തീ​ക്കാ​രി

പെ​രും​ശി​ലാ​മ​ല​ക​ളി​ൽ

വേ​ട​ന്‍റെ എ​ഴു തൂ​വ​ൽ വ​ര​ചാ​യം

വീ​ഴാ​ത്തൊ​ര​നാ​ദി​യി​ൽ,

താ​ഴെ, കാ​ട്ടു​ത​ണു​വി​ൽ ഓ​മ​ലി​ല​ക​ൾ,

പ​ല പൂ​ക്ക​ൾ മ​ഞ്ഞി​ൻ ക​ന​പ്പി​ൽ വി​റ​ച്ചു..;

ആ​കെ വി​റ​ങ്ങ​ലി​ൽ,

പു​ല​ർ കി​ഴ​ക്കി​ലെ അ​തി​ചൂ​ടി​ൻ ഉ​ല​യോ​ട് മ​ണ്ണും

ക​രി​യി​ല കു​മ്പി​ളും കു​ത്തി

‘‘ഒ​രു ക​യ്യി​ൽ ക​ന​ൽ​ച്ചൂ​ട് എ​നി​ക്കെ​ന്നു’’ മൂ​ളു​ന്നു.

അ​തു​കേ​ട്ടു മൂ​പ്പാ​യ വെ​യി​ൽ ചോ​ട്ടി​ൽ മു​ങ്ങി,

ഉ​ള്ളു​റ​വി​ന്‍റെ ന​ന​മാ​റ്റി,

നീ​ർ​മ​ണ കൈ​ത​യി​റ​മ്പി​ൻ പു​ഴ​ക്ക​രേ

ഇ​ട​യി​ൽ, ചെ​റു​മി​ന്ന​ൽ​പ്പി​ണ​ർ വ​ച്ച

ചെ​റു​ക​രി​മേ​ഘ​ക്ക​ട്ട​ക​ൾ പോ​ലെ-

വ​ർ​ധി​തം ഖ​ര​ച്ചൂ​ടി​ൽ ഉ​ര​യു​ന്ന മെ​യ്യു​മാ​യ്

കാ​ല​താ​ളം മു​റു​ക്കി ര​ണ്ടു ചി​ത്ര​നേ​ർ​ക്ക​ല്ലു​ക​ൾ.

ദൂ​രെ ചു​റ്റു​ഗോ​ള​ങ്ങ​ളും കേ​ട്ടു,

ചാ​രു ച​ക്ര​വാ​ള​ങ്ങ​ളും ക​ണ്ടു,

അ​തി​മ​ർ​ദ​വാ​യു​വി​ൽ –സ്വ​ർ​ണ മ​ഞ്ഞ​സ്ഥു​ലിം​ഗ​ങ്ങ​ൾ

നേ​ർ​ക്കു​നേ​ർ​ക്കു​ര​യു​ന്ന ര​ണ്ടൂ​ർ​ജ വേ​ഗ​ത്തി​ന്‍റെ

ചീ​ളു​ക​ൾ, സീ​ൽ​ക്കാ​രം.

തേ​ടി, ഒ​രു ത​രി ചൂ​ടി​ൻ കി​ലു​ക്കം–

ദൂ​രെ, വ​ട്ടം​പ​റ​ക്കാ​ൻ,

ഇ​ല-​നാ​രി​ളം കൂ​ടു​ള്ളി​ൽ

മ​ഞ്ഞു ചി​ല്ല​ക​ൾ മേ​ലാ​പ്പി​ൽ ശീ​ത​ഗാ​ന​പ​ക്ഷി.

മീ​തെ, രാ​വി​ന്‍റെ താ​ര​ക തീ​പ്പൊ​രി ഊ​താ​ൻ,

വീ​തി –പ​ര​പ്പാ​ർ​ന്നു നീ​ർ​ക്കാ​ത​ൽ– മു​കി​ൽ​കീ​റു

ചി​ത​റി​യ വാ​നം...

എ​ട്ടു​ദി​ക്ക​ട്ടി​യി​ൽ,

മി​ന്നി​യാ​ഴ്ന്നു നി​മി​ഷ​ങ്ങ​ൾ നേ​ര​ങ്ങ​ളൂ​തി പ​ട​ർ​ന്നു.

