2009ലെ ബ്രസീൽ വിമാനദുരന്തം: വിചാരണ നേരിട്ട് എയർ ഫ്രാൻസും എയർബസും

പാരിസ്: 2009ൽ ബ്രസീലിൽ 228 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തവുമായി ബന്ധപ്പെട്ട് സർവിസ് നടത്തിയ എയർ ഫ്രാൻസിന്റെയും നിർമാതാക്കളായ എയർബസിന്റെയും വിചാരണ ആരംഭിച്ചു. പൈലറ്റുമാരുടെ പരിശീലനക്കുറവ്, വേഗ നിയന്ത്രണ സംവിധാനത്തിലെ പിശക് തുടങ്ങിയവയുടെ പേരിലാണ് ഇവർക്കെതിരെ കേസ്. ദുരന്തത്തിനുടൻ വേഗ നിയന്ത്രണ സംവിധാനത്തിലെ പിശക് ലോകം മുഴുക്കെ ഇതേ വിഭാഗത്തിലെ എല്ലാ വിമാനങ്ങളിലും കമ്പനി പരിഹരിച്ചിരുന്നു.

റിയോ ഡെ ജനീറോയിൽനിന്ന് പാരിസിലേക്ക് പറന്ന വിമാനം അറ്റ്ലാന്റിക് സമുദ്രത്തിൽ തകർന്നു വീഴുകയായിരുന്നു. ശക്തമായ കാറ്റുള്ള പ്രദേശത്തെത്തിയതോടെ എൻജിൻ നിലച്ചായിരുന്നു ദുരന്തം. 216 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ബ്ലാക്ക് ബോക്സ് കണ്ടെത്താൻ രണ്ടു വർഷമെടുത്തു.

Tags:    
News Summary - 2009 Brazil plane crash: Air France and Airbus on trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.