നെ​സ്രീ​ൻ അ​ൽ റു​ബ​യ്യാ​ൻ, ഡോ. ​നാ​സ​ർ അ​ൽ അ​ജ്മി എ​ന്നി​വ​ർ ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ന്നു

റോഹിങ്ക്യൻ അഭയാർഥികൾക്ക് 23,000 ഡോളറിന്റെ സഹായം

കുവൈത്ത് സിറ്റി: ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥികൾക്ക് 23,000 ഡോളറിന്റെ സഹായം എത്തിക്കാൻ ഐക്യരാഷ്ട്രസഭ അഭയാർഥി സംഘടനയും (യു.എൻ.എച്ച്.സി.ആർ) കുവൈത്തിലെ ചാരിറ്റി സംഘടനയും കരാറിൽ ഒപ്പുവെച്ചു. യു.എൻ ഏജൻസി പ്രതിനിധി നെസ്രീൻ അൽ റുബയ്യാൻ, കുവൈത്ത് ചാരിറ്റി ഡെപ്യൂട്ടി ചെയർമാൻ ഡോ. നാസർ അൽ അജ്മി എന്നിവരാണ് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്.

യു.എൻ.എച്ച്.സി.ആറിനെ ഗ്ലോബൽ ചാരിറ്റി അസോസിയേഷൻ ഫോർ ഡവലപ്‌മെന്റുമായി ബന്ധിപ്പിക്കുന്ന കരാറിലൂടെ ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥികൾക്കുള്ള സഹായം തുടരുകയാണ് ലക്ഷ്യമിടുന്നതെന്ന് കുവൈത്തിലെ യു.എൻ ഏജൻസി പ്രതിനിധി നെസ്രീൻ അൽ റുബയ്യാൻ പറഞ്ഞു.ലോകത്തെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന ഒരു സമൂഹത്തെ സഹായിക്കാനുള്ള പൊതുവായ ആഗ്രഹത്തിലാണ് ഈ ഉദ്യമമെന്ന് കുവൈത്ത് ചാരിറ്റി ഡെപ്യൂട്ടി ചെയർമാൻ ഡോ. നാസർ അൽ അജ്മി പറഞ്ഞു.

Tags:    
News Summary - 23,000 dollar aid to Rohingyan refugees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.