ഞാൻ ചിത്രത്തുന്നൽ മറന്ന കഥ

വെ​യി​ൽ മ​ങ്ങി​ത്തു​ട​ങ്ങു​മ്പോ​ൾ നി​റ​മേ​റു​ന്ന നാ​ടൊ​ന്നി​ലാ​ണെ​ന്റെ വീ​ട്. പ​ക​ൽ മു​ഴു​വ​ൻ കി​ട​ന്നു​റ​ങ്ങി രാ​ത്രി​യാ​കു​മ്പോ​ൾ ഉ​ണ​ർ​ന്നെ​ഴു​ന്നേ​റ്റ് ഞാ​നെ​ന്റെ ദി​വ​സം തു​ട​ങ്ങും... രാ​ത്രി... രാ​ത്രി​യും ഞാ​നും, പി​ന്നെ ഞ​ങ്ങ​ൾ​ക്കു മാ​ത്രം കാ​ണാ​നും കേ​ൾ​ക്കാ​നും മി​ണ്ടാ​നും ക​ഴി​യു​ന്ന നൂ​റാ​യി​രം ജീ​വി​ക​ളും ചേ​ർ​ന്ന്, ചി​ത്ര​ത്തു​ന്ന​ലി​ൽ ഏ​ർ​പ്പെ​ടും... എ​ത്ര ശ്ര​മി​ച്ചാ​ലും ഞാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ചി​ത്ര​ത്തി​ലേ​ക്ക് എ​ന്റെ തു​ന്ന​ൽ എ​ത്താ​റി​ല്ല. രാ​ത്രി​യും കൂ​ട്ട​രും എ​ന്റെ കൈ​ത​ട്ടി​യും നൂ​ലു​രു​ട്ടി​യും ചി​ല​പ്പോ​ൾ...

വെ​യി​ൽ മ​ങ്ങി​ത്തു​ട​ങ്ങു​മ്പോ​ൾ

നി​റ​മേ​റു​ന്ന നാ​ടൊ​ന്നി​ലാ​ണെ​ന്റെ വീ​ട്.

പ​ക​ൽ മു​ഴു​വ​ൻ കി​ട​ന്നു​റ​ങ്ങി

രാ​ത്രി​യാ​കു​മ്പോ​ൾ ഉ​ണ​ർ​ന്നെ​ഴു​ന്നേ​റ്റ്

ഞാ​നെ​ന്റെ ദി​വ​സം തു​ട​ങ്ങും...

രാ​ത്രി...

രാ​ത്രി​യും ഞാ​നും,

പി​ന്നെ ഞ​ങ്ങ​ൾ​ക്കു മാ​ത്രം

കാ​ണാ​നും കേ​ൾ​ക്കാ​നും മി​ണ്ടാ​നും ക​ഴി​യു​ന്ന

നൂ​റാ​യി​രം ജീ​വി​ക​ളും ചേ​ർ​ന്ന്,

ചി​ത്ര​ത്തു​ന്ന​ലി​ൽ ഏ​ർ​പ്പെ​ടും...

എ​ത്ര ശ്ര​മി​ച്ചാ​ലും

ഞാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ചി​ത്ര​ത്തി​ലേ​ക്ക്

എ​ന്റെ തു​ന്ന​ൽ എ​ത്താ​റി​ല്ല.

രാ​ത്രി​യും കൂ​ട്ട​രും

എ​ന്റെ കൈ​ത​ട്ടി​യും നൂ​ലു​രു​ട്ടി​യും

ചി​ല​പ്പോ​ൾ നൂ​ലി​ന് ക​ടും​കെ​ട്ടി​ട്ടും

തു​ന്ന​ൽ​പ്പ​ണി​യി​ൽ ഇ​ട​പെ​ട്ടു​കൊ​ണ്ടേ​യി​രി​ക്കും...

ഒ​രി​ക്ക​ലെ​െ​ന്റ തു​ന്ന​ൽ

മ​ഞ്ഞ​പ്പൂ​ക്ക​ളി​ൽ തു​ട​ങ്ങി,

പ​ഴു​ത്ത മു​ന്തി​രി​ക്കു​ല​ക​ളി​ൽ

എ​ത്തി​ച്ചേ​ർ​ന്നു.

മ​റ്റൊ​രി​ക്ക​ൽ,

പി​ങ്ക് റോ​സാ​പ്പൂ​വ്

പാ​തി വി​രി​ഞ്ഞ അ​വ​സ്ഥ​യി​ൽ എ​ത്തി​യ​പ്പോ​ഴേ​ക്കും,

‘മ​തി​മ​തി’ എ​ന്ന് അ​ല​മു​റ​യി​ട്ട്,

എ​നി​ക്കെ​തി​രെ അ​വ​ർ

സ​മ​രം ചെ​യ്യു​ക വ​രെ ഉ​ണ്ടാ​യി!