ഒ​രു ഞൊ​ടി, വി​യ​ർ​നെ​റ്റി​യൊ​ലി​പ്പു തു​ട​ച്ചും

ആ​ധി​ക്ക​നം പൂ​ണ്ട മൗ​ന​മു​ട​ച്ചു നീ​രു​ന്നു

പ​ച്ച​നീ​ൾ​ചു​രു​ൾ​മു​ടി മാ​ടി​യ​ട​ക്കി​യും മ​ണ്ണ​വ​ൾ,

പൂ​ർ​ണ-​പ്രാ​ണ​താ​ള​ത്തി​ൻ ത​ഴ​മ്പേ​റ്റും ഉ​ഗ്ര​ത​മ്പു​രാ​ൾ,

ലോ​ല, നി​ത്യ​വ​യ​റ്റാ​ട്ടി;

അ​ക്കൈ​കു​മ്പി​ളി​ൽ പൊ​ങ്ങി​യി​ര​മ്പി​ച്ചി​ണു​ക്ക​മാ​യ്

അ​മ്പോ​റ്റി ഇ​ള​ജ്വാ​ല –ക​ന​ക​പ്പൂം തീ​ക്കൊ​ടി.

ഒ​ന്നു​പാ​ളി​ക്ക​ര​ഞ്ഞോ​മ​ൽ

ചി​ത​റു​ന്നു ക​ടി​ഞ്ഞൂ​ൽ പു​ള​ക​ങ്ങ​ൾ;

ക്ഷീ​ണി​തം, ആ​ർ​ദ്ര​മേ​ളി​തം പ​ള്ള​മേ​ൽ നി​റ​യു​ന്നു

തു​ടു​തു​ടെ തോ​രാ ആ​ശ്വാ​സ വീ​ർ​പ്പു​ക​ൾ.

മ​ങ്ങി​പ്പ​തു​ക്ക​നെ പൂ​ഴ്ന്നു; ക​ടും​മേ​ഘ താ​ഴ​ങ്ങ​ളി​ൽ,

ക​ന​ൽ​പ്പെ​രും സൂ​ര്യ​നും–

വ​ക്കി​ൽ ഉ​ത്ക​ട​മി​രു​ൾ കൂ​ടി

തേ​ജോ​ഗ്ര​ഹ​ങ്ങ​ൾ കു​നി​ഞ്ഞു.

‘‘എ​ങ്ങ​നെ​യാ​ളി​പ്പ​ട​ർ​ന്നു​വോ?

സൗ​ര​യൂ​ഥേ​ത​രം ഈ, ​പൊ​ൻ​നീ​ള​ജ്വാ​ല​ക​ൾ

ആ​ന​ന്ദ​സ​ർ​വോ​ർ​ജ ധാ​ര,

നീ​ർ​മ​ണ്ണി​ലെ കേ​വ​ല​മി​രു​മു​റി​ക​ല്ലി​ൻ വി​ട​വി​ലും!?’’

ക​ന​ലി​ൽ ഊ​തി​ക്ക​റ​ങ്ങി​യ കാ​റ്റി​ൽ

ഉ​ജ്ജ്വ​ല ച​രി​തം തു​ട​ങ്ങു​ന്നു മ​ണ്ണും

വ​ന്നു,

ച​ന്തം തി​ക​ഞ്ഞ പു​ല​ര​ന്തി​ക​ൾ​വ​ശ്യ​ക​ൾ

കാ​ട്ടു​വ​ഴി​ക​ളി​ൽ വെ​ട്ട താ​ര​ക​ൾ​പോ​ലെ

ജ്വാ​ലാ ഗീ​തി​ക​ൾ പാ​ടി, തീ​ത്തു​ടും ക​ന്യ​ക​ൾ.

