ജാക്കി ചാന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാവണം
ബെയ്ജിങ്: ഹോളിവുഡ് താരം ജാക്കി ചാന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാവാൻ മോഹം. വ്യാഴാഴ്ച ചൈനയിൽ നടന്ന ഒരു സിേമ്പാസിയത്തിനിടെയാണ് ജാക്കി ചാൻ ഇക്കാര്യം അറിയിച്ചത്. ഹോേങ്കാങ്ങിലെ ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ചൈനയെ പിന്തുണച്ചതിന് വലിയ വിമർശനം നേരിട്ടിരുന്നു ഇദ്ദേഹം.
കുറെ കാലമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനുയായി ആണ് ഇദ്ദേഹം. ൈചനീസ് പീപ്ൾസ് പൊളിറ്റിക്കൽ കൺസൾട്ടീവ് കോൺഫറൻസ് അംഗമായിരുന്നു.
''കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മഹത്വമെന്താണെന്ന് മനസിലാക്കാൻ കഴിഞ്ഞു.വാഗ്ദാനങ്ങളെല്ലാം നിറവേറ്റുന്ന പാർട്ടിയാണത്. ഒരുപാട് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. നമ്മുടെ രാജ്യം അടുത്തിടെയായി ഒരുപാട് പുരോഗതിയിലെത്തി. എവിടെയായാലും ചൈനക്കാരൻ എന്ന പേരിൽ അഭിമാനിക്കുന്നു. ഹോങ്കോങ് എെൻറ ജന്മനാടും ചൈന സ്വന്തം വീടും ആണ്. രണ്ടിനെയും ഞാൻ സ്നേഹിക്കുന്നു. ഹോങ്കോങ്ങിൽ ഉടൻ സമാധാനം പുന:സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ''-ജാക്കി ചാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.