വാഷിങ്ടൺ: എട്ടു വയസുള്ള നായയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരം. അതിന് കാരണമുണ്ട്. ഈ നായക്ക് വേണ്ടി മാറ്റി വെച്ച സ്വത്ത് വകകളുടെ മൂലം കേട്ടാൽ മൂക്കത്ത് വിരൽ വെക്കും. അഞ്ച് മില്ല്യൺ യു.എസ് ഡോളറാണ് (36,29,55,250 രൂപ) ലുലു എന്ന നായക്ക് ഉടമയുടെ മരണശേഷം 'പാരമ്പര്യ സ്വത്തായി'ലഭിച്ചത്.
ബോർഡർ കോളി ഇനത്തിൽ പെട്ട ലുലു എന്ന നായക്കാണ് ഈ കോടീശ്വരൻ. യജമാനനായ യു.എസ് ടെന്നിസിയിലെ നാഷ്വില്ലെയിൽ യജമാനനായ ബിൽ ഡോറിസ് മരിച്ചതോടെയാണ് വിൽപത്ര പ്രകാരം അദ്ദേഹത്തിെൻറ ഭീമമായ സമ്പാദ്യം ലുലുവിന് ലഭിച്ചത്.
തെൻറ സമ്പാദ്യം ഒരു ട്രസ്റ്റിന് നൽകുന്നതായാണ് ബിൽ ഡോറിസ് വിൽപത്രത്തിൽ പറയുന്നത്. ഈ സ്വത്ത് പക്ഷെ ലുലുവിനെ പരിപാലിക്കാൻ മാത്രമേ ഉപയോഗിക്കാനാകൂ. ബോറിസ് തെൻറ സുഹൃത്തായ മാർത്താ ബർട്ടണിനെയാണ് നായയെ പരിപാലിക്കാനായി ഏൽപ്പിച്ചത്. മാർത്താ ബർട്ടണിന് ലുലുവിെൻറ പരിപലന ചെലവിനായി പ്രതിമാസം ഒരു നിശ്ചിത തുക വാങ്ങിച്ചെടുക്കാമെന്നും വിൽപത്രത്തിൽ പറയുന്നുണ്ടെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
ബിൽ ഡോറിസിെൻറ ഭൂമികളുടെ മൂല്യം എത്രയാണെനന് വ്യക്തമായ ധാരണയില്ലെങ്കിലും അദ്ദേഹത്തിന് എണ്ണമറ്റ ഭൂഋമികളും നിക്ഷേപങ്ങളുമുള്ളതായാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
എന്തുതന്നെയായാലും ലുലുവിന് പാരമ്പര്യമായി ലഭിച്ച വലിയ തുക, അവൾക്കോ അവളുടെ പുതിയ ഉടമക്കോ ലഭിക്കുമെന്ന് അർത്ഥമില്ല. ന്യായമായ പ്രതിമാസ ചെലവുകൾ ബർട്ടണിന് വാങ്ങിച്ചെടുക്കാൻ മാത്രമേ വിൽപത്രമനുസരിച്ച് സാധിക്കൂ.
മരണശേഷം തെൻ സൗഭാഗ്യങ്ങളെല്ലാം വളർത്തു മൃഗത്തിനായി മാറ്റിവെക്കുന്നത് ഇത് ആദ്യ സംഭവമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.