വ​ള​യും ന​ദീ​തീ​ര നൃ​ത്ത​വ​ട്ട​ങ്ങ​ളി​ൽ

പെ​രും ക​ന​ലാ​ട്ട വെ​ട്ട​ത്തി​ൽ തെ​ളി​യി​ച്ചു ത​ന്ന​വ​ർ

അ​തി​ച​ടു​ല​മ​ജ്ഞാ​ത​മാ​ദി​യി​ൽ തു​ള്ളി​യ

തി​ക​വ​റി​യാ –ജീ​വ​ഭാ​വ​പ്പ​ട​ർ​ച്ച... തു​ട​ർ​ച്ച​ക​ൾ

ചൂ​ട്ടു വെ​ട്ട​ങ്ങ​ളോ​ടി​പ്പ​തി​ച്ചു മു​ഴു​മ​ല​ക​ളി​ൽ,

നി​ര​നി​ന്ന ഋ​തു​ക്ക​ളി​ൽ,

താ​ഴ്വാ​ര സ​ർ​ഗ​ക്ക​റു​പ്പി​ൻ ക​ന​പ്പി​ലും–

താ​ള​മി​ന്ന​ൽ വ​ടി​വൊ​ത്ത​തി​ൻ

സ്വ​ർ​ണ​ജ്വ​ലാം​ഗ​മേ​ള​നം

മീ​ന​ങ്ങ​ളാ​ടു​ന്ന ന​ൽ​പ​വി​ഴ​ത്തി​ര​ക​ളി​ലാ​ഴി,

അ​പാ​ര​ങ്ങ​ൾ തു​ള്ളും, ക​രി​നീ​ല​ഭം​ഗി​യി​ൽ,

തെ​ളി​നാ​ള ചി​ത്ര​ച്ചെ​രാ​തു​ക​ൾ തൂ​ക്കി.

വേ​വി​റ​ങ്ങാ കാ​ട്ടു​മ​ജ്ജാ​രു​ചി​ക​ളും

സ്വ​പ്ന​ര​ഹി​ത​യാ​മ​ത്തി​ലെ നീ​ണ്ടു​റ​ക്ക​ങ്ങ​ളും

ഉ​ണ​ർ​ച്ച​യി​ൽ മ​റ്റൊ​ന്നു​മി​ല്ലാ​തെ,–

മെ​രു​ങ്ങാ​തെ വ​ക്കു​ന​ന​യാ​തെ ചു​റ്റി

വ​ക്ര​മാം ക​ണ്ണു​ക​ൾ –മ​യ​മ​റ്റ ചി​ന്ത​ക​ൾ,

മു​ര​ൾ​ഭാ​വ തീ​വ്ര​ങ്ങ​ളെ​ല്ലാം

തീ​യി​ട്ടു​മൂ​ടി​യ​ന്നാ​ദ്യ​വ​ർ.

ജ​ന​പ​ദ​മു​ണ​രാ​തെ

കൂ​ട്ടു പേ​ച്ചു​ക​ൾ കൂ​ട്ടു​ക​ളി​ല്ലാ​തെ

ഇ​ണ പ്ര​ണ​യ​മി​ല്ലാ​തെ

വ​ന്യ​മാം ക​ന​നീ​രു പാ​ഞ്ഞു വ​ടു​വീ​ണ

ആ​ദി​മ ഭൂ​മി ഗോ​ള​ത്തി​ൽ

അ​ത്ഭു​തം, ആ​ളു​ന്ന തീ​യാ​ൽ മു​റു​ക്കീ

മ​ര​വു​രി പു​തു​യാ​ഗ സ​ന്ധ്യ​ക​ൾ...

യ​ജ്ഞ നേ​ര​ങ്ങ​ൾ,

മ​ൺ​ക​ര​യാ​കെ അ​ഗ്നി​സാ​ക്ഷ്യ​ങ്ങ​ൾ

പ​തി​യെ​വാ​ക്കു നോ​ക്കു​ക​ൾ മു​റ്റി,

സ​ർ​ഗ മ​ന്ത്ര​ങ്ങ​ൾ ക​വി​ത​ക​ളി​റ്റി.

അ​തി​ൻ ചൂ​ടു​മൊ​ത്തി മാ​ന-​സ്വ​ർ​ഗം മ​യ​ങ്ങി

ഗ​ന്ധ​ഹ​വ്യ​ത്തി​ലാ​ഴ്ന്നു ഭൂ​വ​ക്കു​ക​ൾ മ​ധ്യ​ങ്ങ​ൾ.

ഠ​ഠ​ഠ

മു​മ്പേ

ക​ണ്ടി​രു​ന്നാ​ദി​മ ദൂ​രെ അ​ഗ്നി​മ​ല​യു​ടെ

ചു​ടു​ജ്വാ​ല​ക​ൾ പൊ​ട്ടി പ​ല​വ​ഴി പോ​കു​ന്നു

അ​ന്നെ​ങ്ങ​നോ ചേ​ർ​ന്ന​തി​ൻ

സ​ന്ധ്യാ പി​ള​ർ​ദുഃ​ഖ​ലാ​വ​ക​ള​വ​ളു​ടെ

ത​ര​ള-​വ​ന്യം, ന​ഗ്ന​മാ​റി​ൻ കി​നി​പ്പി​ലും.

