ക​വി​ത​യു​ടെ അ​തി​രു​ക​ൾ മാ​യ്ച്ച എ​ഴു​ത്തു​കാ​രി

സാ​ഹി​ത്യ​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം നേ​ടി​യ ആ​ൻ കാ​ഴ്സ​ന്റെ ര​ച​ന​ക​ളും ക​വി​ത​ക​ളും വാ​യി​ക്കു​ക​യാ​ണ് ക​വി കൂ​ടി​യാ​യ ലേ​ഖ​ക​ൻ. “To be running breathlessely, but not yet arrived is delightful, a suspended moment of living hope.” -Anne Carson സാ​ഹി​ത്യ​ത്തി​ൽ ചി​ല എ​ഴു​ത്തു​കാ​ർ നി​ല​വി​ലു​ള്ള ആ​വി​ഷ്കാ​ര രീ​തി​ക​ളെ പി​ന്തു​ട​ർ​ന്ന് പു​തി​യ ര​ച​ന​ക​ൾ സൃ​ഷ്ടി​ക്കു​ന്നു. മ​റ്റു ചി​ല​രാ​ക​ട്ടെ, സാ​ഹി​ത്യം എ​ന്താ​ണ്, ക​വി​ത എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം, ഗ​ദ്യ​ത്തി​നും ക​വി​ത​ക്കു​മി​ട​യി​ലെ അ​തി​ര്‍വ​ര​മ്പ് എ​വി​ടെ​യാ​ണ് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന ചോ​ദ്യ​ങ്ങ​ളെ പി​ന്തു​ട​രു​ന്നു. സാ​ഹി​ത്യ​ത്തി​നു​ള്ള ഈ ​വ​ര്‍ഷ​ത്തെ നൊ​ബേ​ൽ സ​മ്മാ​നം...

സാ​ഹി​ത്യ​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം നേ​ടി​യ ആ​ൻ കാ​ഴ്സ​ന്റെ ര​ച​ന​ക​ളും ക​വി​ത​ക​ളും വാ​യി​ക്കു​ക​യാ​ണ് ക​വി കൂ​ടി​യാ​യ ലേ​ഖ​ക​ൻ.

“To be running breathlessely,

but not yet arrived is delightful,

a suspended moment of living hope.”

-Anne Carson

സാ​ഹി​ത്യ​ത്തി​ൽ ചി​ല എ​ഴു​ത്തു​കാ​ർ നി​ല​വി​ലു​ള്ള ആ​വി​ഷ്കാ​ര രീ​തി​ക​ളെ പി​ന്തു​ട​ർ​ന്ന് പു​തി​യ ര​ച​ന​ക​ൾ സൃ​ഷ്ടി​ക്കു​ന്നു. മ​റ്റു ചി​ല​രാ​ക​ട്ടെ, സാ​ഹി​ത്യം എ​ന്താ​ണ്, ക​വി​ത എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം, ഗ​ദ്യ​ത്തി​നും ക​വി​ത​ക്കു​മി​ട​യി​ലെ അ​തി​ര്‍വ​ര​മ്പ് എ​വി​ടെ​യാ​ണ് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന ചോ​ദ്യ​ങ്ങ​ളെ പി​ന്തു​ട​രു​ന്നു.

സാ​ഹി​ത്യ​ത്തി​നു​ള്ള ഈ ​വ​ര്‍ഷ​ത്തെ നൊ​ബേ​ൽ സ​മ്മാ​നം നേ​ടി​യ, ക​നേ​ഡി​യ​ൻ ക​വി​യും നി​രൂ​പ​ക​യും വി​വ​ർ​ത്ത​ക​യും ക്ലാ​സി​ക്ക​ൽ സാ​ഹി​ത്യ പ​ണ്ഡി​ത​യു​മാ​യ ആ​ൻ കാ​ഴ്സ​ണ്‍ (Anne Carson) ര​ണ്ടാ​മ​ത്തെ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​രി​യാ​ണ്. സാ​ഹി​ത്യ​ത്തി​ന്‍റെ ഘ​ട​ന​യും സ​ത്ത​യും ഒ​രു​പോ​ലെ പ​രീ​ക്ഷ​ണ​വി​ധേ​യ​മാ​ക്കു​ന്ന കാ​ഴ്സ​ണ്‍; ക​വി​ത, ഗ​ദ്യം, നാ​ട​കം, വി​മ​ർ​ശ​നം, വി​വ​ർ​ത്ത​നം, ദൃ​ശ്യ​ക​ല എ​ന്നി​വ​യു​ടെ രൂ​പ​ങ്ങ​ളെ നി​ര​ന്ത​രം പ​രി​ഷ്ക​രി​ച്ചു​കൊ​ണ്ടും അ​വ​യു​ടെ അ​തി​രു​ക​ളെ സ​ധൈ​ര്യം ഉ​ല്ലം​ഘി​ച്ചു​കൊ​ണ്ടും സ​മ​കാ​ലി​ക ലോ​ക​സാ​ഹി​ത്യ​ത്തി​ൽ സ്വ​യം അ​ട​യാ​ള​പ്പെ​ടു​ത്തി​യ എ​ഴു​ത്തു​കാ​രി​യാ​ണ്.

പു​രാ​ത​ന ഗ്രീ​ക്ക് സാ​ഹി​ത്യ​ത്തി​ന്‍റെ ആ​ഴ​ത്തി​ലു​ള്ള പ​ഠ​ന​വും ആ​ധു​നി​ക മ​നു​ഷ്യ​ന്‍റെ സ​ങ്കീ​ർ​ണ​മാ​യ വൈ​കാ​രി​കാ​നു​ഭ​വ​ങ്ങ​ളും കാ​ഴ്സ​ന്‍റെ ര​ച​ന​ക​ളി​ൽ പ​ര​സ്പ​രം സം​വ​ദി​ക്കു​ന്നു. പൗ​രാ​ണി​ക ഗ്രീ​ക്ക് ക​വി സാ​ഫോ​യു​ടെ (Sappho) പ്ര​ണ​യ​ക​വി​ത​ക​ൾ, യൂ​റി​പ്പി​ഡീ​സി​ന്‍റെ നാ​ട​ക​ങ്ങ​ൾ, ഗ്രീ​ക്ക് പു​രാ​ണ​ങ്ങ​ൾ, ദാ​ർ​ശ​നി​ക ചി​ന്ത​ക​ൾ എ​ന്നി​വ​യി​ലൂ​ടെ കാ​ഴ്സ​ണ്‍ അ​ന്വേ​ഷി​ക്കു​ന്ന​ത് ഭൂ​ത​കാ​ല​ത്തി​ന്‍റെ പു​ന​രാ​വി​ഷ്കാ​രം മാ​ത്ര​മ​ല്ല; പ്ര​ണ​യം, ന​ഷ്ടം, ആ​ഗ്ര​ഹം, അ​സൂ​യ, ഏ​കാ​ന്ത​ത, ഭാ​ഷ​യു​ടെ പ​രി​മി​തി, മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ സ​ങ്കീ​ർ​ണ​ത എ​ന്നി​വ​യെ​ക്കു​റി​ച്ചൊ​ക്കെ വ​ർ​ത്ത​മാ​ന​കാ​ല​ത്തോ​ട് സം​സാ​രി​ക്കാ​നാ​വു​മോ എ​ന്നു​കൂ​ടി​യാ​ണ്.

