പാകിസ്താനിൽ സമാധാന സമിതി തലവന്റെ വീട്ടിൽ ചാവേർ ബോംബാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

ലാഹോർ: പാകിസ്താനിൽ നടന്ന ചാവേർ ബോംബാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പത്ത് പേർക്ക് പരിക്കേറ്റു. വിവാഹചടങ്ങിനിടെയാണ് ആക്രമണം ഉണ്ടായത്. നൂർ അലം മെഷൗദിന്റെ വീട്ടിലാണ് ആക്രമണം ഉണ്ടായത്.

വിവാഹചടങ്ങിനിടെ എല്ലാവരും ഡാൻഡ് ചെയ്യുന്നതിനിടെയാണ് ചാവേർ എത്തുകയും ബോംബ് സ്ഫോടനം നടത്തുകയും ചെയ്തത്. ബോംബ് സ്ഫോടനമുണ്ടായ ഉടൻ വീടിന്റെ ഒരു മുറിയിലെ മേൽക്കൂര തെറിച്ച് പോയി.സ്ഫോടന വിവരം പ്രദേശത്തെ പൊലീസും സ്ഥിരീകരിച്ചിട്ടുുണ്ട്.

അപകടത്തിന് പിന്നാലെ നിരവധി ആംബുലൻസുകളും ഫയർ എൻജിൻ യൂണിറ്റുകളും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. സമാധാന സമിതിയുടെ മറ്റൊരു നേതാവായ വഹീദുള്ളയും ആക്രമണത്തിൽ മരിച്ചുവെന്നാണ് വിവരം. സ്ഫോടനത്തിൽ അന്വേഷണം നടത്താൻ പ്രവിശ്യ ഗവർണർ ഉത്തരവിട്ടു.

കഴിഞ്ഞ വർഷം പാകിസ്താനിലുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. 20ലേറെ പേർക്ക് പരിക്കേൽക്കുകയു. ഇസ്ലാമാബാദ് ജില്ലാ കോടതി പരിസരത്താണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരിൽ അധികം അഭിഭാഷകരും ജീവനക്കാരുമാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജില്ലാ കോടതി സമുച്ചയത്തിന്‍റെ പ്രവേശന കവാടത്തിന് സമീപത്ത് കാർ പൊട്ടിത്തെറിച്ചാണ് അന്ന് അപകടമുണ്ടായത്. തെക്കൻ വസീറിസ്താനിലെ വാനയിൽ നിരോധിത ഭീകരസംഘടനയായ തെഹ് രീകെ താലിബാൻ പാകിസ്താൻ അന്ന് ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

Tags:    
News Summary - 5 killed, 10 injured in suicide blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.