ഒ​രു Gen Z Love Poem

– so...

ഇ​താ​ണ​ല്ലേ

ന​മ്മു​ടെ last meet?

‘‘Last’’

എ​ന്ന​ത​വ​ൾ air quote ചെ​യ്തു.

അ​വ​ൻ ചി​രി​ച്ചു.

– relationship archive ആ​കു​ന്ന​തും

crash ആ​കു​ന്ന​തും

same thing അ​ല്ല.

അ​ൽ​പ​നേ​രം

ഇ​രു​വ​രും offline ആ​യി.

– ന​മ്മ​ൾ ത​മ്മി​ൽ

red flag ഒ​ന്നു​മി​ല്ല.

Green flag overload.

– facts.

നി​ന്നെ fix ചെ​യ്യ​ണ​മെ​ന്ന്

എ​നി​ക്ക് തോ​ന്നി​യി​ട്ടി​ല്ല.

നീ​യും

എ​ന്നെ rewrite ചെ​യ്യാ​ൻ നോ​ക്കി​യി​ല്ല.

ന​മ്മ​ൾ compatible.

പ​ക്ഷേ Merge അ​ല്ല.

– low-key...

അ​താ​ണ​ല്ലേ love?

അ​വ​ൻ കാ​പ്പി തീ​ർ​ത്തു.

– possessivenessനെ

people romanticise ​ചെ​യ്യും.

ന​മ്മ​ൾ

consentനെ​യാ​ണ് ചെ​യ്ത​ത്.

പു​റ​ത്ത്

മ​ഴ refresh ആ​യി.

അ​വ​ൾ ചോ​ദി​ച്ചു–

friends?

അ​വ​ൻ ചി​രി​ച്ചു.

Label വേ​ണ്ട.

പ​ര​സ്പ​രം

unfollow ചെ​യ്യേ​ണ്ട​തി​ല്ല.

Control ചെ​യ്യു​ന്ന​ത് മ​തി.

അ​വ​ർ

ര​ണ്ട് വ​ഴി​ക്ക് ന​ട​ന്നു.

break up ചെ​യ്യാ​തെ

പ​ര​സ്പ​രം

unlearn ചെ​യ്ത്

സ്വ​ന്തം versionലേ​ക്ക്

login ചെ​യ്തു.

Tags:    
News Summary - malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.