പ​ര​മ്പ​രാ​ഗ​ത ക​വി​ത​യു​ടെ താ​ളാ​ത്മ​ക​ത​യോ ക​ഥ​പ​റ​ച്ചി​ലി​ന്‍റെ ക്ര​മ​ബ​ദ്ധ​ത​യോ എ​ല്ലാ​യ്​​പോ​ഴും പി​ന്തു​ട​രാ​ത്ത കാ​ഴ്സ​ന്‍റെ ര​ച​ന​ക​ൾ ആ​സ്വാ​ദ​ക​രു​ടെ സ​ജീ​വ​പ​ങ്കാ​ളി​ത്തം ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​യാ​ണ്. ചി​ല​പ്പോ​ൾ ഒ​രു ഗ​വേ​ഷ​ണ​പ്ര​ബ​ന്ധ​ത്തി​ന്‍റെ ഗൗ​ര​വ​വും മ​റ്റു​ചി​ല​പ്പോ​ൾ ഒ​രു പ്ര​ണ​യ​ലേ​ഖ​ന​ത്തി​ന്‍റെ ആ​ര്‍ദ്ര​ത​യും ഇ​നി​യും ചി​ല​പ്പോ​ള്‍ ഒ​രു നാ​ട​ക​ത്തി​ന്‍റെ സം​ഘ​ർ​ഷ​വും കാ​ഴ്സ​ന്‍റെ ഒ​രേ കൃ​തി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് കാ​ണാം. ഈ ​വൈ​വി​ധ്യ​മാ​ണ് കാ​ഴ്സ​ന്‍റെ സാ​ഹി​ത്യ​ലോ​ക​ത്തെ സ​വി​ശേ​ഷ​മാ​ക്കു​ന്ന​ത്.

ക്ലാ​സി​ക്ക​ല്‍ സാ​ഹി​ത്യ പ​ഠ​ന​കാ​ലം

1950ൽ ​കാ​ന​ഡ​യി​ലെ ടൊ​റ​ന്റോ​യി​ലാ​ണ് ആ​ൻ കാ​ഴ്സ​ണ്‍ ജ​നി​ച്ച​ത്. ഗ്രീ​ക്ക് ഭാ​ഷ​യി​ലും പു​രാ​ത​ന ഗ്രീ​ക്ക് സാ​ഹി​ത്യ​ത്തി​ലും നേ​ടി​യ ആ​ഴ​ത്തി​ലു​ള്ള അ​ക്കാ​ദ​മി​ക പ​രി​ശീ​ല​നം അ​വ​രു​ടെ എ​ഴു​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ശി​ല​യാ​യി. ക്ലാ​സി​ക്ക​ൽ പ​ഠ​ന​ങ്ങ​ൾ അ​വ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഭൂ​ത​കാ​ല​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​വ് സ​മ്പാ​ദി​ക്കാ​നു​ള്ള ഒ​രു അ​ക്കാ​ദ​മി​ക മേ​ഖ​ല മാ​ത്ര​മാ​യി​രു​ന്നി​ല്ല; മാ​നു​ഷി​ക അ​നു​ഭ​വ​ങ്ങ​ളെ പു​തി​യ വെ​ളി​ച്ച​ത്തി​ൽ മ​ന​സ്സി​ലാ​ക്കാ​നു​ള്ള മാ​ർ​ഗം​കൂ​ടി​യാ​യി​രു​ന്നു.

പു​രാ​ത​ന ഗ്രീ​ക്ക് ക​വി​ത​യി​ലും നാ​ട​ക​ങ്ങ​ളി​ലും കാ​ണു​ന്ന വൈ​കാ​രി​ക തീ​വ്ര​ത​യും ബൗ​ദ്ധി​ക സ​ങ്കീ​ർ​ണ​ത​യും കാ​ഴ്സ​ന്‍റെ എ​ഴു​ത്തി​ൽ പു​തി​യ രൂ​പം​കൈ​ക്കൊ​ള്ളു​ന്നു. പ​ഴ​യ കൃ​തി​ക​ളെ ആ​ധു​നി​ക ഭാ​ഷ​യി​ലേ​ക്ക് മാ​റ്റു​മ്പോ​ൾ അ​വ​യു​ടെ ച​രി​ത്ര​പ​ര​മാ​യ ദൂ​രം ഇ​ല്ലാ​താ​ക്കാ​ൻ അ​വ​ർ ശ്ര​മി​ക്കു​ന്നി​ല്ല. മ​റി​ച്ച്, ആ ​ദൂ​രം നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ അ​വ​ക്കി​ട​യി​ല്‍ സം​വേ​ദ​നം സാ​ധ്യ​മാ​ക്കു​ന്നു.

ഗ്രീ​ക്ക് ക​വി സാ​ഫോ​യു​ടെ ര​ച​ന​ക​ൾ കാ​ഴ്സ​ന്‍റെ സാ​ഹി​ത്യ​ചി​ന്ത​യെ ആ​ഴ​ത്തി​ൽ സ്വാ​ധീ​നി​ച്ച​വ​യാ​ണ്. സാ​ഫോ​യു​ടെ ക​വി​ത​ക​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന കാ​വ്യ​ശ​ക​ല​ങ്ങ​ളും അ​പൂ​ർ​ണ​ത​ക​ളും ന​ഷ്ട​പ്പെ​ട്ട വാ​ക്കു​ക​ളും കാ​ഴ്സ​നെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. ഒ​രു ക​വി​ത​യു​ടെ അ​ർ​ഥം അ​തി​ൽ എ​ഴു​ത​പ്പെ​ട്ട വാ​ക്കു​ക​ളി​ൽ മാ​ത്ര​മ​ല്ല, ന​ഷ്ട​പ്പെ​ട്ടു​പോ​യ ഭാ​ഗ​ങ്ങ​ളി​ലും നി​ശ്ശ​ബ്ദ​ത​ക​ളി​ലും നി​ല​നി​ല്‍ക്കു​ന്നു എ​ന്നാ​ണ് ത​ന്‍റെ ര​ച​ന​ക​ളി​ല്‍ കാ​ഴ്സ​ന്‍ ഓ​ർ​മി​പ്പി​ക്കു​ന്ന​ത്.

കാ​ഴ്സ​നെ സം​ബ​ന്ധി​ച്ച്, ക്ലാ​സി​ക്ക​ല്‍ പാ​ര​മ്പ​ര്യം ഒ​രു നി​ശ്ച​ല സ്മാ​ര​ക​മ​ല്ല, മ​റി​ച്ച്, കാ​ലാ​നു​സൃ​ത​മാ​യി വീ​ണ്ടും വാ​യി​ക്ക​പ്പെ​ടു​ക​യും പു​ന​ർ​വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ജീ​വ​നു​ള്ള സാ​ഹി​ത്യാ​നു​ഭ​വ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​രു​ടെ കൃ​തി​ക​ൾ ഒ​രേ​സ​മ​യം പു​രാ​ത​ന​വും ആ​ധു​നി​ക​വു​മാ​ണ്.

