നൈജീരിയൻ വിദേശകാര്യ മന്ത്രിക്ക്​ കോവിഡ്​

മോസ്​കോ: നൈജീരിയൻ വിദേശകാര്യമന്ത്രി ജ​ഫ്രി ഒന്യേമക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഞായറാഴ്​ച ഒന്യേമ തന്നെയാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്​. പ്രസിഡൻറ്​ മുഹമ്മദ്​ ബുഹാരി മന്ത്രിസഭയിൽ കോവിഡ്​ സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് 65കാരനായ​ ജ​ഫ്രി ഒന്യേമ. 

തൊണ്ടക്ക്​ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്​ ആശുപത്രിയിലെത്തി പരിശോധനക്ക്​ വിധേയനായപ്പോഴാണ്​ രോഗവിവരം അറിയുന്നത്​. ഒനീമിയയുടെ ​നാലാമത്തെ കോവിഡ്​ പരിശോധനയായിരുന്നു ഇത്​. നേരത്തേ നടത്തിയ മൂന്ന്​ പരിശോധനകളിലും കോവിഡ്​ നെഗറ്റീവ്​ ആയിരുന്നു. 

‘‘തൊണ്ടക്ക്​ അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന്​ ഇന്നലെ എൻെറ നാലാമ​ത്തെ കോവിഡ്​ പരിശോധന  നടത്തി. ദൗർഭാഗ്യവശാൽ ഇത്തവണ പോസിറ്റീവ്​ ആയി. ഇതാണ്​ ജീവിതം ! ചിലപ്പോൾ വിജയിക്കും ചിലപ്പോൾ പരാജയപ്പെടും. ഐസൊലേഷനിലേക്ക്​ പോവുകയാണ്​. നല്ലത്​ വരാൻ പ്രാർഥിക്കുന്നു.’’ - ഒന്യേമ ട്വീറ്റ്​ ചെയ്​തു. 

നൈജീരിയയിൽ മന്ത്രിസഭ എക്​സിക്യുട്ടീവ്​ കൗൺസിൽ യോഗങ്ങൾ ഓൺലൈനായാണ്​ ചേരുന്നത്​. രാജ്യത്ത്​ 36,000ത്തിലേറെ പേർക്ക്​ കോവിഡ്​ ബാധിക്കുകയും 778 പേർ മരിക്കുകയും ചെയ്​തിട്ടുണ്ട്​. കോവിഡ്​ വ്യാപനം കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടികൾക്ക്​ ശേഷം മെയ്​ മുതൽ രാജ്യത്ത്​ ലോക്​ഡൗൺ ഇളവുകളും നൽകിത്തുടങ്ങിയിരുന്നു. 

Tags:    
News Summary - Nigerian Foreign Minister Geoffrey Onyeama confirm COVID 19 -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.