പു​തി​യ ക​ണ്ണ് പ​ഴ​യ മു​ഖ​ത്ത്

മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ടൊ​രു മു​ഖ​ത്ത് ബാ​ക്കി ജീ​വി​തം മ​റ്റൊ​രു മു​ഖ​ത്ത്. അ​ങ്ങ​നെ ക​വി സ​ലീ​മി​ന്റെ ക​ണ്ണ് ഞാ- ​ന​ജ്ഞാ​ത സ​ണ്ണി​യു​ടെ മു​ഖ​ത്തെ​ത്തി. ഇ​തെ​ന്റെ പു​തു​കാ​ഴ്ച ജ​ന്മം, മ​റ്റൊ​രു സി​സേ​റി​യ​ൻ പി​റ​വി. അ​സ്ഥി​രം മു​ഖം, വി​നി​മ​യം, അ​നു​ഭൂ​തി, ഭൂ​മി​വാ​സ​വും; ഘ​ടി​കാ​ര​ത്തി​ൽ ഇ​നി​യു​ള്ള​തി​ത്തി​രി മ​ണ​ൽ​ത്ത​രി. അ​റി​യാ​നി​ട​യി​ല്ല സ​ണ്ണി​യു​ടെ വ​ലം​ക​ണ്ണ്, നു​ക​ത്തി​ലെ ഇ​ടം​ക​ണ്ണ് ഞാ​നെ​ന്ന്. ക​വി​യു​ടെ ക​ണ്ണാ​യി​രു​ന്ന ഞാ​ൻ ക​ണ്ട അ​തേ കു​ന്ന് അ​തേ മാ​വ് അ​തേ പ​യ്യ് അ​തേ കാ​ക്ക അ​തേ കൊ​ത്ത്; ഞാ​ൻ സ​ണ്ണി​യു​ടെ ക​ണ്ണാ​യ...

മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ടൊ​രു മു​ഖ​ത്ത്

ബാ​ക്കി ജീ​വി​തം മ​റ്റൊ​രു മു​ഖ​ത്ത്.

അ​ങ്ങ​നെ ക​വി സ​ലീ​മി​ന്റെ ക​ണ്ണ് ഞാ-

​ന​ജ്ഞാ​ത സ​ണ്ണി​യു​ടെ മു​ഖ​ത്തെ​ത്തി.

ഇ​തെ​ന്റെ പു​തു​കാ​ഴ്ച ജ​ന്മം, മ​റ്റൊ​രു

സി​സേ​റി​യ​ൻ പി​റ​വി.

അ​സ്ഥി​രം മു​ഖം, വി​നി​മ​യം, അ​നു​ഭൂ​തി,

ഭൂ​മി​വാ​സ​വും; ഘ​ടി​കാ​ര​ത്തി​ൽ

ഇ​നി​യു​ള്ള​തി​ത്തി​രി മ​ണ​ൽ​ത്ത​രി.

അ​റി​യാ​നി​ട​യി​ല്ല സ​ണ്ണി​യു​ടെ വ​ലം​ക​ണ്ണ്,

നു​ക​ത്തി​ലെ ഇ​ടം​ക​ണ്ണ് ഞാ​നെ​ന്ന്.

ക​വി​യു​ടെ ക​ണ്ണാ​യി​രു​ന്ന ഞാ​ൻ ക​ണ്ട

അ​തേ കു​ന്ന് അ​തേ മാ​വ് അ​തേ പ​യ്യ്

അ​തേ കാ​ക്ക അ​തേ കൊ​ത്ത്; ഞാ​ൻ

സ​ണ്ണി​യു​ടെ ക​ണ്ണാ​യ കാ​ല​ത്തും.

കൊ​ത്തെ​ല്ലാം കൊ​ത്തി.

മാ​റി​യി​ല്ലൊ​ന്നും.

ഇ​ണ്ട​ലൊ​ട് പ​റ​ന്ന് പോ​യ് കാ​ക്ക.

ശേ​ഷി​പ്പ​തി​പ്പോ​ഴും

അ​തേ കു​ന്ന് അ​തേ മാ​വ് അ​തേ പ​യ്യ്...

ഫ​ലി​ക്കു​ന്നി​ല്ല സ​ണ്ണി​യി​ൽ

ക​വി​ത​യു​ടെ മാ​ന്ത്രി​കം.

‘സ​ണ്ണീ​സ് ഗോ​ൾ​ഡ്’ എ​ന്ന ബോ​ഡ്

സെ​യി​ൽ​സ് ഗേ​ൾ​സി​ന്റെ സൗ​വ​ർ​ണ​സ്വ​രം, ചി​രി,

വി​ല മൂ​ല്യം ലാ​ഭം സ​മ്പാ​ദ്യം ന​യ​നോ​ട്ടം,

സ​ണ്ണി​യി​ൽ മാ​റ്റ​മി​ല്ലൊ​ന്നി​ന്റെ മാ​റ്റി​നും.