‘ചു​വ​പ്പി​ന്റെ ആ​ത്മ​ക​ഥ’: പു​രാ​ണ​ത്തി​ന്റെ പു​ന​രെ​ഴു​ത്ത്

1998ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ‘Autobiography of Red: A Novel in Verse’ ആ​ൻ കാ​ഴ്സ​ന്‍റെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കൃ​തി​ക​ളി​ലൊ​ന്നാ​ണ്. നോ​വ​ലും ക​വി​ത​യും പു​രാ​ണ​വും ആ​ത്മ​ക​ഥ​യും ത​മ്മി​ലു​ള്ള അ​തി​രു​ക​ളെ ഇ​തി​ല്‍ അ​വ​ർ മാ​യ്ച്ചു​ക​ള​യു​ന്നു. ഗ്രീ​ക്ക് പു​രാ​ണ​ത്തി​ലെ ജെ​റി​യോ​ൺ എ​ന്ന, ചു​വ​ന്ന ചി​റ​കു​ക​ളു​ള്ള ജീ​വി​യു​ടെ ക​ഥ​യാ​ണ് ‘ചു​വ​പ്പി​ന്‍റെ ആ​ത്മ​ക​ഥ’​യു​ടെ അ​ടി​സ്ഥാ​ന പ്ര​മേ​യം. ഹെ​റാ​ക്ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​രാ​ണ​ക​ഥ​യി​ലെ ഈ ​ക​ഥാ​പാ​ത്ര​ത്തെ കാ​ഴ്സ​ണ്‍ ആ​ധു​നി​ക മ​നു​ഷ്യ​ന്‍റെ വൈ​കാ​രി​ക ജീ​വി​ത​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു.

പു​രാ​ണ​ത്തി​ലെ ജെ​റി​യോ​ൺ ഇ​വി​ടെ വെ​റു​മൊ​രു അ​ത്ഭു​ത​ജീ​വി​യ​ല്ല. മ​റി​ച്ച്, പ്ര​ണ​യി​ക്കു​ക​യും വേ​ദ​നി​ക്കു​ക​യും ഓ​ർ​മ​ക​ളാ​ൽ മു​റി​വേ​ൽ​ക്കു​ക​യും സ്വ​ന്തം സ്വ​ത്വ​ത്തെ തി​രി​ച്ച​റി​യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു വ്യ​ക്തി​യാ​ണ്. ചു​വ​ന്ന നി​റ​വും ചി​റ​കു​ക​ളും വ്യ​ത്യ​സ്ത​മാ​യ ശ​രീ​ര​വും അ​വ​നെ മ​റ്റു​ള്ള​വ​രി​ൽ​നി​ന്ന് വേ​റി​ട്ടു​നി​ർ​ത്തു​ന്നു. ഈ ​വ്യ​ത്യ​സ്ത​ത ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഏ​കാ​ന്ത​ത​യു​ടെ​യും സ്വ​ത്വാ​ന്വേ​ഷ​ണ​ത്തി​ന്‍റെ​യും രൂ​പ​ക​മാ​യി വാ​യി​ക്കാം.

ജെ​റി​യോ​ണി​ന്‍റെ പ്ര​ണ​യാ​നു​ഭ​വ​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ച്. ഹെ​റാ​ക്ലീ​സു​മാ​യു​ള്ള ബ​ന്ധം, അ​ധി​കാ​ര​വും ആ​ക​ർ​ഷ​ണ​വും വ​ഞ്ച​ന​യും ന​ഷ്ട​വും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്. പ്ര​ണ​യ​ത്തി​ൽ ഒ​രാ​ൾ മ​റ്റൊ​രാ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ്വ​യം ക​ണ്ടെ​ത്തു​ക​യും അ​തേ​സ​മ​യം സ്വ​യം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് ഈ ​കൃ​തി അ​ന്വേ​ഷി​ക്കു​ന്നു. വ്യ​ക്തി​യു​ടെ ആ​ത്മ​ബോ​ധ​വും ശ​രീ​ര​വും ലൈം​ഗി​ക​ത​യും സാ​മൂ​ഹി​ക​മാ​യ അ​പ​ര​ത്വ​വു​മെ​ല്ലാം ആ​ന്‍ കാ​ഴ്സ​ണ്‍ ഇ​തി​ലൂ​ടെ ച​ർ​ച്ച​യാ​ക്കു​ന്നു.

ക​വി​ത​യു​ടെ രൂ​പ​ത്തി​ലും ഈ ​കൃ​തി പു​തു​മ പു​ല​ർ​ത്തു​ന്നു. പ​ര​മ്പ​രാ​ഗ​ത നോ​വ​ലി​ലെ​പ്പോ​ലെ സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ർ​ച്ച മാ​ത്ര​മ​ല്ല ഇ​തി​ല്‍ പ്ര​ധാ​നം. ചി​ത്ര​ങ്ങ​ൾ, ഓ​ർ​മ​ക​ൾ, ചി​ന്ത​ക​ൾ, പെ​ട്ടെ​ന്നു​ള്ള വൈ​കാ​രി​ക മാ​റ്റ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഇ​തി​ല്‍ വാ​യ​ന​യു​ടെ അ​നു​ഭൂ​തി സ​മ്മാ​നി​ക്കു​ന്ന​ത്. ഗ​ദ്യ​ത്തി​ന്‍റെ വി​വ​ര​ണ സ്വ​ഭാ​വ​വും ക​വി​ത​യു​ടെ സം​ക്ഷി​പ്ത​ത​യും ഇ​വി​ടെ കൈ​കോ​ർ​ക്കു​ന്നു. ഗ്രീ​ക്ക് പു​രാ​ണ​ക​ഥ​യെ അ​തേ​പ​ടി ആ​വ​ർ​ത്തി​ക്കാ​തെ, അ​തി​നെ ആ​ധു​നി​ക മ​നു​ഷ്യ​ന്‍റെ സ്വ​ത്വ​പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ക്ലാ​സി​ക്ക​ൽ പാ​ര​മ്പ​ര്യം എ​ങ്ങ​നെ പു​തി​യ സാ​ഹി​ത്യ സാ​ധ്യ​ത​ക​ൾ​ക്ക് വ​ഴി​യാ​വു​ന്നു എ​ന്ന് കാ​ഴ്സ​ണ്‍ തെ​ളി​യി​ക്കു​ന്നു.

