ഇവിടെ ഞാൻ പ്രാർഥനയിലാണെന്ന് മേഘങ്ങളറിയുന്നു താനേ മയങ്ങുന്ന കൺപോളകൾക്കിടയിലൂടെ ചെറുചൂടിലടർന്നുവീഴുന്ന നീർക്കണങ്ങൾ ഒരു പൂമ്പാറ്റ നെറുകയിലിരുന്നുകൊണ്ട് ആകാശത്തോട് പാടുന്നു ഒരു ചുവന്ന ജലധാരക്ക് കീഴെ ഞാനിരുന്നു ഉയർന്നും താഴ്ന്നും ജലധാര വിടർന്നുകൊണ്ടിരുന്നു പറക്കാൻ വെമ്പിനിൽക്കുന്ന മാലാഖമാരുടെ കൈകളിൽനിന്നും താഴേക്കൊഴുകിയെത്തുന്ന പുണ്യതീർഥം എന്നിൽ ഒട്ടിച്ചേർന്ന അങ്കിയെ അത് ചുവപ്പാക്കിമാറ്റി നെറുകയിലെ പൂമ്പാറ്റ മരണാസന്നതയിൽ ചിറകനക്കി മരണത്തെ ശിരസ്സിലേറ്റി ഞാനെന്റെ പ്രാർഥന തുടർന്നുകൊണ്ടിരുന്നു അനാദിയായ നിശ്ചലതയിൽ ഒരു മെഴുകുതിരിവെട്ടം അണയാൻ തുടങ്ങി...
ഇവിടെ ഞാൻ പ്രാർഥനയിലാണെന്ന്
മേഘങ്ങളറിയുന്നു
താനേ മയങ്ങുന്ന കൺപോളകൾക്കിടയിലൂടെ
ചെറുചൂടിലടർന്നുവീഴുന്ന നീർക്കണങ്ങൾ
ഒരു പൂമ്പാറ്റ നെറുകയിലിരുന്നുകൊണ്ട്
ആകാശത്തോട് പാടുന്നു
ഒരു ചുവന്ന ജലധാരക്ക് കീഴെ
ഞാനിരുന്നു
ഉയർന്നും താഴ്ന്നും ജലധാര
വിടർന്നുകൊണ്ടിരുന്നു
പറക്കാൻ വെമ്പിനിൽക്കുന്ന
മാലാഖമാരുടെ കൈകളിൽനിന്നും
താഴേക്കൊഴുകിയെത്തുന്ന പുണ്യതീർഥം
എന്നിൽ ഒട്ടിച്ചേർന്ന അങ്കിയെ
അത് ചുവപ്പാക്കിമാറ്റി
നെറുകയിലെ പൂമ്പാറ്റ
മരണാസന്നതയിൽ ചിറകനക്കി
മരണത്തെ ശിരസ്സിലേറ്റി
ഞാനെന്റെ പ്രാർഥന
തുടർന്നുകൊണ്ടിരുന്നു
അനാദിയായ നിശ്ചലതയിൽ
ഒരു മെഴുകുതിരിവെട്ടം
അണയാൻ തുടങ്ങി
ശിരച്ഛേദത്തിന് ശേഷമുള്ള
ചുവന്ന സ്തോത്രങ്ങൾ
അന്തരീക്ഷത്തിൽ പ്രതിധ്വനിക്കുകയും
ചിറകിൽനിന്ന് പിൻവലിഞ്ഞ്
സ്വന്തം പ്യൂപ്പക്കുള്ളിലേക്ക്
ചുരുളുകയുംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.