ചി​ല ഭ​യ​ങ്ങ​ൾ

പു​തി​യ ചി​ല ഭ​യ​ങ്ങ​ളു​ണ്ട് എ​നി​ക്കി​പ്പോ​ൾ. രോ​ഗ​ഭ​യ​മ​ല്ല, മ​ര​ണ​ഭ​യ​മ​ല്ല, അ​പ​ക​ട ഭീ​തി​യോ അ​പ​മാ​ന​ഭ​യ​മോ അ​ല്ല. മീ ​ടൂ, പോ​ഷ്, പോ​ക്സോ ഒ​ന്നും എ​ന്നെ ഭ​യ​പ്പെ​ടു​ത്തു​ന്നി​ല്ല. കി​ഴ​ക്കു ദി​ക്കി​ലെ അ​യ​ൽ​ക്കാ​ര​ന്റെ കൊ​ച്ചു​മ​ക​ളു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന് പ​തി​വു​ള്ള ക്ഷ​ണം ഉ​ണ്ടാ​വി​ല്ലേ എ​ന്ന് ഞാ​ൻ ഭ​യ​ക്കു​ന്നു. ക്ഷ​ണി​ക്ക​പ്പെ​ടു​ക​യും, ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്‌​താ​ൽ തെ​ക്കു ദി​ക്കി​ലെ അ​യ​ൽ​ക്കാ​ര​ൻ അ​തോ​ടെ ശ​ത്രു​വാ​കി​ല്ലേ എ​ന്നു ഞാ​ൻ ഭ​യ​ക്കു​ന്നു. അ​യ​ൽ​ക്കാ​രു​ടെ നി​ശ്ശ​ബ്ദ​ത​യെ ഞാ​ൻ ഭ​യ​ക്കു​ന്നു. ജാ​തി​യും മ​ത​വും...

പു​തി​യ ചി​ല ഭ​യ​ങ്ങ​ളു​ണ്ട് എ​നി​ക്കി​പ്പോ​ൾ.

രോ​ഗ​ഭ​യ​മ​ല്ല,

മ​ര​ണ​ഭ​യ​മ​ല്ല,

അ​പ​ക​ട ഭീ​തി​യോ

അ​പ​മാ​ന​ഭ​യ​മോ അ​ല്ല.

മീ ​ടൂ, പോ​ഷ്, പോ​ക്സോ ഒ​ന്നും

എ​ന്നെ ഭ​യ​പ്പെ​ടു​ത്തു​ന്നി​ല്ല.

കി​ഴ​ക്കു ദി​ക്കി​ലെ അ​യ​ൽ​ക്കാ​ര​ന്റെ

കൊ​ച്ചു​മ​ക​ളു​ടെ

പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്

പ​തി​വു​ള്ള ക്ഷ​ണം

ഉ​ണ്ടാ​വി​ല്ലേ എ​ന്ന് ഞാ​ൻ ഭ​യ​ക്കു​ന്നു.

ക്ഷ​ണി​ക്ക​പ്പെ​ടു​ക​യും, ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്‌​താ​ൽ

തെ​ക്കു ദി​ക്കി​ലെ അ​യ​ൽ​ക്കാ​ര​ൻ

അ​തോ​ടെ ശ​ത്രു​വാ​കി​ല്ലേ

എ​ന്നു ഞാ​ൻ ഭ​യ​ക്കു​ന്നു.

അ​യ​ൽ​ക്കാ​രു​ടെ നി​ശ്ശ​ബ്ദ​ത​യെ ഞാ​ൻ ഭ​യ​ക്കു​ന്നു.

ജാ​തി​യും മ​ത​വും നോ​ക്കാ​തെ പ്ര​ണ​യി​ച്ചാ​ൽ

ചു​റ്റും ഉ​യ​രു​ന്ന വി​ഷ​പ്പു​റ്റോ​ർ​ത്തു ഞാ​ൻ ഭ​യ​ക്കു​ന്നു.

മു​റി​ക്കു​ള്ളി​ൽ ഇ​പ്പോ​ൾ

ഭ​യ​ത്തി​ന്റെ കാ​ണാ​മൃ​ഗം ക​യ​റി​പ്പ​റ്റി​യോ എ​ന്നാ​ണെ​ന്റെ ഭ​യം.

ഭ​യ​ത്തി​നെ​യാ​ണ് ഭ​യ​ക്കേ​ണ്ട​ത്

എ​ന്നു മ​റ​ന്നു​പോ​കു​മോ എ​ന്നാ​ണെ​ന്റെ ഭ​യം.

Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.