സു​ഡാ​ൻ പ്ര​ധാ​ന​മ​ന്ത്രി വ​ധ​ശ്ര​മ​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ടു

ഖാ​ർ​ത്തൂം: സു​ഡാ​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ബ്​​ദു​ല്ല ഹം​ദൂ​ക്​ വ​ധ​ശ്ര​മ​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ടു. ത ​ല​സ്​​ഥാ​ന​മാ​യ ഖാ​ർ​ത്തൂ​മി​ൽ ഹം​ദൂ​കി​​െൻറ വാ​ഹ​ന​വ്യൂ​ഹ​ത്തെ ല​ക്ഷ്യ​മി​ട്ട്​ ന​ട​ത്തി​യ സ്​​ഫോ​ട​ന ​ത്തി​ൽ​നി​ന്നാ​ണ്​ ര​ക്ഷ​പ്പെ​ട്ട​ത്. അ​ദ്ദേ​ഹം സു​ര​ക്ഷി​ത​നാ​ണെ​ന്ന്​ കു​ടും​ബം അ​റി​യി​ച്ചു.

ആ​ക്ര​മ​ണ​ത്തി​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ജ​നാ​ധി​പ​ത്യ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ഉ​മ​ർ അ​ൽ​ബ​ഷീ​റി​നെ സൈ​ന്യം നീ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ഹം​ദൂ​ക്​ അ​ധി​കാ​ര​മേ​റ്റ​ത്. അ​തേ​സ​മ​യം, ജ​ന​കീ​യ സ​ർ​ക്കാ​റി​ന്​ അ​ധി​കാ​രം കൈ​മാ​റാ​ൻ സൈ​ന്യം ത​യാ​റാ​യി​ട്ടി​ല്ല.

ഉ​മ​ർ അ​ൽ​ബ​ഷീ​ർ അ​ട​ക്ക​മു​ള്ള യു​ദ്ധ​ക്കു​റ്റ​വാ​ളി​ക​ളെ വി​ചാ​ര​ണ ചെ​യ്യാ​നു​ള്ള അ​ന്താ​രാ​ഷ്​​ട്ര നീ​തി​ന്യാ​യ കോ​ട​തി​യു​ടെ ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന്​ ഹം​ദൂ​ക്​ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - sudan prime minister escaped from a murder attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.