ഇന്ധന വില കൂടി; ഹെയ്​തി പ്രധാനമന്ത്രി രാജിവെച്ചു

പോർ​േട്ടാപ്രിൻസ്​​: എണ്ണ വില വർധനവിലുണ്ടായ പ്രക്ഷോഭങ്ങളെ തുടർന്ന്​ ഹെയ്​തി പ്രധാനമന്ത്രി രാജി​െവച്ചു. പ്രധാനമന്ത്രി ജാക്ക്​ ഗയ്​ ലഫ്​നോനൻറാണ്​ രാജിവെച്ചത്​. ഇന്ധന സബ്​സിഡി എടുത്ത കളയാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ദിവസങ്ങളായി പ്രക്ഷോഭം നടക്കുകയാണ്​ ഇതിനിടെയാണ്​ പ്രധാനമന്ത്രിയുടെ രാജിയുണ്ടായിരിക്കുന്നത്​.

താൻ പ്രസിഡൻറിന്​ രാജിക്കത്ത്​ രാജിസമർപ്പിച്ചുവെന്ന്​ ജാക്ക്​ പറഞ്ഞു. പ്രസിഡൻറ്​ രാജി സ്വീകരിച്ചതായി പാർലമ​​െൻറിൽ അദ്ദേഹം വ്യക്​തമാക്കി. ഹെയ്​തിയിൽ ഇന്ധന സബ്​സിഡി ഇല്ലാതാക്കിയതോടെ ഗ്യാസ്​ ഒായിലി​​​െൻറ വില 38 ശതമാനവും ഡീസലി​​​െൻറ വില 47 ശതമാനവും മണ്ണെയുടെ വില 51 ശതമാനവും വർധിച്ചിരുന്നു.

വില വർധനവിനെ തുടർന്ന്​ രാജ്യതലസ്ഥാനത്ത്​ വൻ ​പ്രക്ഷോഭമാണ്​ അരങ്ങേറിയത്​. ഏകദേശം ഏഴ്​ പേർ ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ തുടർന്ന്​ കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിന്​ സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ പ്രധാനമന്ത്രിയുടെ രാജിയുണ്ടായിരിക്കുന്നത്​.

Tags:    
News Summary - Haiti PM Jack Guy Lafontant resigns after days of protests-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.