വി​ക്ഷേ​പം

ഗ​ര്‍ഭ​പാ​ത്ര​ത്തി​ല്‍

ഒ​രു കു​ഞ്ഞു​മാ​യി അ​വ​ളും

അ​വ​ൾ​ക്ക​രി​കി​ല്‍ അ​യാ​ളും

ആ​ദി​മ​ത്വ​ത്തി​ന്‍റെ

അ​നു​പ​മ ന​ഗ്ന​ത​യു​മാ​യി

അ​ടു​ത്ത​ടു​ത്ത് നി​ല്‍ക്കു​ന്ന​ത് ക​ണ്ട്,

അ​വ​രു​ടെ ജ​ന​നേ​ന്ദ്രി​യ​സ്ഥാ​ന​ങ്ങ​ളി​ലെ

അ​തി​സാ​ധാ​ര​ണ രോ​മാ​വൃ​ത​ത്വം ക​ണ്ട്,

അ​വ​രു​ടെ മു​ഖ​ങ്ങ​ളി​ലെ

അ​നാ​ദി​യാ​യ മാ​ന​വി​ക​താ​ഭാ​വം ക​ണ്ട്

മ​ഹാ​ശാ​സ്ത്ര​ജ്ഞ​ൻ കാ​ള്‍ സാ​ഗ​ൻ

1977ലെ ​ഒ​രു സാ​യാ​ഹ്ന​ത്തി​ല്‍

നാ​സ​യോ​ട് പ​റ​ഞ്ഞു:

‘ഈ ​ലോ​കം എ​ന്നെ​ങ്കി​ലും അ​വ​സാ​നി​ച്ചാ​ല്‍

ഇ​ങ്ങ​നെ​യൊ​രി​ടം

ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന്

ഇ​ത​ര​ഗ്ര​ഹ​ജീ​വി​ക​ള്‍ക്കെ​ങ്കി​ലും

പി​ന്നീ​ട​റി​യാ​ൻ,

നാം ​വി​ക്ഷേ​പി​ക്കാ​ൻ പോ​കു​ന്ന

ഇ​പ്പോ​ഴും ജീ​വ​നോ​ടെ​യു​ള്ള

ഈ ​ലോ​ക​ത്തി​ന്‍റെ

ചി​ത്ര​ങ്ങ​ളും ച​രി​ത്ര​വും

മ​നു​ഷ്യാ​ഭി​വാ​ദ്യ സ്വ​ര​ങ്ങ​ളു​മ​ട​ങ്ങി​യ

വൃ​ത്താ​കൃ​തി​യി​ലു​ള്ള

ഈ ​സു​വ​ര്‍ണ​പ്പാ​ളി​യി​ല്‍,

ഈ ​ഗോ​ള്‍ഡ​ൻ റെ​ക്കോ​ഡി​ല്‍

ഇ​തു​കൂ​ടി ആ​ലേ​ഖ​നം ചെ​യ്യ​ണം:

ഈ ​ചി​ത്രം,

ഈ ​ന​ഗ്ന​നാ​രീ​പു​രു​ഷ​ചി​ത്രം,

ഇ​വ​രി​ല്‍നി​ന്ന്

പി​റ​വി​യെ​ടു​ക്കാ​ൻ

ഇ​വ​ളി​ൽ ഉ​രു​വം​കൊ​ണ്ടി​രി​ക്കു​ന്ന

ഈ ​കു​ഞ്ഞു​ള്‍പ്പെ​ടെ.’

ബ​ഹി​രാ​കാ​ശ​ങ്ങ​ളി​ല്‍

അ​ന​ശ്വ​ര​രാ​വാം എ​ന്ന

പ്ര​തീ​ക്ഷ​യോ​ടെ

ആ ​മൂ​വ​ര്‍കു​ടും​ബം

പു​ഞ്ചി​രി​തൂ​കി​യോ,

അ​റി​യി​ല്ല.

പ​ക്ഷേ, പ​റ്റി​ച്ചു.

