പുണരുമ്പോൾ
പൂണ്ടുപൂണ്ടു പുണരുമ്പോള്‍, പൂണ്ടടക്കം പുതയുമ്പോള്‍, പൂർണശിൽപ- മാകുമ്പോള്‍, പൂവൊരെണ്ണം മലരുമ്പോള്‍... മുറുകിമുറുകി നിറയുമ്പോള്‍, കുറുകിയുരുകി വഴിയുമ്പോള്‍, നിറനദിയാ- യൊഴുകുമ്പോള് ഉടലൊരേമധു- വാകുമ്പോള്‍... തുഴതുഴഞ്ഞു നീന്തുമ്പോള്‍, നാവുതോണി യുലയുമ്പോള്, ശംഖനാദ- മുയരുമ്പോള്‍, ഉയിരൊരമ്പല മാകുമ്പോള്‍... ഇറുകിയിറുകി- യുരയുമ്പോള്, വേര്പ്പുചാലുക- ളൊഴുകുമ്പോള്, രണ്ടുഗന്ധം തിരിയുമ്പോള്‍, മെല്ലെമെല്ലെ അയയുമ്പോള്‍… അകലെയകലെ- യാകുമ്പോള്‍, രണ്ടുശ...
പൂണ്ടുപൂണ്ടു
പുണരുമ്പോള്‍,
പൂണ്ടടക്കം
പുതയുമ്പോള്‍,
പൂർണശിൽപ-
മാകുമ്പോള്‍,
പൂവൊരെണ്ണം
മലരുമ്പോള്‍...
മുറുകിമുറുകി
നിറയുമ്പോള്‍,
കുറുകിയുരുകി
വഴിയുമ്പോള്‍,
നിറനദിയാ-
യൊഴുകുമ്പോള്
ഉടലൊരേമധു-
വാകുമ്പോള്‍...
തുഴതുഴഞ്ഞു
നീന്തുമ്പോള്‍,
നാവുതോണി
യുലയുമ്പോള്,
ശംഖനാദ-
മുയരുമ്പോള്‍,
ഉയിരൊരമ്പല
മാകുമ്പോള്‍...
ഇറുകിയിറുകി-
യുരയുമ്പോള്,
വേര്പ്പുചാലുക-
ളൊഴുകുമ്പോള്,
രണ്ടുഗന്ധം
തിരിയുമ്പോള്‍,
മെല്ലെമെല്ലെ
അയയുമ്പോള്‍…
അകലെയകലെ-
യാകുമ്പോള്‍,
രണ്ടുശിൽപങ്ങ
ളാകുമ്പോള്‍,
ജീവനുംകൊണ്ട്
പിരിയുമ്പോള്‍,
ഞാനപ്പാനകള്
തുടരുമ്പോള്‍…
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.