വിരുത്തം:
പാട്ട്, പട്ട്ചുറ്റും പട്ടത്തി
പകിട്ട്, സുബ്ബലക്ഷ്മീ മുക്കുത്തി
മഹാരാജാസ്സഭയിലായ്
മനോധർമജ മാർകഴി
അവളിൽ പാട്ടുപാലാഴി
അവഗാഹനുണക്കുഴി
സരസ്വതീയാമപദ്‌മത്തിൽ
സാമഗാനവിനോദിനി
ചമ്രംപടിഞ്ഞിരിപ്പായി
ചാരുകേശിനി രാഗിണി
നാഗനന്ദിനീജന്യത്തി-
ലേകതാളത്തിത്സർവതും
മതിമറന്നിന്നാധാര
ശ്രുതിചേർന്നിതത്യത്ഭുതം
പെണ്ണാളിൽ വെച്ചൂർപൈതൃകം3
പൊന്നമ്മാളമ്മസാധകം4
കുയിലിൻ കുരൽവാണിശ്രീലകം
ഗായികാഗുരു‘ദീപകം’5
മൊഴിയിൽ, സപ്തകങ്ങളിൽ
മഴവില്ലിന്റെ ഞാണൊലി
സഭയിൽ, മണ്ഡപങ്ങളിൽ
സദിർ നീ സർഗനന്ദിനി.
==================
1. നന്ദിനി -ജന്യരാഗം
2. ഡോ. എൻ.ജെ. നന്ദിനി -വിഖ്യാത സംഗീതജ്ഞ
3. വെച്ചൂർ ഹരിഹരസുബ്രഹ്മണ്യയ്യർ
4. പാറശ്ശാല പൊന്നമ്മാൾ
5. ഗായികയുടെയും ഗുരുവിന്റെയും ധർമങ്ങൾ ദീപകത്തിലെന്നപോലെ സമന്വയിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.