കേ​ര​ള​ത്തി​ലെ​യും

അ​തി​ലെ എ​ന്‍റെ നാ​ടാ​യ

മു​സി​രി​സി​ലെ​യും​പോ​ലെ

നാ​സ​യി​ലും അ​ന്ന്

സ​ദാ​ചാ​ര​പ്പോ​ലീ​സു​കാ​ര്‍

ഉ​ണ്ടാ​യ​തി​നാ​ലാ​ണോ എ​ന്ന​റി​യി​ല്ല

നാ​സ അ​തു കൊ​ടു​ത്തി​ല്ല,

പ​ക​രം അ​തി​നെ

ഒ​രു ഇ​രു​ള്‍നി​ഴ​ല്‍പ്പ​ട​മാ​ക്കി

സെ​ൻ​സ​ര്‍ ചെ​യ്ത​യ​ച്ചു,

ഒ​മ്പ​താം ക്ലാ​സി​ലെ

പ്ര​ത്യു​ൽ​പാ​ദ​ന

ജീ​വ​ശാ​സ്ത്ര​പു​സ്ത​ക​ത്തി​ലെ​പ്പോ​ലെ…

കാ​ല​ച​ക്ര​ങ്ങ​ള്‍ക്ക​പ്പു​റം

ലോ​കാ​വ​സാ​ന​ശേ​ഷ​മോ

ലോ​കം ഈ​വി​ധ​മു​ള്ള

ഇ​ക്കാ​ല​ത്തു​ത​ന്നെ​യോ

ആ ​ഗോ​ള്‍ഡ​ൻ ഡി​സ്ക്

ക​ണ്ടെ​ത്തി​യേ​ക്കാ​വു​ന്ന

ഇ​ത​ര​ഗ്ര​ഹ​സ്ഥ​ര്‍ക്കാ​യു​ള്ള

സെ​ൻ​സ​ര്‍ ബോ​ര്‍ഡ് ക​രു​ത​ല്‍…

എ​ങ്കി​ലും കാ​ള്‍സാ​ഗ​ൻ...

മ​റ്റു ഗ്ര​ഹ​സ്ഥ​ര്‍ക്ക്

ഈ ​ഭൂ​മി​യെ​ക്കു​റി​ച്ച്

എ​ന്നെ​ങ്കി​ലും അ​റി​യാ​ൻ

താ​ങ്ക​ള്‍ ഡി​സ്കി​ലൊ​ളി​പ്പി​ച്ച്

ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് പ​റ​ത്തി​യ

സു​വ​ർ​ണ​ച​ക്ര​ത്തി​ലെ

ആ ​എ​ണ്ണം പ​റ​ഞ്ഞ 116 ചി​ത്ര​ങ്ങ​ള്‍:

തീ​വ​ണ്ടി​യു​ടെ, കു​ക്ക​റി​ന്‍റെ,

കി​ളി​ക​ളു​ടെ, വി​മാ​ന​ത്തി​ന്‍റെ,

തി​മിം​ഗ​ല​ങ്ങ​ളു​ടെ,

ബീ​ഥോ​വ​ന്‍റെ,

മൊ​സാ​ര്‍ട്ടി​ന്‍റെ,

ഞ​ങ്ങ​ള്‍ പ​ല​ഭാ​ഷ​ക്കാ​രു​ടെ

‘നൊ​മ​സ്കാ​ര്‍’ ‘ഹാ​യ്’ ‘ഹ​ലോ’

അ​മ്പ​ത്ത​ഞ്ച​ഭി​വാ​ദ്യ​ശ​ബ്ദ​ങ്ങ​ള്‍,

(മ​ല​യാ​ള ന​മ​സ്കാ​ര​മി​ല്ലെ​ങ്കി​ലും)

