മ​ട​ക്കി​വെ​ച്ച അ​ഞ്ചു ചി​റ​കു​ക​ൾ

അ​ടു​ത്ത ജ​ന്മ​ത്തി​ൽ

പ​റ​ന്നു ന​ട​ക്കാ​ൻ

സ്വ​പ്നം ഉ​ള്ളി​ൽ ചു​രു​ട്ടി​വെ​ച്ച്

ഉ​റ​ങ്ങു​ക​യാ​ണ്.

കൂ​ടാ​യ കൈ​പ്പ​ത്തി​യി​ൽ

ക​ഴി​യു​ന്ന വി​ര​ലു​ക​ൾ.

ആ​ത്മ​ദാ​ഹം വ​ള​രു​ന്ന

ഏ​തൊ​രു ദി​വ​സ​മാ​ണ്

മ​ട​ക്കി​വെ​ച്ച അ​ഞ്ച് ചി​റ​കു​ക​ൾ

പ​റ​ന്നു പോ​കു​ന്ന​തെ​ന്ന്

മ​റ്റ​വ​യ​വ​ങ്ങ​ൾ​ക്കു​പോ​ലും

ഊ​ഹി​ക്കാ​നാ​വി​ല്ല.

വെ​ളു​പ്പി​നേ തു​ട​ങ്ങു​ന്നു

ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന

ബ​സ്സി​നു​ള്ളി​ൽ

തെ​റി​ക്കാ​തെ ജീ​വ​നെ

പി​ടി​വ​ള്ളി​യി​ൽ

താ​ങ്ങി​നി​ർ​ത്തു​ന്ന പ​ണി.

അ​ടു​ക്ക​ള​യി​ൽ രു​ചി​ക്കൂ​ട്ടാ​വാ​ൻ

ഓ​രോ ചെ​റു കു​പ്പി​യി​ലും

ചാ​ടി​ച്ചാ​ടി,

ഓ​ർ​മ്മ​ക​ളു​ടെ അ​റ ഒ​ന്നൊ​ന്നാ​യി

തു​റ​ന്നും അ​ട​ച്ചും

ക​യ​റി​യി​റ​ങ്ങു​ന്നു.

ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന

ക​ണ്ടി​ട്ടി​ല്ലാ​ത്ത ന​ഗ​ര​വും

കേ​ട്ട​റി​ഞ്ഞ വേ​ദ​ന​യും

അ​ടു​പ്പ​ക്കാ​ര​ന്റെ ഭാ​വ​ത്തി​ൽ

കേ​ൾ​വി​ക്കാ​രു​ടെ

കാ​തു​ക​ളി​ൽ വീ​ഴു​ന്നു.

മൃ​ദം​ഗ​വാ​ദ്യ​ത്തി​ൽ

നി​ലം​തൊ​ടാ​തെ പ​റ​ന്നു​ന​ട​ക്കു​ന്നു

തൂ​വ​ലു​ക​ൾ,

അ​വ​യു​ടെ ചി​റ​ക​ടി​യി​ൽ

മൗ​നം പി​ള​ർ​ന്ന്

ഏ​ഴു വി​കാ​ര​ങ്ങ​ൾ

സം​ഗീ​ത​മാ​യി പെ​യ്യു​ന്നു.

എ​ഴു​താ​നി​രു​ത്തു​മ്പോ​ൾ

ക​ട​ലാ​സി​ന്റെ വെ​ളു​ത്ത പ്ര​ത​ല​ത്തി​ൽ

കു​നി​ഞ്ഞും മു​ട്ടു​കു​ത്തി​യും

കൂ​ടെ​യി​ഴ​യു​ന്നു.

ഭാ​ഷ ജ​നി​ക്കു​മ്പോ​ൾ

അ​തി​ന്റെ നെ​റ്റി​യി​ൽ

ആ​ദ്യം തൊ​ടു​ന്ന​ത്

ഈ ​അ​ഞ്ചു ചി​റ​കു​ക​ളാ​ണ്.

Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.