ബെയ്ജിങ്: ചൈനയിലെ ശതബെയ്ജിങ്: ചൈനയിലെ ശതകോടീശ്വരനും ടെക് ബാങ്കറുമായ ബാവോ ഫാനെ കാണാനില്ലെന്ന പരാതിയുമായി അദ്ദേഹത്തിന്റെ കമ്പനി അധികൃതർ. ടെക് കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും ഫണ്ട് നൽകുന്ന ഇൻവെസ്റ്റ്മെന്റ് ബാങ്കായ ചൈന റിനൈസൻസിന്റെ ചെയർമാനാണ് ബാവോ ഫാൻ.
നേരത്തേ ആലിബാബ വ്യാപാര ശൃംഖലയുടെ ഉടമയും ചൈനയിലെ ശതകോടീശ്വരനുമായ ജാക്ക് മായെ സമാന രീതിയിൽ കാണാതായിരുന്നു. ബാവോയെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് കമ്പനി ഹോങ്കോങ് സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചതിന് പിന്നാലെ ചൈന റിനൈസൻസിന്റെ ഓഹരിവില 30 ശതമാനം ഇടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.