??? ??????? ???????

എബോളയെ മറികടന്ന നാം കോവിഡിനെയും അതിജീവിക്കും - എലൻ ജോൺസൺ സർലിഫ്​

മെൺറോവിയ(ലൈബീരിയ): 2014-16 വർഷങ്ങളിൽ പതിനൊന്നായിരത്തിലധികം ആളുകളുടെ ജീവനെടുത്ത എബോളയെ മറികടന്ന മനുഷ്യ സമൂഹം ക ോവിഡിനെയും അതിജീവിക്കുമെന്ന്​ ലൈബീരിയയുടെ മുൻ പ്രസിഡൻറ് ​ എലൻ ജോൺസൺ സർലിഫ്​. ലൈബീരിയയിലാണ്​ എബോള ഏറ്റവും അധികം ആളുകളുടെ ജീവനെടുത്തത്​. രോഗബാധയിൽ 4810 പേർക്ക്​ ജീവൻ നഷ്​ടമായി. അന്ന്​ പ്രസിഡൻറായിരുന്ന എലൻ ജോൺസൺ സർലിഫ്​ എബോളയെ നേരിട്ടതി​​െൻറ അനുഭവം കോവിഡ്​ പ്രതിരോധത്തിൽ എങ്ങനെ ഉപയോഗപ്പെടുത്താനാകുമെന്നതി​െന കുറിച്ച്​ ബി.ബി.സി ലേഖകനോട്​ സംസാരിക്കുകയായിരുന്നു.

ലോകത്തി​​െൻറ ഏതെങ്കിലും ഒരു ഭാഗത്ത്​ ഒരു പകർച്ചവ്യാധി രൂപപ്പെട്ടാൽ ആഗോള പൗരൻമാർ എല്ലാവരും അതി​​െൻറ ഭീഷണിയിലാണെന്ന കാര്യം ഉൾകൊള്ളണമെന്ന്​ അവർ പറഞ്ഞു. പ്രതിരോധത്തി​​െൻറയും ചികിത്സയുടെയും മുഴുവൻ സന്നാഹങ്ങളും ഒരുക്കാൻ ആഗോള സമൂഹം ഒരുമിച്ച്​ മുന്നോട്ട്​ വരികയും ഉറവിടത്തിൽ തന്നെ അതിനെ തോൽപിക്കുകയും വേണം. എബോളയുടെ കാര്യത്തിൽ തുടക്കത്തിൽ ചില പിഴവുകൾ സംഭവിച്ചെങ്കിലും പിന്നീട്​ അത്​ തിരുത്താനായത്​ ​െകാണ്ടാണ്​ നമുക്ക്​ അതിജീവിക്കാനായത്.

യു.എൻ അടക്കമുള്ള അന്താരാഷ്​ട്ര സമൂഹം അന്ന്​ ഞങ്ങളെ സഹായിക്കാനെത്തി. രോഗത്തെ നിയന്ത്രണവിധേയമാക്കാനും പ്രതിരോധ കുത്തിവെപ്പടക്കം വികസിപ്പിക്കാനും സാധ്യമായത്​ ആഗോള സമൂഹത്തി​​െൻറ ഇടപെടൽ കൊണ്ടാണ്​. കോവിഡി​​െൻറ കാര്യത്തിൽ സുതാര്യത കുറഞ്ഞത്​ പ്രശ്​നം വഷളാക്കാൻ ഇടയാക്കിയെന്ന്​ അവർ സൂചിപ്പിച്ചു.

രാജ്യതിർത്തികൾക്കകത്ത്​ ​മാത്രമായി കോവിഡിനെ തോൽപിക്കാനോ ഏതെങ്കിലും സമൂഹത്തിന്​ മാത്രമായി അതിജീവിക്കാനോ സാധ്യമല്ല. അതിർത്തികൾ അടക്കുന്നത്​ രോഗവ്യാപനത്തി​​െൻറ കണ്ണി മുറിക്കാനാണ്​. അതുകൊണ്ട്​ മാത്രം നമുക്ക്​ സുരക്ഷിതരായി ഇരിക്കാനാകില്ല. സൂചനകൾ മനസിലാക്കുന്നിടത്തും സമയം കാര്യക്ഷമമായി പ്രയോജനപ്പെടുന്നിടത്തും നമുക്ക്​ സംഭവിച്ച പിഴവാണ്​ പ്രശ്​നം വഷളാക്കിയത്​.

ആഗോള സമൂഹം ഒരുമിച്ച്​ പ്രയത്​നിച്ചാൽ കോവിഡിനെ വളരെ പെ​െട്ട​ാന്ന്​ തോൽപിക്കാനാകും. എബോള നൽകിയ പാഠം അതാണ്​. എത്​ പ്രദേശത്തും കോവിഡ്​ ഉയർത്തുന്ന ഭീഷണി ആഗോള സമൂഹത്തിന്​ എതിരാണെന്ന്​ മനസിലാക്കി നേരിടണമെന്നും സമാധാന നൊബേൽ പുരസ്​കാര ജേതാവ്​ കൂടിയായ എലൻ ജോൺസൺ സർലിഫ്​ പറഞ്ഞു.

Tags:    
News Summary - Ellen Johnson Sirleaf comments on covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.