ബൈറൂത്: ലബനാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരവെ നാലുമന്ത്രിമാർ രാജിവെച്ചു. പ്രധാനമന്ത്രി സഅദ് അൽ ഹരീരിയുടെ സര്‍ക്കാറിലെ ഘടകകക്ഷിയായ ലബനീസ് ഫോഴ്സ് പാര്‍ട്ടിയിലെ മന്ത്രിമാരാണ് രാജിവെച്ചത്. രാജ്യത്തെ ക്രിസ്ത്യന്‍ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയാണിത്. തൊഴിൽ മന്ത്രി കാമിൽ അബൂസുലൈമാനും രാജിവെച്ചവരിൽ പെടും. ഹരീരി സർക്കാർ രാജിവെക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
കഴിഞ്ഞ ദിവസം സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി വാട്സ്ആപ് ഉപയോഗത്തിനു നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം വന്‍ ജനരോഷത്താല്‍ പിന്‍വലിച്ചിരുന്നു.തുടർച്ചയായ നാലാംദിവസത്തിലേക്കാണ് പ്രക്ഷോഭം നീങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.