മെക്സികോ സിറ്റി: മെക്സിക്കൻ സംസ്ഥാനമായ ഗ്വാനഹാറ്റോയിൽ ബുധനാഴ്ച രാത്രി ആൾക്കൂട്ടത്തിനു നേരെയുണ്ടായ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. പ്രാദേശിക ആഘോഷ പരിപാടിക്കിടെയാണ് ആക്രമണം നടന്നത്. വെടിവെപ്പിനു പിന്നാലെ ആളുകൾ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു.
ആക്രമണത്തെ അപലപിച്ച മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം, സംഭവത്തിൽ അന്വേഷണം നടക്കുന്നതായി അറിയിച്ചു. കഴിഞ്ഞ മാസം ഗ്വാനഹാറ്റോയിലെ കത്തോലിക്കാ പള്ളിയിലെ പരിപാടിക്കിടെ ഏഴ് പേർ കൊല്ലപ്പെട്ട ദുരന്തത്തിന് പിന്നാലെയാണ് ഈ സംഭവം.
മെക്സിക്കോ സിറ്റിയുടെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഗ്വാനഹാറ്റോ, ക്രിമിനൽ ഗ്രൂപ്പുകൾ തമ്മിലുള്ള തുടർച്ചയായ സംഘർഷങ്ങൾ കാരണം മെക്സികോയിലെ ഏറ്റവും അക്രമാസക്തമായ സംസ്ഥാനങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ഈ വർഷം മേയ് വരെ 1,435 നരഹത്യകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇത് മറ്റ് സംസ്ഥാനത്തേക്കാൾ ഇരട്ടിയിലേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.