ഈ ​ഭൂ​മി​യെ ക​ണ്ടെ​ത്താ​വു​ന്ന

സൗ​ര​പാ​ത​ക​ള്‍,

ഞ​ങ്ങ​ള്‍ ഇ​ന്ത്യ​ക്കാ​രും

പാ​കി​സ്താ​നി​ക​ളും

എ​ത്ര​ത​വ​ണ ശ്ര​മി​ച്ചാ​ലും

മ​തം​കൊ​ണ്ട്

സ്വ​ന്ത​മാ​ക്കാ​നാ​വാ​ത്ത

ഗ​ണി​ത​ലി​ഖി​ത​ങ്ങ​ള്‍,

മ​ത​ര​ഹി​ത​മ​നു​ഷ്യ​ര്‍ ക​ണ്ടെ​ത്തി​യ

ഭൗ​തി​കോ​ർ​ജ ര​ഹ​സ്യ​ങ്ങ​ള്‍,

ഈ ​ലോ​ക​ത്തി​ന്‍റെ

ഗാ​ഢ​സൗ​ന്ദ​ര്യ​മു​ള്ള

പ്ര​കൃ​തി​ചി​ത്ര​ങ്ങ​ള്‍…

അ​വ​യി​ലൊ​രി​ട​ത്തും

അ​ങ്ങ് ചേ​ര്‍ത്തി​ല്ല

നി​ര്‍ബ​ന്ധ​പൂ​ർ​വം

ഈ ​ഭൂ​മി​യി​ലെ യു​ദ്ധ​ങ്ങ​ള്‍

പ​ട്ടി​ണി​ക​ള്‍, പ​രി​വ​ട്ട​ങ്ങ​ള്‍

ദാ​രി​ദ്ര്യ​ങ്ങ​ള്‍, രോ​ഗ​പീ​ഡ​ക​ള്‍

മ​ത​ങ്ങ​ള്‍, പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ള്‍...

ഒ​രു​പ​ക്ഷേ

ഭൂ​മി​യെ​ക്കു​റി​ച്ച് അ​റി​യു​മ്പോ​ള്‍ത​ന്നെ

ഇ​ത​ര​ഗ്ര​ഹ​ജീ​വി​ക​ള്‍ക്ക്

നെ​ഗ​റ്റീ​വ് അ​ടി​ക്കേ​ണ്ട

എ​ന്ന​തു​കൊ​ണ്ടാ​വു​മോ…

അ​വി​ടെ അ​ത്

മാ​തൃ​ക​യാ​ക്കേ​ണ്ട എ​ന്ന

പ്രാ​പ​ഞ്ചി​ക സ്നേ​ഹം​കൊ​ണ്ടാ​യി​രി​ക്കു​മോ…

എ​ങ്കി​ലും ഈ ​ഭൂ​മി​യെ

അ​വ​രും മ​ന​സ്സി​ലാ​ക്ക​ണം എ​ന്ന

ആ ​അ​ഭി​ലാ​ഷ​ത്തി​ന്‍റെ പി​ന്നി​ലെ ഉ​ന്മാ​ദം,

അ​തി​ല്‍നി​ന്ന്

അ​ങ്ങും കൂ​ട്ട​രും ത​ല​ച്ചോ​റി​ല്‍നി​ന്ന്

വി​ട​ര്‍ത്തി ഉ​യ​ര്‍ത്തി​ക്കെ​ട്ടി​യ

പ​ര​സ്പ​പ​രം മ​ന​സ്സി​ലാ​ക്ക​ലി​ന്‍റെ

പ​തി​നാ​യി​രം ആ​ന്‍റി​ന​ക​ള്‍...

ഇ​വി​ടെ ഞാ​നോ

ഗ​തി​കെ​ട്ട്, മ​തി​കെ​ട്ട്,

ലോ​ക​ത്തോ​ട്, കാ​ല​ത്തോ​ട്,

വ​ര്‍ത്ത​മാ​ന​ത്തോ​ട്, ഭാ​വി​യോ​ട്

സം​വ​ദി​ക്കാ​ൻ

ക​വി​ത​യെ​ന്ന ക​ഠി​നാ​നു​ഭ​വ​ത്തി​ന്‍റെ

എ​ത്ര വൃ​ത്ത​ങ്ങ​ള്‍

ഇ​ക്കാ​ല​ത്തി​നി​ടെ

മ​ല​യാ​ള​ത്തി​ന്‍റെ

ഠാ​വ​ട്ട​സ്ഥ​ല​ത്ത്

വി​ക്ഷേ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു ഇ​പ്പോ​ഴും,

കാ​ള്‍ സാ​ഗ​ൻ.

എ​ന്നി​ട്ടും

ക​വി​ത​യു​ടെ ബൂ​മ​റാ​ങ്ങു​ക​ള്‍

എ​ന്നി​ലേ​ക്ക് ത​ന്നെ

തി​രി​കെ വ​രു​ന്നു

അ​പ്പോ​ളാ​ണ് അ​ങ്ങും കൂ​ട്ട​രും

എ​നി​ക്ക് വെ​റും അ​ഞ്ചു വ​യ​സ്സു​ള്ള​പ്പോ​ള്‍

ഇ​ത​ര​ഗ്ര​ഹ​ജീ​വി​ക​ള്‍ക്ക്

ഈ ​ഭൂ​മി​യെ

എ​ന്നെ​ങ്കി​ലും മ​ന​സ്സി​ലാ​ക്കാ​ൻ

അ​ങ്ങ​നെ​യൊ​രു

വ​ര്‍ത്തു​ള​ച​ക്രം അ​യ​ച്ച​ത്.

ആ​ര് ആ​രെ​യാ​ണ് മ​ന​സ്സി​ലാ​ക്കു​ന്ന​ത്?