മേ​ഘ​മേ​റും നേ​രം വാ​ന നീ​രു​വാ​ദ്യ​ങ്ങ​ളി​ൽ

പ​ല​വു​രു മി​ന്ന​ൽ​പി​ണ​ർ താ​ള​മേ​ള​ങ്ങ​ളും കേ​ട്ടു

പി​ന്തി​ര​ിെഞ്ഞ​ന്നും ചു​റ്റി​യ തീ ​ചി​ന്ത​ക​ൾ മാ​യ്ച്ചു

സ​ർ​ഗ​ക്കി​നാ​വി​ന്റെ നാ​ള​വും താ​ഴ്ത്തി

രാ​രീ​ര​ചൂ​രു​ള്ള വ​ൻ​ഗു​ഹാ​പ​ള്ള​യി​ൽ

ചു​രു​ങ്ങി​പ്പ​തു​ങ്ങി​യൊ​തു​ങ്ങി

മാ​റി​ല​ടു​ങ്ങി രാ​രാ​ട്ടു​പൈ​ത​ങ്ങ​ൾ–

പെ​ണ്ണി​ൻ മ​റ​യ്ക്കു​ള്ള

ആ​ദ്യ​ത്തെ ആ​ർ​ദ്ര​മാം പ​രി​ച​ക​ൾ...

പെ​ൺ നീ​ല​മൊ​ഴു​കു​ന്ന

പു​രാ​ത്താ​ഴ്വാ​ര​വു​മെ​ഴു​തു​ന്നു

‘‘തീ​തേ​ടി​യാ​ദി​മ​ൻ പോ​കെ

കാ​ട്ടു​ചി​ന്ത​ക​ൾ ഉ​ല​യു​ന്ന മ​ർ​മ​രം കേ​ട്ടു...’’

ഒ​ടി​യു​ന്നു തെ​രു​തെ​രെ നീ​ൾ​മി​ന്ന​ൽ

ക​മ്പു​ക​ൾ വ​ക​യു​ന്നു

ചാ​യ്ക്കു​ന്നു അ​ഗ്നി​ക്കൊ​ടും​മ​ല.

താ​ണ്ഡ​വം; ക​ൽ​ഡ​മ​രു​ക​ൾ ഉ​ര​യു​ന്നു

ബ​ല​ക്കൈ​ക​ളി​ൽ

പാ​ളി​നി​വ​ർ​ന്നാ​ദ്യ വി​സ്മി​ത​തീ​ത്തെ​ളിമ​ൺ ന​ടു​വി​ലാ​യ് എ​ത്ര വ​ള​ർ​ന്ന​വ​ൻ പൂ​രു​ഷ​ൻ!

ഠ​ഠ​ഠ

ക​ന​ൽ​കു​മി​ഞ്ഞ​ങ്ങ​നെ

ഉ​ഗ്ര​മാം തേ​ജോ​വ​ടി​വാ​ർ​ന്ന​മാ​ത്ര​യു​റ​ച്ചൂ,

മാ​യ്ച്ചൂ തി​രി​ച്ചു

സൂ​ര്യ​ച​ന്ദ്രി​കാ കാ​ന്തി​യെ

തൃ​ക്കാ​ല​പ്പ​ട​വി​ലാ​യ് ഊ​ന്നി

അ​ര​ച​ന്റെ ക​ൽ​ലി​പി ചൂ​ട്ടു​ചൂ​ള​യി​ൽ വെ​ന്ത​ങ്ങു​റ​ച്ചു

ഉ​ള്ള​ത്ത​കി​ടി​ലാ​യ് ആ​യ​ഗ്നി​യാ​ജ്ഞ​ക​ൾ

വാ​ങ്ങി​പാ​ളി​ക്ക​രി​ഞ്ഞി​ല്ലേ പെ​ൺ​തെ​ളി​നേ​ര​വും?

