ധാക്ക: ബംഗ്ലാദേശിൽ ജനകീയ വിദ്യാർഥി പ്രക്ഷോഭകർക്കുനേരെ അതിക്രമങ്ങൾ നടത്തിയതായി ആരോപണമുയർന്ന മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ അനുയായികളടക്കമുള്ള 41 മുൻ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു.
1059 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് അതിക്രമങ്ങൾ നടത്തിയെന്ന പരാതി ഉയർന്നത്. മുൻ ഇൻസ്പെക്ടർ ജനറൽമാരായ ചൗധരി അബ്ദുല്ല അൽ മാമുൻ, എ.കെ.എൻ. ഷാഹിദുൽ ഹഖ്, ധാക്കയിലെയും തെക്കുകിഴക്കൻ തുറമുഖ നഗരമായ ചതോഗ്രാമിലെയും മുൻ പൊലീസ് കമീഷണർമാരായ മുഹമ്മദ് അസദുസാൻ, മിയാൻ സെയ്ഫുൽ ഇസ്ലാം എന്നിവരാണ് അറസ്റ്റ് ചെയ്തപ്പെട്ട പ്രമുഖർ.
1400ലേറെ പേരാണ് ജനകീയ പ്രക്ഷോഭത്തിനിടെ ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.