എ​ന്നി​ട്ടും നീ​യെ​ന്നെ​യ​റി​ഞ്ഞി​ല്ല​ല്ലോ,

എ​ന്നെ​യാ​രും മ​ന​സ്സി​ലാ​ക്കു​ന്നി​ല്ല​ല്ലോ

എ​ന്ന വേ​പ​ഥു​വേ,

ആ​രും മ​ന​സ്സി​ലാ​ക്കു​ന്നി​ല്ല എ​ന്നെ

എ​ന്ന വി​ഷാ​ദി​യോ​ട്

മു​ഖ​ത്തു​നോ​ക്കി

അ​ർ​ഥ​ഗ​ര്‍ഭ​മാ​യി

പ​റ​യൂ,

നി​ന്നെ ഞാ​ൻ ശ​രി​ക്കും മ​ന​സ്സി​ലാ​ക്കു​ന്നു എ​ന്ന്.

ആ ​നി​മി​ഷം അ​സ്വ​സ്ഥ​മാ​കാ​ൻ തു​ട​ങ്ങും വി​ഷാ​ദി.

അ​യ്യേ, എ​ന്‍റെ എ​ല്ലാം മ​ന​സ്സി​ലാ​ക്കി​യോ

എ​ന്ന് അ​ത് സ്വ​യം മ​റ​യ്ക്കാ​ൻ തു​ട​ങ്ങും.

എ​ങ്കി​ലും കാ​ള്‍സാ​ഗ​ൻ,

ക​വി​ത​യു​ടെ വി​ക്ഷേ​പി​ണി​ക​ളു​ടെ

പ​രാ​ജി​ത ച​രി​ത്രം

അ​വ​സ​രം നോ​ക്കി

വി​ള​മ്പു​ക​യ​ല്ല ഞാ​ൻ.

ഇ​തും ഒ​രു​ക​വി​താ​വി​ക്ഷേ​പ​ണ​മാ​ണ​ല്ലോ.

ഈ ​ലോ​ക​ത്തി​ന്‍റെ മ​ന​സ്സാ​ക്ഷി​യെ

ആ ​ലോ​കം മ​ന​സ്സി​ലാ​ക്ക​ട്ടെ​യെ​ന്ന

ശാ​സ്ത്ര​ത്തി​ന്‍റെ സം​വേ​ദ​സ്പ​ര്‍ശി​നി.

വി​ക്ഷേ​പ​ണ​ത്തി​നു​മു​മ്പ്

താ​ങ്ക​ളു​ടെ കൈ​ക​ള്‍

ആ ​ക​ന​ക​ച​ക്ര​ത്തി​ല്‍

സ്പ​ര്‍ശി​ച്ചി​ട്ടു​ണ്ടാ​കു​മോ

സാ​ഗ​ന്‍റെ ആ​റു​വ​യ​സ്സു​ള്ള മ​ക​ൻ

നി​ക്കി​ന്‍റെ കൊ​ഞ്ചു​ന്ന നാ​വ്

അ​വ​ന്‍റെ ഭാ​ഷ​യി​ല്‍ ആ​ശം​സി​ച്ച​തും

ആ ​വ​ര്‍ത്തു​ള​ത​യി​ല്‍ ഉ​ണ്ട​ല്ലോ.

നി​ക്കി​ന്‍റെ വി​ര​ലു​ക​ളും

അ​വ​യി​ല്‍ ഉ​രു​മ്മി​യി​ട്ടു​ണ്ടാ​കു​മോ.

ഇ​താ​ണ് ന​മ്മ​ള്‍

തൊ​ടു​ത്തു​വി​ടാ​ൻ പോ​കു​ന്ന

ഗോ​ള്‍ഡ​ൻ ഡി​സ്ക് അ​ല്ലേ​യെ​ന്ന്

അ​മേ​രി​ക്ക​യു​ടെ പ്ര​സി​ഡ​ന്‍റ്

ജി​മ്മി കാ​ര്‍ട്ട​ര്‍

നാ​സ​യി​ലെ നി​ശ്ശ​ബ്ദ​ത​യി​ല്‍

അ​തി​ല്‍ തൊ​ട്ടു​കൊ​ണ്ട്

ചു​മ്മാ ചോ​ദി​ച്ചി​ട്ടു​ണ്ടാ​കു​മോ.

‘ഒ​രു ചെ​റി​യ

വി​ദൂ​ര ലോ​ക​ത്തി​ല്‍നി​ന്നു​ള്ള

സ​മ്മാ​നം.