‘ഭ​ര്‍ത്താ​വി​ന്റെ ഭം​ഗി’: പ്ര​ണ​യം, വ​ഞ്ച​ന, സൗ​ന്ദ​ര്യം

ആ​ന്‍ കാ​ഴ്സ​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ മ​റ്റൊ​രു കൃ​തി​യാ​ണ്, 2001ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ‘The Beauty of the Husband: A Fictional Essay in 29 Tangos’. വി​വാ​ഹ​ബ​ന്ധം, പ്ര​ണ​യം, വ​ഞ്ച​ന, സൗ​ന്ദ​ര്യം, ആ​ഗ്ര​ഹം എ​ന്നി​വ​യാ​ണ് ഇ​തി​ലെ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ. ‘ഇ​രു​പ​ത്തൊ​മ്പ​ത് ടാം​ഗോ​ക​ളി​ലൂ​ടെ​യു​ള്ള (Tango) ഒ​രു സാ​ങ്ക​ൽ​പി​ക ഉ​പ​ന്യാ​സം’ എ​ന്ന വി​ശേ​ഷ​ണം​ത​ന്നെ അ​തി​ന്‍റെ രൂ​പ​പ​ര​മാ​യ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ സൂ​ച​ന​യാ​ണ്. ടാം​ഗോ എ​ന്ന നൃ​ത്ത​ത്തി​ന്‍റെ ചു​വ​ടു​ക​ളും താ​ള​വും​പോ​ലെ ആ​ക​ർ​ഷ​ണ​വും അ​ക​ല​വും അ​ടു​പ്പ​വും പി​ന്മാ​റ്റ​വും കൃ​തി​യു​ടെ വൈ​കാ​രി​ക ഘ​ട​ന​യി​ൽ ആ​വ​ർ​ത്തി​ക്കു​ന്നു.

ഭാ​ര്യാ-​ഭ​ര്‍തൃ ബ​ന്ധ​ത്തി​ലെ അ​ധി​കാ​ര​വ്യ​ത്യാ​സ​ങ്ങ​ളും ആ​ഗ്ര​ഹ​ത്തി​ന്‍റെ അ​നി​ശ്ചി​ത​ത്വ​വും ഒ​രാ​ളോ​ടു​ള്ള സ്നേ​ഹ​വും സ്നേ​ഹി​ക്കു​ന്ന​യാ​ളി​ല്‍നി​ന്ന് ത​ന്നെ മു​റി​വേ​ൽ​ക്കു​ന്ന​തു​മെ​ല്ലാം ഈ ​കൃ​തി വി​ഷ​യ​മാ​ക്കു​ന്നു. സൗ​ന്ദ​ര്യം മ​നു​ഷ്യ​നെ ആ​ക​ർ​ഷി​ക്കു​ന്നു. എ​ന്നാ​ൽ, സൗ​ന്ദ​ര്യം ഒ​രാ​ളു​ടെ ധാ​ർ​മി​ക​ത ഉ​റ​പ്പു​ന​ല്‍കു​ന്നി​ല്ല. സൗ​ന്ദ​ര്യ​മു​ള്ള ഒ​രാ​ളോ​ടു​ള്ള ആ​ക​ർ​ഷ​ണം അ​യാ​ളു​ടെ പ്ര​വൃ​ത്തി​ക​ളെ ന്യാ​യീ​ക​രി​ക്കാ​ൻ ന​മ്മെ പ്രേ​രി​പ്പി​ച്ചേ​ക്കാം. ഒ​രാ​ളെ പ്ര​ണ​യി​ക്കു​ന്ന വ്യ​ക്തി അ​യാ​ളു​ടെ യാ​ഥാ​ർ​ഥ്യ​ത്തെ കാ​ണു​ന്ന​തി​നു പ​ക​രം താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന, അ​യാ​ളു​ടെ രൂ​പ​ത്തെ കാ​ണു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് ഈ ​കൃ​തി​യി​ല്‍ കാ​ഴ്സ​ണ്‍ അ​ന്വേ​ഷി​ക്കു​ന്നു. പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് ഉ​റ​ച്ച തീ​രു​മാ​ന​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു പ​ക​രം അ​തി​ന്‍റെ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ സ്വ​ഭാ​വ​ത്തെ തു​റ​ന്നു​കാ​ട്ടു​ക​യാ​ണ് ഇ​വി​ടെ.

പ്ര​ണ​യ​ത്തി​ന്റെ വൈ​രു​ധ്യ​ങ്ങ​ൾ

1986ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ‘Eros the Bittersweet’ കാ​ഴ്സ​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ആ​ദ്യ​കാ​ല കൃ​തി​ക​ളി​ലൊ​ന്നാ​ണ്. പു​രാ​ത​ന ഗ്രീ​ക്ക് സാ​ഹി​ത്യ​ത്തെ​യും ദാ​ർ​ശ​നി​ക ചി​ന്ത​ക​ളെ​യും ആ​ധാ​ര​മാ​ക്കി പ്ര​ണ​യ​ത്തി​ന്‍റെ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ച് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​മാ​ണ് ഈ ​പു​സ്ത​കം. പ്ര​ണ​യം സ​ന്തോ​ഷ​ത്തി​ന്‍റെ മാ​ത്രം അ​നു​ഭ​വ​മ​ല്ലെ​ന്നും ആ​ഗ്ര​ഹം, അ​ഭാ​വം, അ​ക​ലം, വേ​ദ​ന എ​ന്നി​വ അ​തി​ന്‍റെ ഘ​ട​ന​യി​ൽ​ത​ന്നെ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും നി​രീ​ക്ഷി​ക്കു​ന്നു.

സ്വ​ന്ത​മാ​യി​ട്ടു​ള്ള​തി​നെ​ക്കാ​ൾ ല​ഭി​ക്കാ​ത്ത​തോ അ​ക​ലെ​യു​ള്ള​തോ ആ​യ ഒ​ന്നി​നോ​ടാ​ണ് ന​മു​ക്ക് പ​ല​പ്പോ​ഴും ആ​ഗ്ര​ഹം തോ​ന്നു​ന്ന​ത്. പ്ര​ണ​യ​ത്തി​ൽ മ​റ്റൊ​രാ​ളി​ലേ​ക്കു​ള്ള ആ​ക​ർ​ഷ​ണ​ത്തോ​ടൊ​പ്പം ആ ​വ്യ​ക്തി​യെ പൂ​ർ​ണ​മാ​യി അ​റി​യാ​നോ സ്വ​ന്ത​മാ​ക്കാ​നോ ക​ഴി​യാ​ത്ത​തി​ന്‍റെ അ​സ്വ​സ്ഥ​ത​യും നി​ല​നി​ൽ​ക്കു​ന്നു. ഈ ​വൈ​രു​ധ്യ​ത്തെ ഗ്രീ​ക്ക് സാ​ഹി​ത്യ​ത്തി​ലെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളി​ലൂ​ടെ​യും ഭാ​ഷാ​പ​ര​മാ​യ വി​ശ​ക​ല​ന​ങ്ങ​ളി​ലൂ​ടെ​യും കാ​ഴ്സ​ണ്‍ പ​രി​ശോ​ധി​ക്കു​ന്നു.

