ഖർത്തൂം: സുഡാനിൽ ഗോത്രവിഭാഗങ്ങളുടെ സംഘട്ടനത്തിൽ ഈ വർഷം ആഗസ്റ്റ് അവസാനം വരെ കൊല്ലപ്പെട്ടത് 380 പേർ. 430ലേറെ പേർക്ക് പരിക്കേറ്റു.
ജ്യത്തെ 18 പ്രവിശ്യകളിൽ 12ലും ഇടക്കിടെ ഗോത്രവിഭാഗങ്ങളുടെ സംഘട്ടനം ഉണ്ടാകുന്നതായി ഐക്യരാഷ്ട്ര സഭയുടെ മാനുഷിക സേവനകാര്യ വിഭാഗം അറിയിച്ചു.
അറബ്-ആഫ്രിക്കൻ വംശജരാണ് ഏറ്റുമുട്ടുന്നത്. 224 അക്രമ സംഭവങ്ങളുണ്ടായി. 1,77,340 പേർ അഭയാർഥികളായതായി യു.എൻ ഏജൻസി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.