എഴുത്തുകുത്ത്

കെ. ​ദാ​മോ​ദ​ര​നെ വാ​യി​ക്ക​ണം, ആ​ഴ​ത്തി​ൽ​ത​ന്നെ

രാ​ഷ്ട്രീ​യ​ത്തി​ൽ ന​ട​ന്നു​പോ​ന്നി​ട്ടു​ള്ള വ​ഴി​ക​ളെ പു​നഃ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ക​യും തി​രു​ത്ത​ലു​ക​ൾ​ക്ക് ത​യാ​റാ​വു​ക​യും ചെ​യ്ത് സ്വ​ത​ന്ത്ര​മാ​യ വീ​ക്ഷ​ണ​ത്തി​ൽ മു​ന്നോ​ട്ടു​കു​തി​ക്കാ​ൻ ശ്ര​മി​ച്ച കേ​ര​ള​ത്തി​ലെ ഒ​ന്നാ​മ​ത്തെ ക​മ്യൂ​ണി​സ്റ്റു​കാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​മു​ള്ള വ്യ​ക്തി​യാ​ണ് കെ. ​ദാ​മോ​ദ​ര​ൻ. ആ​ഴ്ച​പ്പ​തി​പ്പി​ ൽ (ല​ക്കം 1492) വ​ന്ന ഡോ. ​ശ്രീ​ക​ല മു​ല്ല​ശ്ശേ​രി​യു​ടെ ലേ​ഖ​നം വാ​യി​ക്കേ​ണ്ട​താ​ണെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ കു​റി​ച്ച് അ​ൽ​പം​കൂ​ടി വി​ശ​ദീ​ക​രി​ക്കാ​മാ​യി​രു​ന്നു. കാ​ര​ണം, പ​ല ക​മ്യൂ​ണി​സ്റ്റു​കാ​ർ​ക്കും കെ. ​ദാ​മോ​ദ​ര​നെ അ​ത്ര പ​രി​ച​യ​മി​ല്ല.

ഇ​ന്ത്യ​ൻ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്റെ തി​രു​വി​താം​കൂ​ർ ശാ​ഖ എ​ന്ന നി​ല​യി​ൽ അ​ഖി​ലേ​ന്ത്യാ സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മി​ല്ലാ​തെ​ത​ന്നെ പൊ​ന്ന​റ ശ്രീ​ധ​ര​ൻ, കു​രി​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ 1931 മാ​ർ​ച്ചി​ൽ ക​മ്യൂ​ണി​സ്റ്റ് ലീ​ഗി​ന് രൂ​പം​ന​ൽ​കി. ഏ​ഴു പേ​രാ​യി​രു​ന്നു അം​ഗ​ങ്ങ​ൾ. പൊ​ന്ന​റ ശ്രീ​ധ​ര​ൻ, എ​ൻ.​സി. ശേ​ഖ​ർ, എ​ൻ.​പി. കു​രി​ക്ക​ൾ, തി​രു​വ​ട്ടാ​ർ താ​ണു​പി​ള്ള, ശി​വ​ശ​ങ്ക​ര പി​ള്ള, ആ​ർ.​പി. അ​യ്യ​ർ, തൈ​ക്കാ​ട് ഭാ​സ്ക​ര​ൻ എ​ന്നി​വ​രാ​യി​രു​ന്നു അ​വ​ർ. കു​രി​ക്ക​ളാ​യി​രു​ന്നു സെ​ക്ര​ട്ട​റി. ക​മ്യൂ​ണി​സ്റ്റ് ലീ​ഗ് എ​ന്ന​ത് ഒ​രു ര​ഹ​സ്യ പേ​രാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​യി​രി​ക്കാം ഇ​ന്ത്യ​ൻ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ൽ അം​ഗ​ത്വം ല​ഭി​ച്ച ഒ​ന്നാ​മ​ത്തെ മ​ല​യാ​ളി​യാ​യി കെ. ​ദാ​മോ​ദ​ര​ൻ മാ​റി​യ​ത്.

