ഫല്ലൂജയില്‍ നിന്ന് കൂട്ടപ്പലായനം 

ബഗ്ദാദ്: ഐ.എസില്‍നിന്ന് തിരിച്ചുപിടിച്ച വടക്കന്‍ ഇറാഖിലെ ഫല്ലൂജയില്‍നിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണം കുത്തനെ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 
കഴിഞ്ഞ 24 മണിക്കൂറിനകം 2300 കുടുംബങ്ങള്‍ പലായനം ചെയ്തതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി പറയുന്നു.  മേഖലയിലെ സര്‍ക്കാര്‍ ആസ്ഥാനങ്ങള്‍ തിരിച്ചുപിടിച്ചതിനുശേഷം പ്രധാന ആശുപത്രിയുടെ നിയന്ത്രണംകൂടി സൈന്യം പിടിച്ചെടുത്തിരുന്നു. അതേസമയം, മേഖലയില്‍നിന്ന് ഐ.എസ് പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല. പലായനം ചെയ്യുന്നവര്‍ ല
ക്ഷ്യം വെക്കുന്ന മേഖലകളില്‍ പരിമിതമായ സൗകര്യങ്ങളേയുള്ളൂവെന്നും സംഘം ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്ക് സഹായമത്തെിക്കാനുള്ള സന്നദ്ധസംഘങ്ങളുടെ നീക്കവും പരാജയപ്പെടുകയാണ്. 
ശുദ്ധജലം പോലും തികയാത്ത അവസ്ഥയാണെന്നും എത്രകാലം അത് തുടരുമെന്ന് അറിയില്ളെന്നും സന്നദ്ധസംഘത്തിലെ നാസര്‍ മുഫ്ലാഹി പറയുന്നു. പലായനം ചെയ്ത 60,000 സിവിലിയന്‍മാരെ അന്‍ബാര്‍ പ്രവിശ്യയിലേക്കാണ് യു.എന്നും ഇറാഖ് സര്‍ക്കാരും പുനരധിവസിപ്പിച്ചത്. 
എന്നാല്‍ ഇവിടേക്ക്  കൂടുതല്‍ പേരെ സ്വീകരിക്കാന്‍ കഴിയില്ളെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു. ദിവസങ്ങളായി പോരാട്ടം കനത്ത ഫല്ലജയില്‍ കുടുങ്ങിക്കിടന്നവരാണ് ഇപ്പോള്‍ കുടിയൊഴിഞ്ഞത്. 
തിങ്ങിനിറഞ്ഞ അഭയാര്‍ഥിക്യാമ്പുകള്‍ തന്നെയാണ് അവരുടെ ലക്ഷ്യവും. വെള്ളവും ഭക്ഷണവും വൈദ്യയുതിയുമില്ലാതെ ദുരിതത്തിലകപ്പട്ടതിന്‍െറ കഥകളാണ് അവര്‍ക്ക് പങ്കുവെക്കാനുള്ളത്. 
ഈ സാഹചര്യത്തില്‍  മറ്റു ഏജന്‍സികളുമായി ചേര്‍ന്ന് സഹായത്തിനുള്ള വഴികള്‍ ആലോചിക്കുകയാണെന്നും മുഫ്ലാഹി തുടര്‍ന്നു. 
ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോഴും ഫല്ലൂജയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരുടെ ദാരുണാവസ്ഥയില്‍ ആശങ്കയുണ്ടെന്നും യു.എന്‍ സെക്രട്ടറി ജനറലിന്‍െറ വക്താവ് സ്റ്റീഫന്‍ ദുജാറിക് ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.