ഇറ്റലിയിൽ ഏറ്റവും കൂടുതൽകാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയായി ജോർജിയ മെലോനി; അഭിനന്ദനമറിയിച്ച് നരേന്ദ്ര മോദി

ഇറ്റലിയുടെ രണ്ടാം ലോകമഹായുദ്ധാനന്തര ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദത്തിൽ തുടരുന്ന വ്യക്തിയെന്ന നേട്ടം കൈവരിച്ച ജോർജിയ മെലോനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഇറ്റാലിയൻ ജനതക്ക് മെലോനിയുടെ നേതൃത്വത്തിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ സുപ്രധാന നാഴികക്കല്ലെന്ന് പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ഇന്ത്യ-ഇറ്റലി സ്പെഷ്യൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ശക്തിപ്പെടുത്തുന്നതിൽ മെലോനിയുടെ സൗഹൃദം നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ സമൃദ്ധമായ ഭാവി കെട്ടിപ്പടുക്കുന്നതിനായി വരും ദിവസങ്ങളിലും ഈ അടുത്ത സഹകരണം തുടരുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മെലോനിയുടെ വരുംകാല പ്രവർത്തനങ്ങൾക്ക് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നതായും മോദി തന്റെ സന്ദേശത്തിൽ കുറിച്ചു.

Tags:    
News Summary - Giorgia Meloni becomes Italy's longest-serving prime minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.