യു.എസിൽ വെടിവെപ്പിൽ പൊലീസുകാരനുൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ: നോർത്ത് കരോളിന തലസ്ഥാനമായ റാലേഗായിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ പൊലീസ് ഓഫീസറും ഉൾപ്പെടുന്നു. വെടിവെപ്പ് നടത്തിയയാൾ പിടിയിലായിട്ടുണ്ടെന്നാണ് വിവരം.

റാലേ മേയർ മേരി ആൻ ബ്ലാഡ്‍വിന്നാണ് ഇക്കാര്യം അറിയിച്ചത്. യു.എസ് സമയം വൈകീട്ട് അഞ്ച് മണിയോടെയാണ് ​ആക്രമണമുണ്ടായതെന്നും അവർ അറിയിച്ചു.അഞ്ച് മരണം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിലൊരാൾ ഡ്യൂട്ടിയിലില്ലാത്ത പൊലീസുകാരനായിരുന്നു.

പരിക്കേറ്റ ഒരു ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. യു.എസിൽ തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങൾ വർധിച്ച് വരികയാണ്. 2022ൽ മാത്രം നിരവധി പേരാണ് കൊല്ലപ്പെട്ടത്. 

Tags:    
News Summary - 5 Killed In Shooting At US State Of North Carolina, Suspect In Custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.