ഗ്രീക്ക് തീരത്തിന് സമീപം ചരക്കുകപ്പൽ മുങ്ങി; നാല് ഇന്ത്യക്കാരടക്കം 13 പേരെ കാണാനില്ല

ഏഥൻസ്: ഗ്രീ​സി​ലെ ലെ​സ്‌​ബോ​സ് ദ്വീ​പി​ന്റെ തീ​ര​ത്ത് ച​ര​ക്കു​ക​പ്പ​ൽ മു​ങ്ങി നാല് ഇന്ത്യക്കാരടക്കം 13 ജീ​വ​ന​ക്കാ​രെ കാ​ണാ​താ​യി. സിറിയ, ഈജിപ്ത് രാജ്യക്കാരാണ് മറ്റുള്ളവർ. ഒരു ഈജിപ്തുകാരനെ രക്ഷിച്ചു.

ഈ​ജി​പ്തി​ലെ ദെ​ഖെ​യ്‍ല​യി​ൽ​നി​ന്ന് തു​ർ​ക്കി​യ​യി​ലെ ഇ​സ്തം​ബൂ​ളി​ലേ​ക്ക് 6000 ടൺ ഉപ്പുമായി പോ​യ ക​പ്പ​ലാ​ണ് ഞാ​യ​റാ​ഴ്ച രാവി​ലെ തീ​ര​ത്തു​നി​ന്ന് 8.3 കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഗ്രീ​ക്ക് വ്യോ​മ​സേ​ന​യു​ടെ​യും നാ​വി​ക​സേ​ന​യു​ടെ​യും തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ​ ഞാ​യ​റാ​ഴ്ച രാ​ത്രി​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. 

Tags:    
News Summary - 13 Crew Members, Including 4 Indians, Missing as Cargo Ship Sinks off Greek Island Amid Stormy Seas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.