മാലദ്വീപിൽ സ​​​​മു​​​​ദ്രാ​​​​ന്ത​​​​ര ഗു​​​​ഹ​​​​ക​​​​ളി​​​​ൽ പ​​​​ര്യ​​​​വേ​​​​ഷ​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നി​​​​ടെ അഞ്ച് ഇറ്റലിക്കാർക്ക് ദാരുണാന്ത്യം

മാലെ: മാലദ്വീപിലെ സ​​​​മു​​​​ദ്രാ​​​​ന്ത​​​​ര ഗു​​​​ഹ​​​​ക​​​​ളി​​​​ൽ പ​​​​ര്യ​​​​വേ​​​​ഷ​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നി​​​​ടെ അ​​​​ഞ്ച് ഇ​​​​റ്റ​​​​ലി​​​​ക്കാ​​​​ർ​​​​ക്ക് ദാ​​​​രു​​​​ണാ​​​​ന്ത്യം. വാ​​​​വു അ​​​​റ്റോ​​​​ളി​​​​ൽ 50 മീറ്റർ താഴ്ചയിൽ സ്ഥിതി ചെയ്യുന്ന സ​​​​മു​​​​ദ്രാ​​​​ന്ത​​​​ര ഗു​​​​ഹ​​​​ക​​​​ളി​​​​ൽ ഡൈ​​​​വിങ്ങി​​​​നി​​​​ടെ​​​​യാ​​​​ണ് അപകടം. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഡൈവിങ് അപകടമാണിതെന്ന് പ്രദേശിക അധികൃതർ പറഞ്ഞു. ഒരാളുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെടുത്തത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് മറ്റുള്ളവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഇറ്റാലിയൻ സ്വദേശികളായ മോണിക്ക മോണ്ടെഫാൽകോൺ, ജോർജിയ സോമാക്കൽ, ഫെഡറിക്കോ ഗ്വാൾട്ടിയേരി, മുരിയൽ ഒഡെനിനോ, ജിയാൻലൂക്ക ബെനെഡെറ്റി എന്നിവരാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു. ഡ്യൂ​​​​ക്ക് ഓ​​​​ഫ് യോ​​​​ർ​​​​ക്ക് എ​​​​ന്ന ആ​​​​ഡം​​​​ബ​​​​ര സ​​​​ഫാ​​​​രി ബോ​​​​ട്ടി​​​​ൽനി​​​​ന്നാ​​​​ണ് അ​​​​ഞ്ചം​​​​ഗ സം​​​​ഘം ക​​​​ട​​​​ലി​​​​ലി​​​​റ​​​​ങ്ങി​​​​യ​​​​ത്.

അപകടത്തിൽപ്പെട്ട ജിയാൻലൂക്ക ബെന​ഡെറ്റി ബോട്ടിലെ ഓപ്പറേഷൻസ് മാനേജരാണ്. അദ്ദേഹത്തിന്റെ മൃതദേഹം മാത്രമാണ് കണ്ടെത്തിയത്. ഡൈവിങ്ങിനോട് അഭിനിവേശമുള്ള വ്യക്തിയാണ് 44 കാരനായ ജിയാൻലൂക്ക ബെനഡെറ്റി. 2017ൽ മാലദ്വീപിലേക്ക് താമസം മാറ്റിയ ഇദ്ദേഹം ബോട്ട് ഓപ്പറേഷൻസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു.

സമുദ്ര ജീവശാസ്ത്രജ്ഞയും ജെനോവ സർവകലാശാലയിൽ ട്രോപ്പിക്കൽ മറൈൻ ഇക്കോളജി ആൻഡ് അണ്ടർവാട്ടർ സയൻസ് പ്രൊഫസറുമാണ് മോണിക്ക മോണ്ടെഫാൽകോൺ. കൂടാതെ മാലിദ്വീപിലെ ദ്വീപ് നിരീക്ഷണ കാമ്പയിനിന്റെ ശാസ്ത്ര ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. മോണിക്ക മോണ്ടെഫാൽകോണിന്റെ മകൾ ജോർജിയ സോമാക്കൽ ഡൈവിങ്ങിനായി അമ്മയോടൊപ്പം എത്തിയതായിരുന്നു.

സമുദ്ര ജീവശാസ്ത്രജ്ഞയും പരിസ്ഥിതി ശാസ്ത്രജ്ഞയുമാണ് 31 വയസ്സുള്ള മുരിയൽ ഒഡെനിനോ. 31 വയസ്സുള്ള ഫെഡറിക്കോ ഗ്വാൾട്ടിയേരി അടുത്തിടെ സർവകലാശാലയിൽ നിന്ന് സമുദ്ര ജീവശാസ്ത്രത്തിലും പരിസ്ഥിതി ശാസ്ത്രത്തിലും ബിരുദം നേടിയിരുന്നു. കൂടാതെ സർട്ടിഫൈഡ് സ്കൂബ ഡൈവിങ് ഇൻസ്ട്രക്ടറുമായിരുന്നു.

നി​​​​ശ്ചി​​​​ത​​​​ സ​​​​മ​​​​യം ക​​​​ഴി​​​​ഞ്ഞി​​​​ട്ടും ഇ​​​​വ​​​​ർ തി​​​​രി​​​​ച്ചെ​​​​ത്താത്ത​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് ബോ​​​​ട്ടി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ അ​​​​ധി​​​​കൃ​​​​ത​​​​രെ വി​​​​വ​​​​രം അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മാ​​​​ലദ്വീ​​​​പ് കോ​​​​സ്റ്റ്ഗാ​​​​ർ​​​​ഡ് ന​​​​ട​​​​ത്തി​​​​യ തെ​​​​ര​​​​ച്ചി​​​​ലി​​​​നൊ​​​​ടു​​​​വി​​​​ലാ​​​​ണ് സ​​​​മു​​​​ദ്ര​​​​ത്തി​​​​ന​​​​ടി​​​​യി​​​​ലെ ഗു​​​​ഹ​​​​ക്കുള്ളി​​​​ൽനി​​​​ന്ന് മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. മോശം കാലാവസ്ഥയെ തുടർന്ന് ഗു​​​​ഹ​​​​ക്കുള്ളി​​​​ലെ മ​​​​ണ​​​​ൽ ഇ​​​​ള​​​​കി​​​​യ​​​​തുമൂ​​​​ലം കാ​​​​ഴ്ച​​​​പ​​​​രി​​​​ധി കു​​​​റ​​​​ഞ്ഞ​​​​താടെ വെള്ളത്തടിയിലെ ഗുഹക്കുള്ളിൽ വഴിതെറ്റിയിരിക്കാമെന്ന് അധികൃതർ പറഞ്ഞു.

Tags:    
News Summary - 5 Italian divers die while exploring underwater caves in Maldives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.