തൂലിക

വി​ദൂ​ര​ങ്ങ​ളി​ൽ ക​ത്തി​ത്തീ​രു​ന്ന ന​ക്ഷ​ത്ര​ങ്ങ​ളേ,

ഭൂ​മി​യി​ൽ ഒ​രു ന​ദി​യു​ടെ വ​ള​വി​ൽ

ആ​രോ ഒ​രു ക​ല്ലി​ൽ കൊ​ളു​ത്തി​വ​ച്ച വി​ള​ക്കാ​ണ് ഞാ​ൻ

കാ​റ്റി​ൽ​പ്പെ​ട്ട് ഉ​ല​ഞ്ഞി​ട്ടും അ​ണ​യാ​തെ

ഇ​രു​ട്ടി​ന്റെ ഇ​രു​മ്പു ഹൃ​ദ​യ​ത്തി​ൽ

ചെ​റു​നാ​ള​ത്താ​ൽ

ഒ​രു നീ​ണ്ട ക​വി​ത ഞാ​ൻ എ​ഴു​തു​ക​യാ​ണ്

ദി​വ​സ​വും

എ​ഴു​തു​ന്ന വ​രി​ക​ൾ ഇ​രു​ട്ട് വി​ഴു​ങ്ങു​ന്നു.

ക​രി​മ്പ​ടം പു​ത​ച്ചി​രി​ക്കു​ന്ന ഭൂ​ത​ത്തെ​പ്പോ​ലെ​യാ​ണെ​ങ്കി​ലും

ഭാ​രം കു​റ​ഞ്ഞ ക​റു​ത്ത പ​ഞ്ഞി​ക്കെ​ട്ടാ​ണ് ഇ​രു​ട്ട്

അ​തി​ന് തീ ​പി​ടി​ക്കി​ല്ല

അ​ത് ന​ദി​യി​ലെ വെ​ള്ള​ത്തി​ൽ ന​ന​യി​ല്ല

അ​തി​ന് ത​ണു​പ്പോ ചൂ​ടോ ഇ​ല്ല

അ​ത് ക​ര​യു​ക​യോ ചി​രി​ക്കു​ക​യോ ഇ​ല്ല

അ​ത് അ​ന്ധ​ബ​ധി​ര മൂ​ക​മാ​ണ്.

എ​ങ്കി​ലും അ​തു​ള്ള​തി​നാ​ൽ

ഞാ​ൻ കൂ​ടു​ത​ൽ പ്ര​കാ​ശി​ക്കു​ന്നു

നീ​ണ്ട നീ​ണ്ട ക​വി​ത​ക​ൾ

ഈ ​ചെ​റി​യ നാ​ളം​കൊ​ണ്ട് എ​ഴു​തു​ന്നു

വി​ദൂ​ര​ങ്ങ​ളി​ൽ ക​ത്തി​ത്തീ​രു​ന്ന ന​ക്ഷ​ത്ര​ങ്ങ​ളെ,

നി​ങ്ങ​ൾ ഈ ​നീ​ണ്ട ക​വി​ത നീ​ളു​ന്നോ​ളം

വാ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​മോ?


Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.