പി​ന്നീ​ടൊ​രി​ക്ക​ൽ

വീ​ടി​ന് പു​റ​ത്ത് കാ​ണു​ന്ന

ളാ​ലം* പ​ള്ളി​യു​ടെ ഗോ​പു​ര​ക്കു​രി​ശ്

തു​ന്നി​ക്കൊ​ണ്ടി​രി​ക്കെ,

അ​ത്, നി​റ​യെ കി​ളി​ക​ളു​ള്ള

ഒ​രു മ​ര​മാ​യി മാ​റി​യ​പ്പോ​ഴും

എ​നി​ക്ക് വ​ലി​യ വി​ഷ​മ​മൊ​ന്നും തോ​ന്നി​യി​ല്ല.

വ​ഴി​തെ​റ്റ​ലു​ക​ൾ എ​നി​ക്ക് ശീ​ല​മാ​യി​ക്ക​ഴി​ഞ്ഞി​രു​ന്ന​ല്ലോ.

അ​ങ്ങ​നെ​യി​രി​ക്കെ,

ഒ​രു ദി​വ​സം ഞാ​ൻ പ​ക​ലു​റ​ക്ക​ത്തി​ൽ​നി​ന്ന്

ഞെ​ട്ടി എ​ഴു​ന്നേ​റ്റു...

എ​ത്ര ശ്ര​മി​ച്ചി​ട്ടും

തി​രി​കെ ഉ​റ​ക്ക​ത്തി​ലേ​ക്ക് പോ​കാ​നോ

ചി​ത്ര​ത്തു​ന്ന​ലോ മ​റ്റെ​ന്തി​ലും ചെ​യ്യാ​നോ

എ​നി​ക്ക് ക​ഴി​ഞ്ഞി​ല്ല.

മെ​ല്ലെ ഞാ​ൻ

അ​വ​റ്റ​ക​ളു​ടെ വ​ഴി​തെ​റ്റി​ക്ക​ലു​ക​ളി​ൽ

പൂ​ർ​ത്തി​യാ​ക്ക​പ്പെ​ട്ട ചി​ത്ര​പ്പ​ണി​ക​ൾ

ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി

ഒ​രു ഫ്രെ​യി​മി​ലേ​ക്ക് എ​ടു​ത്തു​വെ​ച്ചു.

ഒ​ടു​ക്ക​ത്തെ ചി​ത്ര​പ്പ​ണി​യും വെ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ

ഞാ​ന​തി​ൽ ക​ണ്ട​ത്

പു​തി​യൊ​രു ഭൂ​മി​യു​മാ​കാ​ശ​വു​മാ​ണ്.

ആ ​ന​ട്ടു​ച്ച​ക്ക് രാ​ത്രി​യും കൂ​ട്ട​രും

എ​ന്റെ വീ​ട്ടി​ലേ​ക്ക് നേ​രം മാ​റി ക​ട​ന്നു​വ​ന്ന്

ഒ​രു പാ​ട്ടു​പാ​ടി.

‘‘ഈ ​ഭൂ​മി​യും ആ​കാ​ശ​വും നി​ന്റെ മാ​ത്രം,

നീ ​ത​ന്നെ ഇ​വി​ട​ത്തെ ആ​ദ്യ മ​നു​ഷ്യ​ൻ,

നീ ​ത​ന്നെ അ​വ​സാ​ന മ​നു​ഷ്യ​നും.

ഉ​ത്ത​ര​ങ്ങ​ളൊ​ക്കെ നി​ന്നി​ലു​ണ്ട്,

ചോ​ദ്യ​ങ്ങ​ൾ മാ​ത്രം നീ ​ഇ​നി ക​ണ്ടെ​ത്തു​ക...’’

രാ​ത്രി​യും കൂ​ട്ട​രും

രാ​ത്രി​യാ​കു​വോ​ളം എ​നി​ക്ക് കൂ​ട്ടി​രു​ന്ന്

ആ ​പാ​ട്ടു​പാ​ടി​ക്കൊ​ണ്ടേ​യി​രു​ന്നു.

പോ​കെ പോ​കെ ആ ​പാ​ട്ട്

ഒ​രു താ​രാ​ട്ടാ​യി മാ​റി.

അ​ന്ന് രാ​ത്രി ആ​ദ്യ​മാ​യി

ഞാ​ൻ എ​ന്റെ വീ​ട്ടി​ൽ സു​ഖ​മാ​യി ഉ​റ​ങ്ങി.

ആ ​രാ​ത്രി

ര​ണ്ട് കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ച്ചു.

എ​ന്റെ പ​ക​ലു​റ​ക്കം രാ​ത്രി​യു​റ​ക്ക​മാ​യി.

ചി​ത്ര​ത്തു​ന്ന​ൽ​പ്പ​ണി ഞാ​ൻ മ​റ​ന്നും പോ​യി.

*ളാ​ലം- കോ​ട്ട​യം പാ​ലാ​യി​ലെ ഒ​രു പ​ള്ളി

Tags:    
News Summary - malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.