ഇന്ത്യാനാ പോളിസ് (അമേരിക്ക): ഗര്‍ഭിണിയുൾപ്പെടെ ഒരേ കുടുംബത്തിലെ അഞ്ചുപേരെ വെടിവെച്ചു കൊന്ന കേസ്സില്‍ 17 വയസ്സുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം.
രാവിലെ നാല് മണിയോടെ വീട്ടില്‍ നിന്നും വെടി ശബ്ദം കേട്ടുവെന്ന് പോലീസിന് വിവരം ലഭിച്ചു. സ്ഥലത്തെത്തിയ പോലീസ് നാലുപേർ വീടിനകത്തും ഒരു യുവാവ് പുറത്തും വെടിയേറ്റു കിടക്കുന്നതാണ് കണ്ടത്. ഗര്‍ഭിണിയുള്‍പ്പെടെ അകത്ത് വെടിയേറ്റു കിടന്നിരുന്നവർ പൊലീസ് എത്തുേമ്പാൾ തന്നെ മരിച്ചിരുന്നു. ഗർഭസ്ഥ ശിശുവിനെയും രക്ഷിക്കാനായില്ല. പരിക്കേറ്റ യുവാവിനെ ആശുപത്രിലേക്കു മാറ്റി.
കെസ്സി ചൈല്‍ഡസ് (42), റെയ്‌മോണ്ട് ചൈല്‍ഡസ് (42) എലെയ്ജ ചൈല്‍ഡ സ് (18) റീത്ത ചൈല്‍ഡസ് (13), പൂര്‍ണ്ണ ഗര്‍ഭിണിയായ കെയ്‌റ ഹോക്കിന്‍സ് (19) എന്നിവരാണ് കൊല്ലപ്പട്ടത്.
പുറത്ത് വെടിയേറ്റു കിടന്നിരുന്ന യുവാവിനെ പോലീസ് ആദ്യം സംശയിച്ചുവെങ്കിലും പിന്നീടാണ് 17 കാരനായ മറ്റൊരാളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് ചീഫ് റാണ്ടല്‍ ടെയ്‌ലര്‍ അറിയിച്ചു. പ്രതിയുടെ പ്രായം പരിഗണിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.