പടുതി

ഇടത്തേച്ചെവിപ്പുറ ത്തണഞ്ഞ മുറിബീഡി അടുക്കിപ്പിടിച്ചൊരാ വെളുത്തചാരം പോലെ കാറ്റിന്റെ കുഞ്ഞാംവിരൽ ഞാന്നുപോം സാൽമൺമേഘം കണ്ടുഞാനിരിക്കുന്നു ആകാശക്കടൽക്കരെ... കാറ്റിന്റെ കുഞ്ഞാംവിരൽ ഞാന്നുപോം സാൽമൺമേഘം കണ്ടുകണ്ടിരിക്കുവാൻ പിന്നിലേക്കുന്നീ കൈകൾ കിതക്കുംവെയിൽ നക്കാ തിരിക്കാൻ വിരലിരു വശത്തേക്കോടീ ഞണ്ടായ് മറഞ്ഞുമലർന്നു ഞാൻ വിയർത്തെൻ മൂക്കിൻതുമ്പിൽ പകലോൻ വളംകുത്തി അടക്കാ ചൊരുക്കുന്ന മുറുക്കാഞ്ചലം തുപ്പി എരിക്കിൻ ചുവട്ടിപ്പൂണ്ടുറങ്ങീ നക്ഷത്ര മീൻ കരിക്കിൻ തൊണ്ണാനാമ പതുങ്ങിക്കിടക്കുന്നു കുരുവിക്കരിമ്പുകൾ മടന്ത; മണത്തിട്ട കടലിന്നടീലാകെ കുളവാഴതൻ...

ഇടത്തേച്ചെവിപ്പുറ

ത്തണഞ്ഞ മുറിബീഡി

അടുക്കിപ്പിടിച്ചൊരാ

വെളുത്തചാരം പോലെ

കാറ്റിന്റെ കുഞ്ഞാംവിരൽ

ഞാന്നുപോം സാൽമൺമേഘം

കണ്ടുഞാനിരിക്കുന്നു

ആകാശക്കടൽക്കരെ...

കാറ്റിന്റെ കുഞ്ഞാംവിരൽ

ഞാന്നുപോം സാൽമൺമേഘം

കണ്ടുകണ്ടിരിക്കുവാൻ

പിന്നിലേക്കുന്നീ കൈകൾ

കിതക്കുംവെയിൽ നക്കാ

തിരിക്കാൻ വിരലിരു

വശത്തേക്കോടീ ഞണ്ടായ്

മറഞ്ഞുമലർന്നു ഞാൻ

വിയർത്തെൻ മൂക്കിൻതുമ്പിൽ

പകലോൻ വളംകുത്തി

അടക്കാ ചൊരുക്കുന്ന

മുറുക്കാഞ്ചലം തുപ്പി

എരിക്കിൻ ചുവട്ടിപ്പൂണ്ടുറങ്ങീ

നക്ഷത്ര മീൻ

കരിക്കിൻ തൊണ്ണാനാമ

പതുങ്ങിക്കിടക്കുന്നു

കുരുവിക്കരിമ്പുകൾ

മടന്ത; മണത്തിട്ട

കടലിന്നടീലാകെ

കുളവാഴതൻ പച്ച

മരിച്ചു പച്ചീർക്കിലിൽ

ഒഴിച്ചചാവും കടൽ

കുതിരക്കുഞ്ഞായ് മുഖം

മുഖത്തിലുരസുന്നു

ഉപ്പിലിട്ടബോധത്തെ

തൊട്ടുനക്കുമ്പോൾ കണ്ണിൻ

മുറ്റത്തു ജല്ലിഫിഷിൻ

ഞെട്ടറ്റ സൂഫീനൃത്തം


Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.