പ്ര​ണ​യ​ത്തെ കേ​വ​ലം വ്യ​ക്തി​പ​ര​മാ​യ വി​കാ​ര​മാ​യി ചു​രു​ക്കാ​തെ, മ​നു​ഷ്യ​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ളും അ​റി​വും ഭാ​ഷ​യു​മാ​യി അ​തെ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന​ന്വേ​ഷി​ക്കു​ക​യാ​ണ് കാ​ഴ്സ​ണ്‍. ക​വി​ത​യും വി​മ​ർ​ശ​ന​വും ദാ​ർ​ശ​നി​ക അ​ന്വേ​ഷ​ണ​വും ഒ​രു​മി​പ്പി​ക്കു​ന്ന ഈ ​രീ​തി പി​ന്നീ​ടു​ള്ള അ​വ​രു​ടെ നി​ര​വ​ധി കൃ​തി​ക​ളി​ൽ വി​ക​സി​ക്കു​ന്ന​താ​യി കാ​ണാം.

അ​തു​കൊ​ണ്ടാ​ണ് ആ​ന്‍ കാ​ഴ്സ​ണ്‍ ഒ​രി​ക്ക​ല്‍ ഇ​ങ്ങ​നെ എ​ഴു​തി​യ​ത്: “നാം ​വാ​യി​ക്കു​ന്ന വാ​ക്കു​ക​ളും എ​ഴു​തു​ന്ന വാ​ക്കു​ക​ളും ഒ​രി​ക്ക​ലും നാം ​കൃ​ത്യ​മാ​യി ഉ​ദ്ദേ​ശി​ക്കു​ന്ന​ത് പ​റ​യു​ന്നി​ല്ല. നാം ​സ്നേ​ഹി​ക്കു​ന്ന മ​നു​ഷ്യ​ർ​പോ​ലും ഒ​രി​ക്ക​ലും ന​മ്മു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ആ​യി​ത്തീ​രു​ന്നി​ല്ല. ആ ​ര​ണ്ട് പ്ര​തീ​ക​ങ്ങ​ളും ഒ​രി​ക്ക​ലും പൂ​ർ​ണ​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ല. ഇ​റോ​സ് നി​ല​നി​ല്‍ക്കു​ന്ന​ത് ആ ​ര​ണ്ടി​നു​മി​ട​യി​ലാ​ണ്.” (The words we read and words we write never say exactly what we mean. The people we love are never just as we desire them. The two symbola never perfectly match. Eros is in between.)

വി​വ​ർ​ത്ത​ന​മെ​ന്ന ബൗ​ദ്ധി​ക സം​ഭാ​ഷ​ണം

ആ​ൻ കാ​ഴ്സ​ന്‍റെ സാ​ഹി​ത്യ സം​ഭാ​വ​ന​ക​ളി​ൽ വി​വ​ർ​ത്ത​ന​ത്തി​ന് സ​വി​ശേ​ഷ സ്ഥാ​ന​മു​ണ്ട്. പു​രാ​ത​ന ഗ്രീ​ക്ക് ക​വി​ത​ക​ളെ​യും നാ​ട​ക​ങ്ങ​ളെ​യും ആ​ധു​നി​ക വാ​യ​ന​ക്കാ​രി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​ൽ അ​വ​രു​ടെ പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണ്. ഒ​രു കൃ​തി​യി​ലെ വാ​ക്കു​ക​ളെ മ​റ്റൊ​രു ഭാ​ഷ​യി​ൽ പു​നഃ​സ്ഥാ​പി​ക്കു​ന്ന കേ​വ​ല​മാ​യ പ്ര​വൃ​ത്തി​യ​ല്ല അ​വ​രു​ടെ വി​വ​ർ​ത്ത​ന​ങ്ങ​ള്‍. അ​തി​നു​മ​പ്പു​റം, വി​വ​ർ​ത്ത​നം എ​ന്ന​ത് ഒ​രു കൃ​തി​യു​മാ​യി ന​ട​ത്തു​ന്ന ബൗ​ദ്ധി​ക​വും സൃ​ഷ്ടി​പ​ര​വു​മാ​യ സം​ഭാ​ഷ​ണ​മാ​ണ്.

സാ​ഫോ​യു​ടെ ക​വി​ത​ക​ളോ​ടു​ള്ള കാ​ഴ്സ​ന്‍റെ താ​ൽ​പ​ര്യം ഇ​തി​ന് മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ്. സാ​ഫോ​യു​ടെ ര​ച​ന​ക​ളി​ൽ വ​ലി​യൊ​രു ഭാ​ഗം ചി​ത​റി​യ ശ​ക​ല​ങ്ങ​ളാ​യോ അ​പൂ​ർ​ണ​രൂ​പ​ത്തി​ലോ മാ​ത്ര​മാ​ണ് ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. ന​ഷ്ട​പ്പെ​ട്ട വ​രി​ക​ളും പു​നഃ​സ്ഥാ​പി​ക്കാ​നാ​വാ​ത്ത വാ​ക്കു​ക​ളും സാ​ഫോ​യു​ടെ ക​വി​ത​ക​ളെ വാ​യി​ക്കു​ന്ന​തി​നും മ​ന​സ്സി​ലാ​ക്കു​ന്ന​തി​നും പ​ല​പ്പോ​ഴും പ്ര​തി​ബ​ന്ധ​മാ​കു​ന്നു. ഈ ​അ​പൂ​ർ​ണ​ത​യെ പൂ​ർ​ണ​ത​യു​ടെ മി​ഥ്യ​കൊ​ണ്ട് മ​റ​യ്ക്കു​ന്ന​തി​നു​പ​ക​രം അ​തി​ന്‍റെ പ്രാ​ധാ​ന്യം നി​ല​നി​ർ​ത്താ​ൻ കാ​ഴ്സ​ണ്‍ ശ്ര​മി​ക്കു​ന്നു. ‘If Not, Winter: Fragments of Sappho’ (2002) എ​ന്ന കൃ​തി ഈ ​സ​മീ​പ​ന​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്.

ഇ​തി​ല്‍ മൂ​ല​ക​വി​ത​ക​ളു​ടെ അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളെ ഇം​ഗ്ലീ​ഷി​ലേ​ക്ക് മാ​റ്റു​ന്ന​തി​നൊ​പ്പം അ​വ​യു​ടെ അ​പൂ​ർ​ണ​ത​യും ദൃ​ശ്യ​മാ​യി​ത്ത​ന്നെ നി​ല​നി​ർ​ത്തു​ന്നു. ന​ഷ്ട​പ്പെ​ട്ട വാ​ക്കു​ക​ൾ​ക്കാ​യി വാ​യ​ന​ക്കാ​രു​ടെ ഭാ​വ​ന പ്ര​വ​ർ​ത്തി​ക്കേ​ണ്ടി​വ​രു​ന്നു. അ​ങ്ങ​നെ വി​വ​ർ​ത്ത​നം, പൂ​ര്‍ത്തി​യാ​യ ഒ​രു പ്ര​വൃ​ത്തി​യെ​ന്ന​തി​നേ​ക്കാ​ള്‍ വാ​യ​ന​ക്കാ​ര​നും എ​ഴു​ത്തു​കാ​ര​നും ക​വി​യും പ​ങ്കു​ചേ​രു​ന്ന ഒ​രു സൃ​ഷ്ടി​പ്ര​ക്രി​യ​യാ​യി വി​ക​സി​ക്കു​ന്നു. യൂ​റി​പ്പി​ഡീ​സി​ന്‍റെ ‘ഹെ​റാ​ക്ലി​സ്’, ‘ഹി​പ്പോ​ലി​റ്റ​സ്’ തു​ട​ങ്ങി​യ ഗ്രീ​ക്ക് നാ​ട​ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ഴ്സ​ന്‍റെ വി​വ​ർ​ത്ത​ന​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​ണ്.

