യു.എസിലെ സ്കൂളിൽ ഫുട്ബാൾ മത്സരത്തിനിടെ വെടിവെപ്പ്; മൂന്ന്പേർക്ക് പരിക്ക്

ഓഹിയോ: സ്കൂളുകൾ തമ്മിൽ ഫുട്ബാൾ മത്സരം നടക്കുന്നതിനിടെയുണ്ടായ വെടിവെപ്പിൽ മൂന്നുപേർക്ക് പരിക്ക്. ഒഹിയോയിലെ ​വൈറ്റ്മെർ ഹൈസ്കൂളിലാണ് സംഭവം.

സെൻട്രൽ കാത്തലിക് ഹൈസ്കൂളിനെതിരായ മത്സരത്തിനിടെയാണ് വെടിവെപ്പുണ്ടായത്. രണ്ട് മുതിർന്നവർക്കും ഒരു വിദ്യാർഥിക്കും വെടിയേറ്റു.

മത്സരം നടന്നുകൊണ്ടിരിക്കെയാണ് ഗ്രൗണ്ടിൽ വെടിവെപ്പുണ്ടായത്. ഉടൻ പൊലീസ് എത്തി ആളുകളെ മാറ്റുകയും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല. അതേസമയം, വെടിവെച്ചയാളെ പിടികൂടാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - 3 People Shot During School Football Game In US' Ohio: Cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.