Posted On
date_range Updated On
date_range പ്രലോഭനം
നാലു വീടുകൾക്കപ്പുറത്താണ് വിവാഹം.
ബിരിയാണിയാണെന്നു കേട്ടു.
ഇതുവരെ കണ്ടിട്ടില്ല.
ഈന്തിൻപട്ടകൊണ്ടുള്ള
മറക്കുള്ളിലൂടെ
വിളമ്പുന്ന പന്തലിലേക്ക്
നൂണുകയറി.
ആരോ കണ്ണുരുട്ടി,
ഒരു കസേരയിലും അനുവദിച്ചില്ല.
ആളുകൾ തീർന്നു.
വിളമ്പലും നിന്നു.
അപ്പുറത്തൊരിടത്ത് ഉപേക്ഷിച്ച
എല്ലിൻ കൂമ്പാരം
അവക്കിടയിൽ
തിരക്കുള്ള ആരോ മുഴുമിക്കാത്ത
നല്ലൊരു കഷണം.
നായ്ക്കൾ കയ്യിലൊതുക്കും മുമ്പേ
ഞാനതിൽ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.