ന​മ്മു​ടെ ശ​ബ്ദ​ങ്ങ​ളു​ടെ​യും

ശാ​സ്ത്ര​ത്തി​ന്‍റെ​യും

പ്ര​തി​ച്ഛാ​യ​ക​ളു​ടെ​യും

സം​ഗീ​ത​ത്തി​ന്‍റെ​യും

ചി​ന്ത​ക​ളു​ടെ​യും

വി​കാ​ര​ങ്ങ​ളു​ടെ​യും ഒ​ര​ട​യാ​ളം’

അ​ത്ര​യും പ​റ​ഞ്ഞ്

അ​യാ​ള്‍ അ​തി​ല്‍

മു​ത്തം​കൊ​ടു​ത്തി​രി​ക്കു​മോ?

ഇ​ത​ര​ഗ്ര​ഹ​ങ്ങ​ളി​ലെ

റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ​കാ​രേ,

നി​ങ്ങ​ളു​ടെ സ​മ​യ​ത്തി​ല്‍ ജീ​വി​ക്കാ​ൻ

ഞ​ങ്ങ​ള്‍ ഞ​ങ്ങ​ളു​ടെ സ​മ​യ​ത്തെ

അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്ന്

ജി​മ്മി കാ​ര്‍ട്ട​ര്‍ എ​ഴു​തി​യ

മേ​ഘാ​തീ​ത സ​ന്ദേ​ശം

അ​തി​ലി​പ്പോ​ഴും ഉ​ണ്ടാ​വു​മ​ല്ലേ?

ഇ​പ്പോ​ളും

ഭൂ​മി​യി​ല്‍നി​ന്ന് ഏ​റ്റ​വും അ​ക​ലെ​യു​ള്ള

മ​നു​ഷ്യ​നി​ർ​മി​ത വ​സ്തു​വാ​യി

അ​ത് വീ​ര്‍പ്പു​മു​ട്ടി

ക​റ​ങ്ങു​ക​യാ​യി​രി​ക്കും

ഒ​ര​ന്യ​ഗ്ര​ഹ​ജീ​വി വ​ന്ന്

എ​ന്നെ​യൊ​ന്ന് അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ എ​ന്ന്

എ​ന്നെ​യൊ​ന്ന് മ​ന​സ്സി​ലാ​ക്കി​യി​രു​ന്നെ​ങ്കി​ല്‍ എ​ന്ന്

ദാ ​ദൂ​രെ ദൂ​രെ അ​വി​ടെ

ഞാ​ൻ പ​റ​യാ​ൻ, പാ​ടാ​ൻ,

എ​ഴു​താ​ൻ, ആ​വി​ഷ്ക​രി​ക്കാ​ൻ

ആ​ഗ്ര​ഹി​ക്കു​ന്ന ആ ​ഭൂ​മി അ​വി​ടെ​യാ​ണെ​ന്ന്

ഉ​ള്ളം​കാ​ണി​ച്ചു​കൊ​ടു​ക്കാ​ൻ.

ലോ​കം അ​വ​സാ​നി​ച്ചാ​ലും

അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ള്‍ക്ക്

ഇ​ങ്ങ​നെ​യൊ​രു ലോ​കം

ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന്

നെ​ടു​വീ​ര്‍പ്പി​ട്ട് പ​റ​ഞ്ഞി​ട്ട്

എ​നി​ക്കെ​ന്ത് കാ​ര്യം എ​ന്ന്

ആ ​ചെ​മ്പു​ത​കി​ടി​ന്‍റെ

ശാ​സ്ത്ര​ഞ​ര​മ്പു​ക​ള്‍

പി​ട​യു​ന്നു​ണ്ടാ​കു​മോ?

ഭൂ​മി ജീ​വ​നോ​ടെ​യി​രി​ക്കെ​ത്ത​ന്നെ

ലോ​ക​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന

ഒ​രു ടൂ​റി​സ്റ്റ് ഗൈ​ഡാ​കു​ന്ന​താ​ണ്

ന​ല്ല​തെ​ന്ന് അ​തി​ന്‍റെ

ആ​ത്മ​സ്പ​ന്ദി​നി​ക​ള്‍

വി​ഹ്വ​ല​മാ​കു​ന്നു​ണ്ടാ​കു​മോ?