ക​മ്യൂ​ണി​സ്റ്റ് ആ​ശ​യ​ങ്ങ​ളെ വി​ട്ടു​ക​ള​യാ​തെ​യാ​യി​രു​ന്നു കെ. ​ദാ​മോ​ദ​ര​ന്റെ എ​ല്ലാ അ​ന്വേ​ഷ​ണ​ങ്ങ​ളും പ​ഠ​ന​ങ്ങ​ളും. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ പ്ര​മു​ഖ​നാ​യ എം.​എ​ൻ. റോ​യ് ക​മ്യൂ​ണി​സ​ത്തെ ഒ​രു​പാ​ടു കാ​ല​മൊ​ന്നും ചു​മ​ന്നു​ന​ട​ന്ന ആ​ളാ​യി​രു​ന്നി​ല്ല. ക​മ്യൂ​ണി​സ​ത്തെ വി​വി​ധ കോ​ണു​ക​ളി​ലൂ​ടെ കാ​ണു​ന്ന​വ​രു​ണ്ട്. ദാ​മോ​ദ​ര​ന് ക​മ്യൂ​ണി​സ​ത്തെ​പ്പ​റ്റി ശ​രി​യാ​യ വീ​ക്ഷ​ണ​മാ​യി​രു​ന്നു.

പ്രാ​യോ​ഗി​ക രാ​ഷ്ട്രീ​യ​ത്തി​ൽ പ​ല​തി​നേ​യും മ​റി​ക​ട​ക്കാ​നും ന്യാ​യീ​ക​രി​ക്കാ​നും പ്ര​സം​ഗി​ക്കാ​നും ദാ​മോ​ദ​ര​ൻ പ്ര​മു​ഖ​നാ​യി​രു​ന്നു. ക​മ്യൂ​ണി​സ്റ്റ് രാ​ഷ്ട്ര​മാ​യി​രു​ന്ന ഹം​ഗ​റി​യെ മ​റ്റൊ​രു ക​മ്യൂ​ണി​സ്റ്റ് രാ​ഷ്ട്ര​മാ​യ സോ​വി​യ​റ്റ് യൂ​നി​യ​ൻ ആ​ക്ര​മി​ക്കു​ന്നു. ഇ​തി​നെ ന്യാ​യീ​ക​രി​ക്കാ​നും സ്വ​യം ബോ​ധ്യ​പ്പെ​ടാ​നും ജ​ന​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​നും താ​ൽ​പ​ര്യ​മി​ല്ലാ​തെ മ​നം​നൊ​ന്ത സി. ​അ​ച്യു​ത​മേ​നോ​ൻ കേ​ന്ദ്ര ക​മ്മി​റ്റി​ക്ക് പാ​ർ​ട്ടി​യി​ൽ​നി​ന്നു​ള്ള ത​ന്റെ രാ​ജി​ക്ക​ത്ത​യ​ച്ച് അ​ദ്ദേ​ഹം കൊ​ടു​ങ്ങ​ല്ലൂ​രി​ലു​ള്ള ഭാ​ര്യ വീ​ട്ടി​ലേ​ക്ക് പോ​യി.

മേ​നോ​ന്റെ രാ​ജി അ​റി​ഞ്ഞ് ദാ​മോ​ദ​ര​ൻ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ​ത്തി ഒ​രു ദി​വ​സം മു​ഴു​വ​ൻ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്തു. അ​തി​ന്റെ അ​ടു​ത്ത നാ​ൾ മേ​നോ​ൻ പാ​ർ​ട്ടി​യി​ൽ​നി​ന്നു​ള്ള രാ​ജി പി​ൻ​വ​ലി​ച്ചു. ദാ​മോ​ദ​ര​നാ​ക​ട്ടെ ഹം​ഗ​റി​യി​ലെ സോ​വി​യ​റ്റ് ഇ​ട​പെ​ട​ലി​നെ ന്യാ​യീ​ക​രി​ച്ച് ല​ഘു​ലേ​ഖ എ​ഴു​തി.

എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ആ​ദ്യ​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​ണ് സി. ​അ​ച്യു​ത​മേ​നോ​ൻ. 1969 ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ 1970 ആ​ഗ​സ്റ്റ് ഒ​ന്നു​വ​രെ​യും 1970 ഒ​ക്ടോ​ബ​ർ നാ​ലു മു​ത​ൽ 1977 മാ​ർ​ച്ച് 25 വ​രെ​യും കേ​ര​ള മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ്യ​ക്തി​യ​ല്ല പ്ര​സ്ഥാ​ന​മാ​ണ് പ്ര​ധാ​ന​മെ​ന്ന് എ​ന്തെ​ളു​പ്പ​ത്തി​ലാ​ണ് പ​റ​ഞ്ഞു​കേ​ൾ​ക്കാ​റ്; അ​ത് ശ​രി​യാ​ണെ​ങ്കി​ൽ പ്ര​സ്ഥാ​നം ക​രി​ങ്ക​ല്ലും ഇ​രു​മ്പും മ​ര​വു​മ​ല്ല; എ​ല്ലാ മാ​നു​ഷി​ക വി​കാ​ര​ങ്ങ​ളു​മു​ള്ള പ​ച്ച​യാ​യ മ​നു​ഷ്യ​ർ ചേ​ർ​ന്ന​താ​ണ്. ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും ആ​ഴ​ത്തി​ൽ സ്വാ​ധീ​നി​ച്ച ഘ​ട​ക​മാ​ണ് ജാ​തി. ആ​ശ​യ​പ​ര​മാ​യി ജാ​തി​യെ എ​തി​ർ​ക്കു​ന്ന​വ​ർ​പോ​ലും കെ​ട്ടു​റ​പ്പോ​ടെ മ​ന​സ്സി​ൽ ജാ​തി​യെ സൂ​ക്ഷി​ക്കു​ന്ന​വ​രാ​ണ്.

വ​ർ​ഗ​സ​മ​ര​ത്തി​ന്റെ വി​കാ​സ​ത്തി​ലൂ​ടെ ജാ​തി​യും മ​ത​വും കൊ​ഴി​ഞ്ഞു​പോ​കു​മെ​ന്ന ക​മ്യൂ​ണി​സ്റ്റ് സെ​ദ്ധാ​ന്തി​ക​രു​ടെ സ​മീ​പ​നം പൊ​ള്ള​ത്ത​ര​മാ​ണെ​ന്ന് ച​രി​ത്രം തെ​ളി​യി​ച്ചു. ദാ​മോ​ദ​ര​നെ പോ​ലെ​യു​ള്ള​വ​ർ സ്വ​പ്നം ക​ണ്ട ഒ​രു ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​മാ​യി​രു​ന്നി​ല്ല നി​ല​വി​ൽ വ​ന്ന​ത്.

കെ. ​ദാ​മോ​ദ​ര​ന്റെ ച​രി​ത്ര​ത്തോ​ടു​ള്ള സ​മീ​പ​നം സാ​ധാ​ര​ണ ക​മ്യൂ​ണി​സ്റ്റു​ക​ളി​ൽ​നി​ന്നും അ​ൽ​പം വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി മാ​ത്രം കു​റെ നി​യ​മാ​വ​ലി അ​ദ്ദേ​ഹം തീ​ർ​ത്തി​രു​ന്നു.

മാ​ർ​ക്സി​സ​മാ​ണ് ലോ​ക​ത്തെ എ​ല്ലാ​റ്റി​നും പ​രി​ഹാ​ര​മാ​യി അ​ദ്ദേ​ഹം ക​ണ്ട​ത്. ഡ​യ​ല​ക്ടി​ക്ക​ൽ മെ​റ്റീ​രി​യ​ലി​സം (Dialectical Materialism) എ​ന്ന​തി​ന്റെ ത​ർ​ജ​മ​യാ​ണ് വൈ​രു​ധ്യാ​ത്മ​ക ഭൗ​തി​ക​വാ​ദം. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് മാ​ത്ര​മ​ല്ല, അ​ൽ​പ​സ്വ​ൽ​പം വി​വ​ര​മു​ള്ള​വ​ർ​ക്കു​പോ​ലും വൈ​രു​ധ്യാ​ത്മ​ക ഭൗ​തി​ക​വാ​ദം എ​ന്താ​ണെ​ന്ന​ത് പി​ടി​കി​ട്ടാ​ത്ത പ്ര​യോ​ഗ​മാ​ണ്.

