ശമ്പളം വെട്ടിച്ചുരുക്കൽ: അമേരിക്കയിൽ ബാധിക്കുക 40 ലക്ഷം തൊഴിലാളികളെ
വാഷിങ്ടൺ: കോവിഡ് പ്രതിസന്ധിയെതുടർന്ന് അമേരിക്കയിൽ ശമ്പളം െവട്ടിക്കുറക്കൽ ബാധിക്കുക സ്വകാര്യ മേഖലയിലെ 40 ലക്ഷം തൊഴിലാളികളെ. ചെറുതും വലുതുമായ നിരവധി കമ്പനികളാണ് ശമ്പളം വെട്ടിക്കുറക്കാൻ തീരുമാനിച്ചത്. പല കമ്പനികളും അത് നടപ്പാക്കി തുടങ്ങിയതായും വാഷിങ്ടൺ പോസ്റ്റ് റിപോർട്ട് ചെയ്തു.
അമേരിക്കയിൽ നേരത്തേ ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്നും സമാനരീതിയിൽ ശമ്പളം വെട്ടിക്കുറച്ചിരുന്നു. കോവിഡ് പ്രതിസന്ധിയെതുടർന്നും വീണ്ടും ശമ്പളം വെട്ടി കുറക്കുന്നതോടെ തൊഴിലാളികൾ ആശങ്കയിലും പ്രതിസന്ധിയിലുമാണ്.
പ്രൊഫണൽ തൊഴിൽ മേഖലയെയാണ് കുടുതലായും ശമ്പളം വെട്ടിക്കുറക്കുന്നത് ബാധിക്കുക. ലേബർ ഡിപ്പാർട്ട്മെൻറ് കണക്കുപ്രകാരം സ്ഥിരജീവനക്കാരായ 6മില്യനോളം തൊഴിലാളികളോടാണ് പാർട്ട് ടൈമായി ജോലിക്ക് ഹാജറായാൻ മതിയെന്ന് കമ്പനികൾ നിർദ്ദേശം നൽകിയത്.
ചിലയിടങ്ങളിൽ തൊഴിലാളികളെ പിരിച്ചുവിട്ടിട്ടുമുണ്ട്. അതേസമയം 5 മുതൽ 50 ശതമാനം വരെ ശമ്പളം കുറച്ചുകൊണ്ട് തൊഴിലാളികളെ പിരിച്ചുവിടാതെ സംരക്ഷിക്കുന്ന കമ്പനികളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.