Posted On
date_range Updated On
date_range യുഗാണ്ടയില്‍ വോട്ടെടുപ്പിന് പിന്നാലെ പ്രതിപക്ഷനേതാവ് അറസ്റ്റില്‍
കമ്പാല: യുഗാണ്ടയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍െറ വോട്ടെടുപ്പ് പൂര്‍ത്തിയായതിനുപിന്നാലെ പ്രതിപക്ഷനേതാവ് കിസ ബെസിഗ്യേ അറസ്റ്റിലായി. ഒരാഴ്ചക്കിടെ മൂന്നാംതവണയാണ് ബെസിഗ്യേ അറസ്റ്റിലാവുന്നത്. നിലവിലെ പ്രസിഡന്‍റ് യൊവേരി മുസേവേനിക്ക് അനുകൂലമായി ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിനുപിന്നാലെയാണ് അറസ്റ്റുണ്ടായത്. 1986 മുതല്‍ അധികാരത്തില്‍ തുടരുകയാണ് മുസേവേനി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 62 ശതമാനം വോട്ടുകള്‍ മുസേവേനി നേടിയപ്പോള്‍ ബെസിഗ്യേക്ക് 33 ശതമാനം വോട്ടുകള്‍ മാത്രമേ നേടാനായിട്ടുള്ളൂ. വോട്ടിങ്ങില്‍ വ്യാപകകൃത്രിമം നടന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.