കാ​ഴ്സ​ന്‍റെ പ​രീ​ക്ഷ​ണാ​ത്മ​ക സ​മീ​പ​ന​ത്തി​ന്‍റെ മ​റ്റൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണ് 2012ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ‘Antigonick’. സോ​ഫോ​ക്ലി​സി​ന്‍റെ ‘Antigone’ എ​ന്ന ഗ്രീ​ക്ക് ദു​ര​ന്ത​നാ​ട​ക​ത്തെ ആ​ധാ​ര​മാ​ക്കി ര​ചി​ച്ച ഈ ​കൃ​തി, വി​വ​ർ​ത്ത​ന​വും പു​ന​രാ​ഖ്യാ​ന​വും ദൃ​ശ്യാ​വി​ഷ്കാ​ര​വും ഒ​രു​മി​ച്ചു ചേ​ര്‍ന്ന​താ​ണ്. പ്ര​ശ​സ്ത ചി​ത്ര​കാ​രി എ​റി​ക് വെ​യ്ൻ​സ്റ്റൈ​ന്‍റെ ചി​ത്ര​ങ്ങ​ളും അ​തി​ന്‍റെ ആ​സ്വാ​ദ​ന​ത്തി​ല്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു.

ക​വി​ത​യു​ടെ രൂ​പ​ത്തെ​ക്കു​റി​ച്ചു​ള്ള പു​തി​യ കാ​ഴ്ച​പ്പാ​ട്

ആ​ൻ കാ​ഴ്സ​ന്‍റെ ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന​ക​ളി​ലൊ​ന്ന് ക​വി​ത​യു​ടെ രൂ​പ​ത്തെ​ക്കു​റി​ച്ചു​ള്ള ന​മ്മു​ടെ ന​ട​പ്പു​ശീ​ല​ങ്ങ​ളെ ചോ​ദ്യം ചെ​യ്തു എ​ന്ന​താ​ണ്. ക​വി​ത​ക്ക് താ​ള​വും പ്രാ​സ​വും നി​ർ​ദി​ഷ്ട​മാ​യ വ​രി​വി​ന്യാ​സ​വും വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​ക​ളെ അ​വ​ര്‍ മ​റി​ക​ട​ക്കു​ന്നു. രൂ​പ​ത്തെ​ക്കു​റി​ച്ചു​ള്ള ഈ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ കേ​വ​ലം പു​തു​മ​ക്കു​വേ​ണ്ടി​യു​ള്ള​ത​ല്ല താ​നും. വി​ഷ​യ​ത്തി​ന്‍റെ സ​ങ്കീ​ർ​ണ​ത​ക്ക് അ​നു​യോ​ജ്യ​മാ​യ ആ​വി​ഷ്കാ​ര രൂ​പം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​മാ​ണ്.

കാ​ഴ്സ​ന്‍റെ ര​ച​ന​ക​ളി​ൽ ചി​ല​പ്പോ​ൾ ദാ​ർ​ശ​നി​ക​മാ​യ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​രു ചെ​റി​യ ഓ​ർ​മ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. മ​റ്റു​ചി​ല​പ്പോ​ൾ ച​രി​ത്ര​പ​ര​മാ​യ ഒ​രു പ​രാ​മ​ർ​ശം വ്യ​ക്തി​പ​ര​മാ​യ വേ​ദ​ന​യി​ലേ​ക്ക് പ​ട​രു​ന്നു. ചി​ല കൃ​തി​ക​ളി​ൽ അ​ടി​ക്കു​റി​പ്പു​ക​ൾ മു​ഖ്യ​പാ​ഠ​ത്തോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​മ്പോ​ൾ മ​റ്റു​ചി​ല​തി​ൽ ചി​ത്ര​ങ്ങ​ളും രേ​ഖ​ക​ളും ക​വി​ത​യു​ടെ അ​ർ​ഥ​നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്നു.

അ​തു​കൊ​ണ്ട് ത​ന്നെ, ഇ​ത്ത​രം ര​ച​ന​ക​ൾ വാ​യ​ന​ക്കാ​രി​ൽ​നി​ന്ന് ക്ഷ​മ​യും ശ്ര​ദ്ധ​യും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും വ്യ​ക്ത​മാ​യ ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കു​ന്ന എ​ഴു​ത്ത​ല്ല ആ​ന്‍ കാ​ഴ്സ​ന്റേ​ത്. പ​ര​സ്പ​രം ബ​ന്ധ​മി​ല്ലെ​ന്നു തോ​ന്നു​ന്ന ആ​ശ​യ​ങ്ങ​ൾ​ക്കി​ട​യി​ലെ ബ​ന്ധം ക​ണ്ടെ​ത്താ​നും സൂ​ച​ന​ക​ളി​ലൂ​ടെ അ​ർ​ഥം നി​ർ​മി​ക്കാ​നും വാ​യ​ന​ക്കാ​ര്‍ ത​യാ​റാ​ക​ണം. വാ​യ​ന​യു​ടെ സ്വാ​ത​ന്ത്ര്യം എ​ന്നാ​ണ് നി​രൂ​പ​ക​ര്‍ അ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

അ​തി​നാ​ല്‍, ഒ​രു സാ​ഹി​ത്യ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ച​ട്ട​ക്കൂ​ടി​ൽ മാ​ത്രം ആ​ന്‍ കാ​ഴ്സ​നെ ഒ​തു​ക്കു​ന്ന​ത് അ​വ​രു​ടെ സൃ​ഷ്ടി​പ​ര​മാ​യ സ്വാ​ത​ന്ത്ര്യ​ത്തെ പ​രി​മി​ത​പ്പെ​ടു​ത്തും. ക്ലാ​സി​ക്ക​ൽ പ​ണ്ഡി​ത, ക​വി, വി​വ​ർ​ത്ത​ക, ഉ​പ​ന്യാ​സ​കാ​രി എ​ന്നീ നി​ല​ക​ൾ പ​ര​സ്പ​രം വേ​ർ​തി​രി​ക്കാ​നാ​വാ​ത്ത വി​ധം ഇ​ഴ ചേ​ര്‍ന്നു​കി​ട​ക്കു​ന്ന​താ​ണ് അ​വ​രു​ടെ ര​ച​ന​ക​ള്‍.

