കൊളംബോയിൽ നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യയിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനത്തിന്റെ മടക്കയാത്ര റദ്ദാക്കി. 158 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് റദ്ദാക്കേണ്ടി വന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കിയതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
ചെന്നൈ വിമാനത്താവളത്തിൽ പറന്നിറങ്ങിയപ്പോഴാണ് പക്ഷി ഇടിച്ചതായി കണ്ടെത്തിയത്. തുടർന്ന് എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കി. സംഭവത്തിന് പിന്നാലെ പരിശോധനക്കായി വിമാനം ഉടൻ തന്നെ നിലത്തിറക്കി. ശേഷം എഞ്ചിനീയർമാരുടെയും വിമാനത്താവള ഉദ്യോഗസ്ഥരുടെയും വിപുലമായ പരിശോധനകൾ നടന്നു.
സംഭവത്തെത്തുടർന്ന് എയർ ഇന്ത്യ വിമാനത്തിന്റെ കൊളംബോയിലേക്കുള്ള മടക്കയാത്രയെക്കുറിച്ച് എയർലൈൻ ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചു. യാത്രക്കാർക്കായി പകരം വിമാനമെത്തിച്ച് യാത്ര തുടർന്നു. പകരം ഏർപ്പെടുത്തിയ വിമാനത്തിൽ 137 യാത്രക്കാരെ കൊളംബോയിലേക്ക് തിരിച്ചയച്ചതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
പക്ഷിയിടിച്ചതിനാല്‍ വിമാനത്തിന് ചില സാങ്കേതിക തകരാറുള്ളതിനാൽ കൂടുതൽ പരിശോധന നടത്തിയതിന് ശേഷമേ ഇത് യാത്രക്കായി ഉപയോഗിക്കുകയുള്ളൂവെന്ന് വിമാനത്താവളം അധികൃതർ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അമൃത്സറിൽനിന്ന് യു.കെയിലെ ബിർമിങ്ഹാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിന്‍റെ റാറ്റ് പുറത്തേക്ക് വന്നത്. നിരന്തരം വിമാന സർവീസുകൾ റദ്ദാക്കുന്നതിൽ എയർ ഇന്ത്യക്കെതിരെ വ്യാപക എതിർപ്പാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.