ഹെയ്തിയില്‍ യു.എസില്‍നിന്നുള്ള 500 ടണ്‍ സൗജന്യ നിലക്കടല ഇറക്കുമതി തടഞ്ഞു

പോര്‍ടോ പ്രിന്‍സ്: രാജ്യത്തെ ഒട്ടനവധി കര്‍ഷകരുടെ ജീവിതം ദുരിതമാക്കുമെന്ന് ആരോപിച്ച് യു.എസില്‍നിന്നുള്ള 500 ടണ്‍ സൗജന്യ നിലക്കടല ഇറക്കുമതി ഹെയ്തിയിലെ ഉല്‍പാദകര്‍ തടഞ്ഞു. ലോകബാങ്ക് കണക്കുകള്‍ പ്രകാരം രാജ്യത്തെ ദാരിദ്ര്യനിരക്ക് 31 ശതമാനത്തില്‍നിന്ന് 24 ശതമാനമായി കുറഞ്ഞെങ്കിലും ദാരിദ്ര്യനിരക്കില്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഒന്നാമതും ലോകതലത്തില്‍ ആദ്യ സ്ഥാനങ്ങളിലുമാണ് ഈ കരീബിയന്‍ രാജ്യം.

ഹെയ്തിയിലെ സ്കൂള്‍ കുട്ടികളുടെ വിശപ്പ് മാറ്റാനാണ് നിലക്കടല ഇറക്കുമതിയെന്ന് യു.എസ് കാര്‍ഷിക മന്ത്രാലയം അവകാശപ്പെട്ടു. എന്നാല്‍, തങ്ങളുടെ നിലക്കടല പ്രകൃതിദത്തമായതിനാല്‍ നിരന്തരം ഉപയോഗിക്കാനാകുമെന്ന് കര്‍ഷകനേതാവ് ജോസഫ് അന്‍േറാണിസ് ഗ്വില്ലമ പറഞ്ഞു. അവ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. യു.എസ് ഇറക്കുമതി തടയണമെന്ന് ആവശ്യപ്പെട്ട് സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്ന 50ഓളം കര്‍ഷകസംഘടനകള്‍ പ്രസ്താവന ഇറക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.