തൂത്തു

ഒഴുകിവന്ന പുഴയിലെ

പൂത്തിരുന്നൊരു മാവിൽ

ഉറക്കെ കൂവുന്ന മാനിണകൾ

മണത്തെടുത്തൊരു പൂവ്.

കറുത്തവാവിനെ കൂട്ടിരുത്താൻ

കനത്ത മഴയുടെ കോള്

ആലിൽ ചുറ്റിയ ചേര പാമ്പിന്

വയറുനിറയെ ചോറ്.

ചേമ്പിലയിലെ നീർമണികൾ

മീനെപോലെ നീന്തി

ഉണക്കാനിട്ട തുണികളെല്ലാം

തണുത്തൊരുങ്ങിപോയി.

വെള്ളം തേവിയ കാറ്റിനോട്

കളിപറഞ്ഞ കുഞ്ഞ്

മുളകൾവെട്ടി തോണിയാക്കി

വീടുകേറാൻ പോയി.

പിന്നെ വന്ന വെയിലാണേൽ

വയല് കാണാൻ പൂതി

ഒരുങ്ങിനിന്ന കറുത്ത പുള്ള്

കതിര് കൊത്താൻ പാറി.

കുളിക്കടവിലെ കറുത്ത ഞണ്ട്

കഥ പറച്ചിൽ കേട്ട്ട്ട്

ഇലഞ്ഞിക്കാറ്റത്ത് മരമിളകി

ഒഴിഞ്ഞ തണലിൽകൂടി.

ഓടിവന്ന ഓട്ടക്കാരി

മണ്ണിൽ തട്ടി വീണു

മീറ്റമിറക്കിയ പുതിയ ചൂലിൽ

മരിച്ചയിലകളെ തൂത്തു.

മാടിവെച്ച ചിരട്ട തവിയിൽ

തണുത്ത കറികൾകൂടി

എരിവെടുത്ത കാട്ടുതുമ്പി

കനവ് വിട്ടു പോയി.

ചൂടെറിഞ്ഞ ഇളം വെയിലിൽ

മെല്ലെ ചാടിയ ഓന്ത്

ഓർത്തിരിക്കാൻ തുന്നിവെച്ച

തോർത്തെടുത്ത് തൂത്തു.


Tags:    
News Summary - malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.