ചി​ല സം​ശ​യ​ങ്ങ​ള്‍കൂ​ടി

ചോ​ദി​ച്ചോ​ട്ടെ:

ഭൂ​മി​യി​ല്‍നി​ന്ന്

വീ​ണ്ടു​മൊ​രു ഗോ​ള്‍ഡ​ൻ ഡി​സ്ക്

പു​തു​ക്കി ഇ​പ്പോ​ള്‍ അ​യ​ച്ചാ​ല്‍

എ​ന്തൊ​ക്കെ പു​തി​യ കാ​ര്യ​ങ്ങ​ള്‍

ആ​ലേ​ഖ​നം ചെ​യ്യ​ണം?

ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന കു​ട്ടി​ക​ള്‍ക്കു​മേ​ല്‍

പ​റ​ത്തി​വി​ടു​ന്ന മി​സൈ​ലു​ക​ളു​ടെ

ആ​ന്ത​രി​ക​സം​ഗീ​തം ഉ​ള്‍പ്പെ​ടു​ത്തു​മോ?

ശ​വ​കു​ടീ​ര​ങ്ങ​ളി​ല്‍നി​ന്നു​കൊ​ണ്ട്

അ​വ​ശേ​ഷി​ക്കു​ന്ന നേ​താ​ക്ക​ള്‍

വി​ജ​യ​ചി​ഹ്നം വി​ട​ര്‍ത്തു​ന്ന

അ​ഭി​വാ​ദ്യ​ങ്ങ​ള​ര്‍പ്പി​ക്കു​മോ?

കാ​ല്‍ക്കീ​ഴി​ലെ ചോ​ര​ക്ക​ട​ല്‍

കാ​ണാ​ത്ത​വി​ധം

സെ​ൽ​ഫി​ക​ളെ​ടു​ത്ത്

ആ​ലേ​ഖ​നം ചെ​യ്യു​മോ?

ഓ​ര്‍ക്ക​ണേ

നാ​സ പു​റ​ത്താ​ക്കി​യ

ആ ​ആ​ദി​മ​മ​നു​ഷ്യ​ര്‍

അ​ത്ര​മേ​ല്‍ പ്രാ​കൃ​ത​ത്വ​ത്തി​ന്‍റെ

അ​നു​പ​മ ന​ഗ്ന​ത​യു​മാ​യി

അ​ടു​ത്ത​ടു​ത്ത് നി​ല്‍ക്കു​ക​യാ​ണ്

ഇ​പ്പോ​ഴും

ഒ​രി​ട​ത്തും ഇ​ടം​കി​ട്ടാ​തെ

ആ​ദ​മോ ഹ​വ്വ​യോ ആ​യ​ല്ല

ആ​ദി​ദൈ​വ​ങ്ങ​ളു​ടെ പ്ര​തി​രൂ​പ​ങ്ങ​ളാ​യ​ല്ല

മ​ണ്ണി​ല്‍ അ​തി​ജീ​വി​ക്കു​ന്ന

മ​നു​ഷ്യ​രു​ടെ

പൊ​ടി​യും പേ​റി,

ഗ​ര്‍ഭ​സ്ഥ​യാ​യ പോ​രാ​ളി​ക്കൊ​പ്പം

ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ലു​ക​ളി​ല്‍നി​ന്ന്

ഓ​ടി​യോ​ടി ര​ക്ഷ​പ്പെ​ട്ടു​കൊ​ണ്ട്

ഭൂ​മി​യു​ടെ പൊ​ക്കി​ള്‍ക്കൊ​ടി​യി​ല്‍നി​ന്ന്

പാ​തി​വി​ട്ടും

വി​ടാ​തെ​യും.

====================

*ഗോ​ള്‍ഡ​ൻ റെ​ക്കോ​ഡ് -1977ൽ ​നാ​സ വി​ക്ഷേ​പി​ച്ച വോ​യേ​ജ​ർ 1, 2 പേ​ട​ക​ങ്ങ​ളി​ലെ സ്വ​ർ​ണം പൂ​ശി​യ ചെ​മ്പ് ഡി​സ്കു​ക​ൾ (Phonograph records). ഇ​ത​ര ഗ്ര​ഹ ജീ​വി​ക​ള്‍ക്കാ​യി ഭൂ​മി​യി​ലെ ജീ​വ​ന്‍റെ​യും സം​സ്കാ​ര​ത്തി​ന്‍റെ​യും സ​ന്ദേ​ശ​ങ്ങ​ൾ വ​ഹി​ക്കു​ന്നു ഇ​വ.

Tags:    
News Summary - malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.