ഭാ​ഷ, മൗ​നം, അ​പൂ​ർ​ണ​ത

കാ​ഴ്സ​ന്‍റെ സാ​ഹി​ത്യ​ലോ​ക​ത്തി​ൽ ഭാ​ഷ​ക്ക് ഒ​രേ​സ​മ​യം സാ​ധ്യ​ത​യും പ​രി​മി​തി​യു​മു​ണ്ട്. അ​നു​ഭ​വ​ങ്ങ​ളെ വാ​ക്കു​ക​ളി​ലൂ​ടെ തി​രി​ച്ച​റി​യാ​നും പ​ങ്കു​വെ​ക്കാ​നും ഭാ​ഷ സ​ഹാ​യി​ക്കു​ന്നു. എ​ന്നാ​ൽ, മ​നു​ഷ്യ​ന്‍റെ സ​ങ്കീ​ർ​ണ​മാ​യ വി​കാ​ര​ങ്ങ​ളെ പൂ​ർ​ണ​മാ​യി ഉ​ൾ​ക്കൊ​ള്ളാ​ൻ ഭാ​ഷ​ക്കു ക​ഴി​യ​ണ​മെ​ന്നി​ല്ല. ചി​ല അ​നു​ഭ​വ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​മ്പോ​ൾ അ​വ​യു​ടെ തീ​വ്ര​ത ന​ഷ്ട​പ്പെ​ടാം; ചി​ല ഓ​ർ​മ​ക​ൾ എ​ഴു​തു​മ്പോ​ൾ അ​വ​യി​ൽ​നി​ന്ന് പ്ര​ധാ​ന​പ്പെ​ട്ട​ത് എ​ന്തോ വ​ഴു​തി​പ്പോ​കാം. അ​തി​നാ​ൽ കാ​ഴ്സ​ന്‍റെ ര​ച​ന​ക​ളി​ൽ മൗ​ന​വും ശൂ​ന്യ​ത​യും അ​പൂ​ർ​ണ​ത​യും വെ​റും അ​ഭാ​വ​ങ്ങ​ള​ല്ല. അ​ർ​ഥ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളാ​ണ്. സാ​ഫോ​യു​ടെ കാ​വ്യ​ശ​ക​ല​ങ്ങ​ളി​ൽ കാ​ണു​ന്ന​തു​പോ​ലെ, ഒ​രു വ​രി​യി​ൽ ‘ഇ​ല്ലാ​ത്ത വാ​ക്കും’ വാ​യ​ന​ക്കാ​ര​ന്‍റെ അ​നു​ഭ​വ​ത്തെ സ്വാ​ധീ​നി​ക്കു​ന്നു. ‘Nox’ പോ​ലു​ള്ള കൃ​തി​ക​ളി​ൽ ഇ​ത് പ്ര​ക​ട​മാ​ണ്.

ഈ ​സ​മീ​പ​ന​ത്തി​ന് സ​മ​കാ​ലി​ക സാ​ഹി​ത്യ​ത്തി​ൽ വ​ലി​യ പ്ര​സ​ക്തി​യു​ണ്ട്. എ​ല്ലാ​റ്റി​നെ​യും വി​ശ​ദീ​ക​രി​ക്കാ​നും വ​ർ​ഗീ​ക​രി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും ശ്ര​മി​ക്കു​ന്ന ലോ​ക​ത്ത്, ചി​ല കാ​ര്യ​ങ്ങ​ൾ അ​പൂ​ർ​ണ​മാ​യി തു​ട​രാ​നു​ള്ള അ​വ​കാ​ശ​ത്തെ കാ​ഴ്സ​ന്‍റെ എ​ഴു​ത്ത് ഉ​റ​പ്പി​ക്കു​ന്നു. അ​റി​വി​ന്‍റെ പ​രി​മി​തി​ക​ളെ അം​ഗീ​ക​രി​ക്കു​ന്ന​തും സാ​ഹി​ത്യ​ത്തി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ധ​ർ​മ​മാ​ണെ​ന്ന് അ​വ​രു​ടെ കൃ​തി​ക​ൾ ഓ​ർ​മി​പ്പി​ക്കു​ന്നു.

 

അം​ഗീ​കാ​ര​ങ്ങ​ളും സാ​ഹി​ത്യ​ത്തി​ലെ സ്വാ​ധീ​ന​വും

ആ​ൻ കാ​ഴ്സ​ന്‍റെ സാ​ഹി​ത്യ പ്രാ​ധാ​ന്യം അ​വ​രു​ടെ പ​രീ​ക്ഷ​ണാ​ത്മ​ക ര​ച​ന​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. ക​വി​ത​യെ​യും വി​വ​ർ​ത്ത​ന​ത്തെ​യും ക്ലാ​സി​ക്ക​ൽ പ​ഠ​ന​ങ്ങ​ളെ​യും സ​മ​കാ​ലി​ക സാ​ഹി​ത്യ സം​വാ​ദ​ത്തി​ന്‍റെ കേ​ന്ദ്ര​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​തി​ലും ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന ന​ൽ​കി​യ എ​ഴു​ത്തു​കാ​രി​യാ​ണ് അ​വ​ര്‍.

2001ൽ ‘The Beauty of the Husband’ ​എ​ന്ന കൃ​തി​ക്ക് അ​വ​ര്‍ക്ക് ടി.​എ​സ്. എ​ലി​യ​റ്റ് പു​ര​സ്കാ​രം ല​ഭി​ച്ചു. 2006ൽ ‘Decreation: Poetry, Essays, Opera’ ​പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ ക​വി​ത, ഉ​പ​ന്യാ​സം, സം​ഗീ​ത​നാ​ട​കം തു​ട​ങ്ങി​യ രൂ​പ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​ര​സ്പ​ര ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​രു​ടെ അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ വി​പു​ല​മാ​യി. 2010ൽ ‘Nox’ ​അ​വ​രു​ടെ ശ്ര​ദ്ധേ​യ​മാ​യ കൃ​തി​ക​ളി​ലൊ​ന്നാ​യി വാ​യ​ന​ക്കാ​രു​ടെ​യും നി​രൂ​പ​ക​രു​ടെ​യും ശ്ര​ദ്ധ നേ​ടി. 2020ൽ ​അ​വ​ർ​ക്ക് പ്രി​ൻ​സ​സ് ഓ​ഫ് അ​സ്റ്റൂ​റി​യാ​സ് അ​വാ​ർ​ഡ് ഫോ​ർ ലി​റ്റ​റേ​ച്ച​ർ ല​ഭി​ച്ചു.

