​ക്ക് ചി​കി​ത്സ ന​ൽ​കാ​ൻ പോ​ലും ഗ​സ്സ​യി​ൽ സൗ​ക​ര്യ​മി​ല്ല. ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ഇ​സ്രാ​യേ​ൽ ആ​ക്ര​മി​ച്ച് ത​ക​ർ​ത്തി​ട്ടു​ണ്ട്.

Tags:    
News Summary - All Eyes On Rafah’: Indian celebrities demand justice for Gaza victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.