പാ​ർ​ട്ടി​ക്കാ​ർ വൈ​രു​ധ്യാ​ത്മ​ക ഭൗ​തി​ക​വാ​ദ​ത്തെ​പ്പ​റ്റി ഇ​പ്പോ​ൾ മി​ണ്ടാ​റി​ല്ല. കെ. ​ദാ​മോ​ദ​ര​നെ പോ​ലെ​യു​ള്ള വ്യ​ക്തി​യെ പ​ഠി​ക്കു​ക​യും വാ​യി​ക്ക​പ്പെ​ടു​ക​യും ചെ​യ്യേ​ണ്ട​ത് രാ​ഷ്ട്രീ​യ​ത്തി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ഏ​റെ ഗു​ണ​ക​ര​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്റെ ‘കേ​ര​ള ച​രി​ത്രം’, ‘ജൈ​വ​ച​രി​ത്രം’, ‘മ​നു​ഷ്യ​ൻ’, ‘ഭാ​ര​തീ​യ ചി​ന്ത’ ഇ​വ​യെ​ല്ലാം ഇ​ന്നും വാ​യി​ക്ക​പ്പെ​ടു​ന്ന​താ​ണ്.

ദാ​മോ​ദ​ര​ന്റെ ചി​ന്ത​യും പ​ഠ​ന​വും സ​മൂ​ഹ​ത്തി​ന് ഇ​ന്നും വി​ല​പ്പെ​ട്ട​താ​ണ്. എ​ങ്കി​ലും കെ. ​ദാ​മോ​ദ​ര​ന്റെ കൃ​തി​ക​ളി​ൽ ഈ​ടു​റ്റ വി​ജ്ഞാ​ന​ദാ​യ​ക​മാ​യ ഗം​ഭീ​ര ലേ​ഖ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ് ‘ഭാ​ര​തീ​യ ചി​ന്ത’ മ​റ്റെ​ല്ലാ കൃ​തി​ക​ളി​ലെ​ന്ന പോ​ലെ ‘ഭാ​ര​തീ​യ ചി​ന്ത’​യി​ലും കെ. ​ദാ​മോ​ദ​ര​നി​ലെ ക​മ്യൂ​ണി​സ്റ്റു​കാ​ര​നെ കാ​ണാം.

ടി.​പി. ആ​ന്‍റ​ണി, തൃ​ക്കാ​ക്ക​ര കൊ​ച്ചി

അ​ക്കാ​ദ​മി കോ​ൺ​ഗ്ര​സി​നെ ശൂ​ന്യ​ത​യി​ലേ​ക്ക് ന​യി​ക്കും

എ​ഴു​ത്തു​കാ​ര​നാ​യ ക​ൽ​പ​റ്റ നാ​രാ​യ​ണ​നോ​ട് ഏ​റെ ആ​ദ​ര​വു​ള്ള ഒ​രു വാ​യ​ന​ക്കാ​ര​നാ​ണ് ഈ ​എ​ഴു​തു​ന്ന​ത്. ‘‘ഞാ​ൻ വ​ല​തു​പ​ക്ഷ​മ​ല്ല’’ എ​ന്നും “അ​ക്കാ​ദ​മി സ​ർ​ക്കാ​റി​ന്റെ പി.​ആ​ർ പ​ണി ചെ​യ്യി​ല്ല’’ എ​ന്നു​മു​ള്ള ത​ല​ക്കെ​ട്ടു​ക​ൾ ക​ണ്ട​പ്പോ​ൾ വ​ള​രെ ആ​ക​ർ​ഷ​ക​മാ​യി തോ​ന്നി. പ​ക്ഷേ, സം​ഭാ​ഷ​ണ​ത്തി​ന്റെ ഒ​രു ഘ​ട്ട​ത്തി​ൽ അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്; “ഈ ​സ​ർ​ക്കാ​റി​ന്റെ കാ​ല​ത്താ​ണ് ഏ​റ്റ​വും സ​ർ​ഗാ​ത്മ​ക​മാ​യി അ​ക്കാ​ദ​മി പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് നാ​ളെ രേ​ഖ​പ്പെ​ടു​ത്തും’’ എ​ന്നാ​ണ്! ഇ​തു​ത​ന്നെ സ​ർ​ക്കാ​റി​നു​വേ​ണ്ടി​യു​ള്ള പി.​ആ​ർ വ​ർ​ക്കി​ന്റെ തു​ട​ക്ക​മ​ല്ലേ? അ​തി​നു പ​ക​രം ‘‘ക​ൽ​പ​റ്റ നാ​രാ​യ​ണ​ന്റെ കാ​ല​ത്താ​ണ്’’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​ന് മ​ൾ​ട്ടി​പ്പി​ൾ ക്ലാ​പ്പ് കൊ​ടു​ക്കാ​മാ​യി​രു​ന്നു.