മാ​റേ​ണ്ട​ത് ക​ണ്ണ​ല്ല, ക​ണ്ണി​ലെ

മ​ന​സ്സും മ​ന​സ്സി​ന്റെ നോ​ട്ട​വും.

നോ​ക്കു​ന്നു വാ​ക്കി​ൻ സാ​ധ്യ​ത സ​ലീം

പു​തു​കാ​ല ഭാ​ര​സാ​ര​ങ്ങ​ളേ​റ്റു​വാ​ൻ;

നോ​ക്കു​ന്നു പൊ​ന്നി​ൻ സാ​ധ്യ​ത സ​ണ്ണി​യും

പു​തു​കാ​ല രൂ​പ​ചാ​രു​ത​യേ​റ്റു​വാ​ൻ;

ഒ​രു​വ​ൻ ര​സ​ധ്വ​നി​യി​ൽ

ഒ​രു​വ​ൻ അ​ല​ങ്കാ​ര​ത്തി​ൽ എ​ന്ന് ഭേ​ദം.

ഇ​നി വേ​ണ്ട ക​വി​ത, ക​ണ്ണി-

ലി​നി വേ​ണ്ട നീ​തി​വ്ര​തം, പ്ര​ണ​യ-

മാ​ളു​ന്ന നോ​ട്ട​വു​മി​നി വേ​ണ്ട.

ഇ​ണ​ചേ​ര​ലി​ൽ മി​ഴി വി​ട​ർ​ന്നു​യ​ര​ലും

ആ​ഴ​ലും കേ​ഴ​ലു​മി​നി വേ​ണ്ട.

വേ​ണ്ട​തി​നി​യെ​തി​ർ​വ​ര​വി​നെ

നേ​രി​ടും ദ​ർ​ശ​നം.

ഇ​നി വേ​ണ്ട നൊ​മ്പ​രം വാ​ക്കു​ക​ളെ

ബിം​ബ​ങ്ങ​ളെ നീ​തി​പ്പൊ​രു​ളി​നെ​യോ​ർ​ത്ത്.

വാ​ക്കി​ൽ സ്വാ​ത​ന്ത്ര്യം അ​ഴ​കാ​ഴ​മാ​യ​ഭി-

മാ​ന​മാ​യ് കാ​ഴ്ച ക​വി​ഞ്ഞ കാ​ല​മോ​ർ​ത്തും.

ഇ​നി വേ​ണ്ട നൊ​മ്പ​രം

അ​ക്ഷ​രം, സു​ഗ​മ​പാ​ഠം,

അ​പ്പു​റം അ​നു​ഭൂ​തി അ​ത്യ​ഗാ​ധം, അ​തി-

ന്ന​പ്പു​റം പ്ര​തി​രോ​ധ ദ​ർ​ശ​നം,

എ​ന്നൊ​ക്കെ​യോ​ർ​ത്തൊ​രാ

ഗു​ണി​യും വാ​ണി​ല്ല നീ​ണാ​ൾ.

പി​ന്നെ വ​ന്നെ​ന്നെ​ത്തേ​ടി ശാ​സ്ത്ര​വും

ര​ത്ന​വ്യാ​പാ​രി സ​ണ്ണി​യും; ഞാ​ൻ

സ​ണ്ണി​യു​ടെ പു​ത്ത​ൻ ഇ​ടം ക​ണ്ണാ​യ്.

പൊ​ൻ​തു​ലാ​സി​ലെ സൂ​ക്ഷ്മ​നോ​ട്ട​മാ​യ്

സൂ​ചി​ക്ക​ണി​ശ ജ​ഡ്ജി​യാ​യ് ഞാ​ൻ.

സൂ​ക്ഷ്മ​വി​ല സൂ​ക്ഷ്മ​ലാ​ഭം പൊ​ന്നി​ൻ

സൂ​ക്ഷ്മ​നീ​തി, സു​ര​ക്ഷാ​ഭീ​തി,

കാ​വ​ൽ ലോ​ക്ക​റു​ക​ൾ കാ​വ​ൽ​ച്ചു​മ​രു​ക​ൾ

കാ​വ​ൽ​പ്പൂ​ട്ടു​ക​ൾ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​വ​ലും

കാ​വ​ൽ​ക്കു​ര്യ​നും തോ​ക്കും; എ​ത്ര

കാ​വ​ൽ​ക്ക​രു​ത്തു​ക​ൾ ത​രും

ഇ​ത്തി​രി സ്വൈ​ര​ഭ​ദ്ര​ത​യെ​ന്ന വെ​റും നി​ദ്ര?

ഒ​രു​മാ​ത്ര​യൊ​രു ജ​ന്മം

മ​റു​മാ​ത്ര മ​റു​ജ​ന്മം, ഞാ​നി-

ന്ന​റി​യു​ന്നു ക​ണ്ണ​ല്ല പാ​ടേ

മാ​റു​ന്ന കാ​ഴ്ച​യേ ജ​ന്മാ​ന്ത​രം.


Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.