ലണ്ടൻ: എണ്ണക്കപ്പലും ചരക്കുകപ്പലും കൂട്ടിയിടിച്ച് തീപിടിച്ച് 32 പേർക്ക് പരിക്കേറ്റു. ഈസ്റ്റ് യോർക്ക്ഷയർ തീരത്തുനിന്ന് 10 മൈൽ അകലെ തിങ്കളാഴ്ച രാവിലെയാണ് അപകടം. കാണാതായ ജീവനക്കാർക്കായുള്ള തിരച്ചിൽ തുടരുകയാണ്. എം.വി സ്റ്റെന ഇമ്മാക്കുലേറ്റ് എന്ന യു.എസ് എണ്ണക്കപ്പലും റോട്ടർഡാമിലേക്ക് പോകുന്ന ചരക്കുകപ്പലായ സോളോങ്ങുമാണ് കൂട്ടിയിടിച്ചത്. കടലിൽ നങ്കൂരമിട്ടിരുന്ന എണ്ണക്കപ്പലിലേക്ക് ചരക്കുകപ്പൽ ഇടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടറും ലൈഫ് ബോട്ടുകളും തീയണക്കാനുള്ള ശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.