‘അ​രാ​ജ​ക​വാ​ദം’ എ​ന്ന വാ​ക്കി​ലെ ‘അ​ധി​കാ​ര നി​രാ​സം’ എ​ന്ന ആ​ശ​യ​ത്തെ മാ​ർ​ക്സാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. പ​ക്ഷേ, അ​ധി​കാ​രം കൊ​ഴി​ഞ്ഞു​വീ​ഴു​ന്ന കാ​ല​ത്തേ​ക്കു​ള്ള ദു​ർ​ഘ​ടം പി​ടി​ച്ച യാ​ത്ര​യെ​ക്കു​റി​ച്ച് ക​ൽ​പ​റ്റ സം​സാ​രി​ക്കു​ന്നി​ല്ല എ​ന്ന​ത് വേ​ദ​ന​യു​ള​വാ​ക്കു​ന്ന​താ​ണ്.

നാ​ലു​ മാ​സ​ത്തെ വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​റി​ന് മാ​ർ​ക്കി​ടു​മ്പോ​ഴും, യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു എ​ന്നു പ​റ​യു​മ്പോ​ഴും, താ​ൻ ആ​നു​കാ​ലി​ക​ൻ​ത​ന്നെ​യാ​യ ഒ​രു ശ​രാ​ശ​രി കോ​ൺ​ഗ്ര​സു​കാ​ര​ൻ മാ​ത്ര​മാ​ണ് എ​ന്ന് സ്വ​യം വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ്. താ​ൻ ‘വ​ല​തു​പ​ക്ഷ​മ​ല്ല’ എന്നു പറയുമ്പോൾ, വി.ഡി. സതീശൻ കൽപറ്റയെ ഒരു രാഷ്ട്രീയ ദൗത്യം ഏൽപിച്ചിട്ടുണ്ട് എ​ന്നു​വേ​ണം ക​രു​താ​ൻ. അ​ത്, മ​റ്റൊ​ന്നു​മ​ല്ല, കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ ‘കു​ത്ത​ക’, അ​തി​ന്റെ യ​ഥാ​ർ​ഥ പി​ൻ​ഗാ​മി​ക​ൾ കോ​ൺ​ഗ്ര​സാ​ണെ​ന്ന് സ്ഥാ​പി​ച്ചെ​ടു​ക്കു​ക! ചെ​റു​പ്പ​ക്കാ​രു​ടെ ഇ​ട​യി​ൽ കോ​ൺ​ഗ്ര​സി​ന് നേ​ട്ട​മു​ണ്ടാ​ക്കു​ക; ഈ ​രാ​ഷ്ട്രീ​യ ദൗ​ത്യ​ങ്ങ​ൾ അ​ദ്ദേ​ഹം ഏ​റ്റെ​ടു​ത്തു​വെ​ന്നാ​ണ് ആ​ഴ്ച​പ്പ​തി​പ്പി​ൽ വ​ന്ന സം​ഭാ​ഷ​ണ​ത്തി​ന്‍റെ (ല​ക്കം 1494) ആ​ക​ത്തു​ക.

ഇ​ത് വി​ജ​യി​ക്കു​മോ എ​ന്ന് ച​രി​ത്ര​ത്തി​നു മാ​ത്ര​മേ തെ​ളി​യി​ക്കാ​നാ​കൂ. പ്ര​ത്യേ​കി​ച്ച് 1990ലെ ​അ​ഖി​ലേ​ന്ത്യാ കോ​ൺ​ഗ്ര​സി​ന്റെ സാ​മ്പ​ത്തി​ക-​രാ​ഷ്ട്രീ​യ ന​യം​മാ​റ്റം കേ​വ​ലം 30 വ​ർ​ഷം​കൊ​ണ്ട് ഇ​ന്ത്യ​യെ ഫാ​ഷി​സ്റ്റ് മേ​ൽ​ക്കോ​യ്മ​ക്ക് കീ​ഴി​ലാ​ക്കി​യ സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ! കോ​ൺ​ഗ്ര​സ് എ​ന്നാ​ൽ കേ​ര​ള​വും ക​ർ​ണാ​ട​ക​വു​മൊ​ക്കെ​യാ​യി അ​വ​ശേ​ഷി​ച്ച ച​രി​ത്ര പ​ശ്ചാ​ത്ത​ല​ത്തി​ൽ. ന​ന്ദി.

