നീല
പ്രിയപ്പെട്ട പഴയ ചിത്രത്തിലേക്ക് പുതിയ മുഖമെടുത്തുവെച്ചിട്ടവൾ പഴയമുഖവുമായി നടന്നുവരുന്ന നേരം, വഴിയരികിലായ് ഒരു നരച്ച മുടിക്കാരനവളെ കണ്ടു. ഓർമയുണ്ടോ മാഷേ... ഇല്ല: കുഞ്ഞേ..... അയാൾ തിരിഞ്ഞും മറിഞ്ഞും നോക്കിട്ടും മനസ്സിലായില്ല. മനസ്സിലായില്ലേ ? ങ്ഹും ... ഓർത്തുനോക്കൂ... നീ മാധവേട്ടന്റെ മോളല്ലേ നീല. നീയല്ലേ കഴിഞ്ഞാഴ്ച വയസ്സത്തിയായതും ഈയാഴ്ച സുന്ദരിയും. എന്താ രഹസ്യം. രഹസ്യം ഉം... ആമ്പൽപ്പറമ്പ് പണ്ടെഴുതി കൊടുത്ത പ്രേമലേഖനത്തിന്റെ പേരിൽ...
പ്രിയപ്പെട്ട പഴയ ചിത്രത്തിലേക്ക്
പുതിയ മുഖമെടുത്തുവെച്ചിട്ടവൾ
പഴയമുഖവുമായി നടന്നുവരുന്ന നേരം,
വഴിയരികിലായ് ഒരു നരച്ച മുടിക്കാരനവളെ കണ്ടു.
ഓർമയുണ്ടോ മാഷേ...
ഇല്ല: കുഞ്ഞേ.....
അയാൾ തിരിഞ്ഞും മറിഞ്ഞും
നോക്കിട്ടും മനസ്സിലായില്ല.
മനസ്സിലായില്ലേ ?
ങ്ഹും ...
ഓർത്തുനോക്കൂ...
നീ മാധവേട്ടന്റെ മോളല്ലേ നീല.
നീയല്ലേ കഴിഞ്ഞാഴ്ച വയസ്സത്തിയായതും
ഈയാഴ്ച സുന്ദരിയും. എന്താ രഹസ്യം.
രഹസ്യം
ഉം...
ആമ്പൽപ്പറമ്പ്
പണ്ടെഴുതി കൊടുത്ത പ്രേമലേഖനത്തിന്റെ
പേരിൽ അമ്പലപ്പറമ്പിൽ വെച്ച് അവളുടെ
അണ്ണനും മാമനും കൂട്ടരും കുടുംബ തല്ല്
നടത്തിയതിന്റെ നക്ഷത്രപൊരികൾ മിന്നി
പ്രണയം മൊട്ടായ്...
സ്നേഹത്തിൽ വിരിഞ്ഞതും
പടികളിറങ്ങിയിറങ്ങി നാട്ടിൽ പാട്ടായ
ജലജാലകം തുറന്നുനോക്കിയതും
പതിനെട്ടു തികഞ്ഞ ചെമ്പകപ്പൂവിന്റെ
ഇതളുകളെല്ലാം കുളക്കടവിലെ-
കുഴികളിൽ നിന്നും വിരിഞ്ഞെടുത്ത
ആകാശത്തിലേക്കൊരു വടംകെട്ടി
വലിഞ്ഞു വലിഞ്ഞു കയറി കുലുക്കി-
വീഴ്ത്തിയ മഴത്തുള്ളികൾ വീണ്ടും വീണ്ടും
പഴയ ചിത്രത്തിലെ കറുത്ത മുടികളെയെല്ലാം
ചീകിയെടുത്ത് അലക്കുകല്ലിനരികിലായി
ചുരുട്ടിവെച്ചിട്ട് മതിലുംചാരി നിന്നവന്റെ
കരിമഷിക്കുറികളെല്ലാം വലിച്ചെറിഞ്ഞപ്പോ
കുളക്കടവിലെ അലക്കുകല്ലിൽ
പറ്റിക്കിടന്ന് പറയുകയാണ്
ഇവിടെയാരോ ഒരാൾ കുളിച്ചിട്ടുണ്ടെന്ന്.
ശരി
സമ്മതിച്ചു
വരും
ഒരു കരയാമ
കനമുള്ള കാന്താരി എരിവുമായ്
ഉണരുന്ന വെളുപ്പിൽ നിറയാൻ
ഒരുപാട് കൊക്കുകൾ പറന്നുയരും.
മാഷേ..... ഓ....എന്താ മോളേ
എന്റെ രഹസ്യം പൂത്തുലയാൻ
വെളുത്ത മുടിയുമായവൾ
പുതിയ മുഖച്ചിരിയുമായി
എങ്ങോട്ടോ നടന്നുപോയി.
സാർ സോറി.
കാണാൻ പറ്റിയില്ല.
കുഞ്ഞേ നീ വീട്ടിൽ പറയണം
ഒരു സ്വകാര്യം
സൗന്ദര്യം വീട്ടിലെണ്ണാൻ കിട്ടുമെങ്കിലും
നാട്ടിലെത്തിയാ നൂറാവും കേട്ടോ.
മന മാവില മാമ്പഴക്കഥകൾ
പൂമരക്കൊമ്പിലെ തുമ്പിയെ തൊട്ടു
പുതുമഴ പെയ്തൊരു രാത്രിയിൽ
കൊടുമഴ പെയ്തിട്ട് കൂണ് മുളച്ചു.
വെയിലേ വെയിലേ വേഗം വാ വാ
മരമരക്കിളികൾ പാട്ടായി മെല്ലെ
ഉറക്കമുണർന്ന ചിരിക്കായി
നേരം പുലരാൻ കാത്തായി.
മോനെ കാത്തിരിക്കൂ
വയസ്സറിയിച്ച കല്യാണം കഴിയട്ടെ
ഇത് ഒരാണിന്റെ കഥയാണ്.
ഒരാണിന്റെ കവിതയാണ് നീല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.