നേ​ര​ത്തേ സൂ​ചി​പ്പി​ച്ച​പോ​ലെ, കാ​ഴ്സ​ന്‍റെ കൃ​തി​ക​ൾ വ്യാ​പ​ക​മാ​യ പ്ര​ശം​സ നേ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​വ എ​ല്ലാ​യ്പോ​ഴും അ​ത്ര എ​ളു​പ്പ​ത്തി​ൽ വാ​യി​ച്ചു​തീ​ർ​ക്കാ​വു​ന്ന​വ​യ​ല്ല. ചി​ല വാ​യ​ന​ക്കാ​ർ​ക്ക് അ​വ​രു​ടെ ര​ച​ന​ക​ളി​ലെ വി​ച്ഛി​ന്ന​ത​യും സാ​ന്ദ്ര​ത​യും പ്ര​യാ​സ​ക​ര​മാ​യി തോ​ന്നാം. എ​ന്നാ​ൽ, ഈ ​പ്ര​യാ​സം അ​വ​രു​ടെ കൃ​തി​ക​ളു​ടെ ഒ​രു പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​ണ്. വാ​യ​ന​ക്കാ​ര​ന് മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച അ​ർ​ഥം കൈ​മാ​റു​ന്ന​തി​നു പ​ക​രം അ​ർ​ഥം ക​ണ്ടെ​ത്താ​നു​ള്ള പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​യാ​കാ​ൻ വാ​യ​ന​ക്കാ​ര​നെ അ​വ​ർ ക്ഷ​ണി​ക്കു​ന്നു.

ക​വി​ത​യി​ൽ ഗ​ദ്യ​വും ദൃ​ശ്യ​ക​ല​യും ആ​ത്മ​ക​ഥ​യും ഗ​വേ​ഷ​ണ​വും ത​മ്മി​ലു​ള്ള അ​തി​ർ​ത്തി​ക​ൾ കൂ​ടു​ത​ൽ അ​യ​ഞ്ഞു​വ​രു​ന്ന പു​തി​യ കാ​ല​ത്ത് കാ​ഴ്സ​ന്‍റെ ര​ച​ന​ക​ൾ​ക്ക് പ്ര​ത്യേ​ക പ്ര​സ​ക്തി​യു​ണ്ട്. സാ​ഹി​ത്യ​ത്തി​ന്റെ രൂ​പം സ്ഥി​ര​മാ​യ ഒ​ന്ന​ല്ലെ​ന്നും പു​തി​യ അ​നു​ഭ​വ​ങ്ങ​ൾ പു​തി​യ ആ​വി​ഷ്കാ​ര​രീ​തി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​വെ​ന്നും അ​വ വ്യ​ക്ത​മാ​ക്കു​ന്നു.

ചോ​ദ്യ​ങ്ങ​ൾ അ​വ​ശേ​ഷി​പ്പി​ക്കു​ന്ന എ​ഴു​ത്ത്

ആ​ൻ കാ​ഴ്സ​ന്‍റെ സാ​ഹി​ത്യ​സം​ഭാ​വ​ന​ക​ളെ വി​ല​യി​രു​ത്തു​മ്പോ​ൾ, സാ​ഹി​ത്യ​ത്തെ​ക്കു​റി​ച്ചു​ള്ള ന​മ്മു​ടെ കാ​ഴ്ച​പ്പാ​ടി​ൽ അ​വ​ർ വ​രു​ത്തി​യ മാ​റ്റം തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്. ക​വി​ത​യെ വെ​റും വി​കാ​ര​പ്ര​ക​ട​ന​മാ​യി കാ​ണാ​തെ അ​റി​വി​ന്‍റെ​യും ഓ​ർ​മ​യു​ടെ​യും ഭാ​ഷ​യു​ടെ​യും അ​ന്വേ​ഷ​ണ​ത്തി​നു​ള്ള ഉ​പാ​ധി​യാ​ക്കി മാ​റ്റി അ​വ​ര്‍.

പു​രാ​ത​ന ഗ്രീ​ക്ക് ലോ​കം അ​വ​രു​ടെ ര​ച​ന​ക​ളി​ൽ ആ​ധു​നി​ക മ​നു​ഷ്യ​ന്‍റെ അ​നു​ഭ​വ​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ന്നു. പ്ര​ണ​യം ദാ​ർ​ശ​നി​ക​മാ​യ ചോ​ദ്യ​മാ​കു​ന്നു; ദുഃ​ഖം ഒ​രു പു​സ്ത​ക​ത്തി​ന്‍റെ രൂ​പം കൈ​ക്കൊ​ള്ളു​ന്നു; പു​രാ​ണ​ക​ഥ സ്വ​ത്വാ​ന്വേ​ഷ​ണ​മാ​യി മാ​റു​ന്നു; വി​വ​ർ​ത്ത​നം സൃ​ഷ്ടി​പ​ര​മാ​യ പു​ന​ർ​വാ​യ​ന​യാ​കു​ന്നു. ഇ​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​ങ്ങ​ളെ​യും വി​ജ്ഞാ​ന മേ​ഖ​ല​ക​ളെ​യും ഒ​രു​മി​പ്പി​ച്ചു​കൊ​ണ്ട് കാ​ഴ്സ​ണ്‍ സാ​ഹി​ത്യ​ത്തി​ന്റെ സാ​ധ്യ​ത​ക​ളെ വി​പു​ലീ​ക​രി​ക്കു​ന്നു.

അ​വ​രു​ടെ ര​ച​ന​ക​ൾ ലോ​ക​ത്തി​ന്‍റെ എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും ഉ​ത്ത​രം ന​ൽ​കു​ന്നി​ല്ല. പ​ക​രം, നാം ​എ​ങ്ങ​നെ സ്നേ​ഹി​ക്കു​ന്നു, എ​ന്തു​കൊ​ണ്ട് ന​ഷ്ട​പ്പെ​ടു​ന്നു, ഓ​ർ​മ​ക​ൾ എ​ങ്ങ​നെ നി​ല​നി​ൽ​ക്കു​ന്നു, ഭാ​ഷ​ക്ക് എ​ന്തെ​ല്ലാം പ​റ​യാ​നാ​വും, എ​ന്തെ​ല്ലാം പ​റ​യാ​നാ​വി​ല്ല തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ൾ കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ അ​നു​ഭ​വി​ക്കാ​ൻ ന​മ്മെ പ്രേ​രി​പ്പി​ക്കു​ന്നു. ഒ​രു​പ​ക്ഷേ ആ​ൻ കാ​ഴ്സ​ന്‍റെ സാ​ഹി​ത്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ക്തി​യും അ​തു​ത​ന്നെ​യാ​ണ്. വാ​യ​ന അ​വ​സാ​നി​ച്ചാ​ലും അ​തി​ലെ ചോ​ദ്യ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല. ക​വി​ത​ക്ക് എ​ത്ര രൂ​പ​ങ്ങ​ളാ​കാം എ​ന്ന​തി​ലു​പ​രി, മ​നു​ഷ്യാ​നു​ഭ​വ​ത്തെ മ​ന​സ്സി​ലാ​ക്കാ​ൻ സാ​ഹി​ത്യ​ത്തി​ന് എ​ത്ര പു​തി​യ വ​ഴി​ക​ൾ തു​റ​ക്കാ​നാ​കും എ​ന്ന​താ​ണ് ആ​ൻ കാ​ഴ്സ​ന്‍റെ ര​ച​ന​ക​ൾ ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്ന​ത്.

Tags:    
News Summary - Desire Language and Unfinished Silence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.