എ.​എ​സ്. ഹ​രി​ദാ​സ്, അ​ങ്ക​മാ​ലി

ന​ല്ല കാ​മ്പു​ള്ള ക​ഥ 

ന​ന്ദി​നി മേ​നോ​ൻ എ​ഴു​തി​യ ‘ന​ല്ല ക​ള​റ്ള്ള ഫോ​ട്ടോ’ എ​ന്ന ക​ഥ

(ല​ക്കം 1493) കാ​ലി​ക പ്ര​സ​ക്തി​യു​ള്ള​താ​ണ്. നാ​ലു പേ​ജു​ക​ളി​ലാ​യി ചു​രു​ക്കി​യി​രി​ക്കു​ന്ന ക​ഥ​യി​ൽ ക​നം തൂ​ങ്ങു​ന്ന ക​രി​മേ​ഘം​പോ​ലെ ദുഃ​ഖം ത​ളം​കെ​ട്ടി കി​ട​ക്കു​ന്നു. ക​ഥ​യി​ലെ പ​വി​ത്ര​ന്‍റെ ഭാ​ഷ​യി​ൽ ‘അ​ടി​സ്ഥാ​ന വ​ർ​ഗ​ത്തി​ൽ’​പെ​ട്ട ഒ​രു കു​ടും​ബ​ത്തി​ന്‍റെ സ്നേ​ഹ​സ്വ​പ്ന​ങ്ങ​ളു​ടെ ആ​ക​ത്തു​ക​യാ​യ ഒ​രു കൊ​ച്ചു പെ​ൺ​കു​ട്ടി. പ​ഠി​ക്കാ​ൻ മി​ടു​ക്കി​യാ​യി​രു​ന്ന ആ ​കു​ട്ടി​യെ കെ​ണി​യി​ൽ വീ​ഴ്‌​ത്തി ഒ​ടു​വി​ൽ മ​ര​ണ​മു​ഖ​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന ഒ​രു ചെ​റു​പ്പ​ക്കാ​ര​ൻ. അ​വ​നു വ​ധ​ശി​ക്ഷ വി​ധി​ക്കു​ന്ന പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​ൻ. ഇ​താ​ണ് ക​ഥാ​ത​ന്തു. അ​ച്ഛ​നും അ​മ്മ​യും പെ​ൺ​കു​ട്ടി​യു​മ​ട​ങ്ങു​ന്ന പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തി​ലെ വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ, ക​രു​ത​ലു​ക​ൾ, മ​ക​ളു​ടെ അ​കാ​ല​ത്തി​ലെ വി​ട​പ​റ​യ​ൽ ആ ​കൊ​ച്ചു കു​ടും​ബ​ത്തി​ലു​ണ്ടാ​ക്കു​ന്ന ആ​ഘാ​തം... എ​ല്ലാം ന​ല്ല മി​ക​വോ​ടെ ഇ​തി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു.

മു​ഷി​ഞ്ഞ തു​ണി​ക​ൾ തൂ​ങ്ങു​ന്ന ഇ​ടു​ക്കു​മു​റി​യി​ൽ നാ​റു​ന്ന തു​ണി​ക്ക​ഷ​ണം​പോ​ലെ കി​ട​ന്ന അ​മ്മ​യി​ൽ ഉ​പ​രി​യാ​യി ആ ​അ​വ​സ​ര​ത്തി​ലെ ഒ​ര​മ്മ​യെ എ​ങ്ങ​നെ അ​വ​ത​രി​പ്പി​ക്കും. മ​ര​ണ​മ​ട​ഞ്ഞ പെ​ൺ​കു​ട്ടി​യു​ടെ മേ​ശ ത​പ്പു​ന്ന പൊ​ലീ​സു​കാ​ര​ന്‍റെ വി​ര​ലി​ൽ മു​ടി​പ്പി​ന്നു​കൊ​ണ്ട് ഒ​രു കു​ത്തു​കൊ​ടു​ക്കാ​നും എ​ഴു​ത്തു​കാ​രി മ​റ​ന്നി​ല്ല.

