സിറിയൻ സംഘർഷത്തിൽ മരിച്ചത് മൂന്നു ലക്ഷത്തിലധികം സാധാരണക്കാർ -യു.എൻ

ജനീവ: പത്തു വർഷത്തെ സിറിയൻ സംഘർഷത്തിൽ മൂന്നു ലക്ഷത്തിലധികം സാധാരണക്കാർ മരിച്ചതായി യുനൈറ്റഡ് നേഷൻസ്. 2011 മാർച്ച് ഒന്നിനും 2021 മാർച്ച് 31 നും ഇടയിലായി 3,06,887 സാധാരണക്കാർ സിറിയയിൽ കൊല്ലപ്പെട്ടതായാണ് യു.എൻ മനുഷ്യാവകാശ ഓഫിസിൽനിന്നുള്ള കണക്കുകൾ. ഇതിൽ സംഘർഷത്തിൽ കൊല്ലപ്പെട്ട സൈനികർ, കലാപകാരികൾ, ഭക്ഷണം, ശുദ്ധജലം തുടങ്ങി അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലഭ്യതയില്ലാതെ മരണമടഞ്ഞവർ ഉൾപ്പെടുന്നില്ലെന്ന് യുഎൻ മനുഷ്യാവകാശ ഹൈകമീഷണർ മിഷേൽ ബാച്ചലെറ്റ് പറഞ്ഞു.

ഈജിപ്ത്, തുണീഷ്യ, യമൻ, ലിബിയ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ അറബ് വസന്ത പ്രക്ഷോഭങ്ങളെത്തുടർന്ന് പതിറ്റാണ്ടുകളായി അധികാരത്തിലിരുന്ന ചില അറബ് നേതാക്കളെ പുറത്താക്കിയിരുന്നു.

തുടർന്ന് ജനാധിപത്യ പരിഷ്‌കാരങ്ങളാവശ്യപ്പെട്ട് മാർച്ച് 2011ലാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളോടെ സിറിയൻ സംഘർഷത്തിന് തുടക്കമിട്ടത്. പിന്നീട് നിരവധിയാളുകളുടെ ജീവനെടുത്ത, വൻ നാശനഷ്ടങ്ങൾ വിതച്ച ആഭ്യന്തര യുദ്ധമായി സിറിയൻ സംഘർഷം മാറുകയായിരുന്നു.

Tags:    
News Summary - 300,000 civilians killed in Syrian conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.