ചൈനയിൽ ഹൈവേ ഇടിഞ്ഞുതാഴ്ന്ന് 48 മരണം; 20ലേറെ വാഹനങ്ങൾ താഴ്ചയിലേക്ക് വീണു

ബെയ്ജിങ്: ചൈനയിൽ കനത്ത മഴയിൽ ഹൈവേ ഇടിഞ്ഞുതാഴ്ന്ന് വാഹനങ്ങൾ അപകടത്തിൽപെട്ട് 48 പേർ മരിച്ചു. 20ലേറെ വാഹനങ്ങൾ താഴ്ചയിലേക്ക് വീണു. ചിലതിന് തീപിടിച്ചു.

ഗുവാങ്ഡോങ് പ്രവിശ്യയിൽ മെയ്സോ -ദാബു ഹൈവേയിൽ പുലർച്ചെ 5.30ഓടെയാണ് അപകടം. മേയ് ഒന്നിന് അവധി ദിവസമായതിനാൽ റോഡിൽ തിരക്ക് കുറവായത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.

റോഡിന്റെ 17.9 മീറ്റർ ഭാഗമാണ് തകർന്നത്. അപകടത്തെത്തുടർന്ന് ഹൈവേയുടെ ഒരു ഭാഗം അടിച്ചിട്ടു. രണ്ടാഴ്ചയായി മേഖലയിൽ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ട്. പ്രളയത്തിൽ നാലുപേർ മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്തു.

Tags:    
News Summary - 48 dead in China highway collapse; More than 20 vehicles fell down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.