പൂ​മൃ​ദു പെ​ണ്ണ​വ​ൾ

ജീ​വ​നി​ൽ അ​ട്ടി​ക്ക​ന​ൽ ചെ​രി​ച്ച​ത്ര​മേ​ൽ കാ​വ​ലി​ൽ

വെ​ട്ട​ത്ത​രി​ക​ളെ മേ​യ്ച്ചു കു​ഴ​ഞ്ഞ​ത്രേ;

അ​വ​ൾ​ക്കാ​രു​കെ​ട്ടീ ഈ​ടു​ള്ള​കോ​ട്ട​ക​ൾ?

ഓ​ർ​മ​വ​ർ​ഷ​ങ്ങ​ളി​ൽ

കാ​ട്ടു​പൂ​ങ്കു​ല വ​യ്ക്കാ​നാ​യ് സ​ങ്ക​ട സ്മാ​ര​ക ചേ​ലു​ക​ൾ?

കാ​ല​പാ​ത്ര​ങ്ങ​ളി​ൽ വെ​ന്തു​മ​ല​ർ​ന്നു

ഏ​ഴു വ്യ​ഞ്ജ​ന ക​ര​യു​ള്ള ഓ​മ​ൽ​ക്കി​നാ​വു​ക​ൾ

അ​വ​ളൊ​രു​ങ്ങു​ന്നു...

മൃ​ഷ്ടാ​ന്ന​പ​ന്തി​ത​ൻ

പാ​തി​യാം പൂ​ർ​ണി​മ പ​ട്ട​മ​ഹി​ഷി

ആ​ർ​ദ്ര​നേ​ര​ങ്ങ​ൾ ക​ങ്ങും ക​ല​വ​റ​പ്പൂ​ട്ടി​ൽ...

കേ​ട്ടീ​ല ഇ​ളം സൂ​ര്യ​ക്ക​നി​വി​ന്‍റെ

ഭൂ​പാ​ള ശീ​ലു​ക​ൾ സാ​ന്ദ്രം,

കു​ളി​ർ​ക്ക​ന​ൽ തി​ങ്ങും അ​ന്തി​മാ​ന​ച്ചോ​ട്ടി​ൽ

ആ​ല​സ്യ​കാ​വ്യ​ങ്ങ​ൾ കാ​യാ​നി​രു​ന്നി​ല്ല.

കൂ​ട്ടൊ​ത്ത ‘ചാ​യ’ –ധൃ​തി​ക​ളി​ൽ പാ​ഞ്ഞു

ആ​കെ മ​റ​ഞ്ഞു എ​ഴു​നി​റ​ക്കോ​ല​വും

തീ ​വി​രു​താ​യി നാ​ലു കൂ​ട്ടൊ​ത്തു കു​ണു​ങ്ങു​ന്നു–

നേ​ര​ഗം​ഭീ​രം –ഉ​ച്ച​യ​ടു​ക്ക​ള.

അ​പ​രാ​ഹ്ന​മൊ​ഴി​വി​ല്ല കു​ളി​ർ​ക്കാ​റ്റി​ലാ​ളു​ന്നു

ചൂ​ടു​പാ​നീ​യ​കോ​പ്പ​ക​ൾ–

പാ​ട്ടു പൂ​വി​ത​ൾ ചേ​ല​യി​ൽ താ​ഴ്ത്തി​ച്ചു​ടു​ക​റ

അ​മ്പി​ളി ന​ന​യി​ട്ട ക​വി​ൾ​ക​ളി​ൽ നി​ൽ​ക്കാ​തെ

രാ​ക്കു​ളി​യീ​റ​നും ആ​വി​ച്ചു പാ​ഞ്ഞു

ഓ​ർ​ക്കാ; രു​ചി​ക്കു​റി മാ​ന​ങ്ങ​ൾ

സ്വ​പ്ന​മേ​ൽ ശൂ​ന്യ​മു​ദ്ര കൊ​ത്തു​ന്നു

കൊ​തി​ക​ൾ തി​ടു​ക്ക​ങ്ങ​ൾ...

ഹാ!.. ​ആ​ദി​മ​ത്തീ​വ​ന്നു ചു​റ്റി,

പെ​ണ്ണേ കാ​ണാ-​കാ​ന​ന​ത്ത​ളി​ർ

നി​ന്നി​ൽ പാ​ളി​യ വേ​ദ​ന!

l

Tags:    
News Summary - malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.