മരിച്ചെന്നു കരുതിയിരുന്ന അൽഖാഇദ തലവൻ സവാഹിരിയുടെ വിഡിയോ സന്ദേശം പുറത്ത്​

ഇസ്​ലാമാബാദ്​: മരിച്ചെന്നു കരുതിയിരുന്ന അൽഖാഇദ തലവൻ ​അയ്​മൻ അൽ സവാഹിരിയുടെ വിഡിയോ സന്ദേശം പുറത്ത്​. 9/11 ഭീകരാക്രമണത്തി​െൻറ 20ാം വാർഷികത്തോടനുബന്ധിച്ചാണ്​ വിഡിയോ പുറത്തുവിട്ടത്​.

60 മിനിറ്റുള്ള വിഡിയോയിൽ സവാഹിരി നിരവധി കാര്യങ്ങൾ പറയുന്നതായി യു.എസ്​ ആസ്ഥാനമായുള്ള എസ്​.ഐ.ടി.ഇ ഇൻറലിജൻസ്​ സംഘം അറിയിച്ചു. സിറിയയിലെ റഷ്യൻ വ്യോമതാവളത്തിൽ അൽഖാഇദ നടത്തിയ ആക്രമണത്തെ കുറിച്ച്​ സവാഹിരി വിഡിയോയിൽ സൂചിപ്പിക്കുന്നുണ്ട്​.

സവാഹിരി മരിച്ചതായി വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും യു.എസ്​ ഇൻറലിജൻസ്​ ഏജൻസികൾക്ക്​ അതി​ന്​ തെളിവു കണ്ടെത്താനായിരുന്നില്ല. ഒസാമ ബിൻലാദന്‍റെ മരണത്തിനുശേഷമാണ്​ സവാഹിരി അൽഖാഇദയുടെ നേതൃസ്​ഥാനത്തേക്ക്​ വരുന്നത്​.

2001 ഒക്ടോബർ 11ന് എഫ്.ബി.ഐയുടെ അടിയന്തരമായി പിടികിട്ടേണ്ട 22 തീവ്രവാദികളുടെ പട്ടികയിൽപ്പെട്ട ഒരാളാണ് സവാഹിരി. അമേരിക്ക ഇദ്ദേഹത്തിന്‍റെ തലക്ക് 25 ദശലക്ഷം ഡോളറാണ്​ വിലയിട്ടിട്ടുള്ളത്​.

Tags:    
News Summary - Al Qaeda leader Zawahiri's video message released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.