ചു​വ​പ്പ് ഷ​ർ​ട്ടി​ൽ ക​റു​ത്ത ചി​ല​ന്തി​വ​ല​യു​ള്ള ചെ​റു​പ്പ​ക്കാ​ര​ന്‍റെ വ​ല​യി​ൽ പെ​ൺ​കു​ട്ടി​യു​ടെ ജീ​വി​തം അ​സ്‌​ത​മി​ക്കു​ന്നു. ആ ​പെ​ൺ​കു​ട്ടി​യു​ടെ ഒ​രു ന​ല്ല ചി​ത്രം അ​വ​ളു​ടെ വീ​ട്ടി​ൽ ഇ​ല്ല. എ​ന്നാ​ൽ, അ​വ​ളു​ടെ ഏ​റ്റ​വും ന​ല്ല ചി​ത്ര​ങ്ങ​ൾ അ​വ​ളെ ച​തി​ച്ച ചി​ല​ന്തി​യു​ടെ ക​യ്യി​ൽ മാ​ത്ര​മാ​ണു​ള്ള​ത്, ന​ല്ല ക​ള​റ്ള്ള ഫോ​ട്ടോ​ക​ൾ. ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ ഈ ​ക​റു​ത്ത ചി​ല​ന്തി​വ​ല​ക​ൾ വ​ല്ലാ​തെ പെ​രു​കി​യി​രി​ക്കു​ന്നു, അ​തി​ൽ വീ​ഴു​ന്ന ഇ​ര​ക​ളും. അ​ത്ത​ര​ത്തി​ൽ ഒ​രു മു​ന്ന​റി​യി​പ്പു കൂ​ടി​യാ​കു​ന്നു ഈ ​ക​ഥ.

ബ​ദ​റു​ദീ​ൻ എം ​കു​ന്നി​ക്കോ​ട്

ഉ​ത്ത​ര​വാ​ദി​ത്തം ഉ​റ​പ്പാ​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ​തി​രെ ‘ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ്’ റി​പ്പോ​ർ​ട്ട​ർ ഋ​തി​ക ചോ​പ്ര ത​യാ​റാ​ക്കി​യ അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച് മീ​ഡി​യാ​സ്കാ​നി​ൽ (ല​ക്കം 1493) യാ​സീ​ൻ അ​ശ്റ​ഫ് എ​ഴു​തി​യ ‘നേ​രു​കൊ​ണ്ട് അ​ധി​കാ​ര​ത്തെ പൂ​ട്ടി​യ വാ​ർ​ത്ത​യെ​ഴു​ത്ത്’ വാ​യി​ച്ചു. ഋ​തി​ക ചോ​പ്ര​യു​ടെ ഈ ​വാ​ർ​ത്ത​യെ​ഴു​ത്തി​നെ തീ​ർ​ച്ച​യാ​യും ഉ​ത്ത​ര​വാ​ദി​ത്തം ഉ​റ​പ്പാ​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം (Accountability Journalism) എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന​താ​ണ്. പൊ​തു​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​ രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന, വ​സ്തു​ത​ക​ളു​ടെ സ്വ​ത​ന്ത്ര​മാ​യ വി​ല​യി​രു​ത്ത​ൽ, ക​ർ​ശ​ന​മാ​യ ചോ​ദ്യംചെ​യ്യ​ൽ എ​ന്നി​വ​യി​ലൂ​ടെ ഉ​ന്ന​ത​സ്ഥാ​ന​ങ്ങ​ളി​ലി​രി​ക്കു​ന്ന​വ​രു​ടെ തേ​ർ​വാ​ഴ്ച​ക​ളെ​ക്കു​റി​ച്ച് വാ​യ​ന​ക്കാ​ർ​ക്കു മു​ന്നി​ൽ തു​റ​ന്നു​കാ​ട്ടി​യ​ത് ഏ​റെ ശ്ലാ​ഘ​നീ​യം​ത​ന്നെ.

ദു​ഷ്ടാ​ധി​കാ​ര​ശ​ക്തി​ക​ളെ വാ​ഴ്ത്തി​പ്പാ​ടു​ന്ന സു​ഖി​പ്പി​ക്ക​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ആ​ദ​ർ​ശ ഭ്ര​ഷ്ട​ത ന​ട​മാ​ടു​ന്ന ഈ ​കെ​ട്ട​കാ​ല​ത്തി​ന് ഇ​തൊ​രു ന​ല്ല തി​രു​ത്താ​ണ്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ എ​ല്ലാ സാ​ധ്യ​ത​ക​ളും സ​മ​ർ​ഥ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ ഈ ​വാ​ർ​ത്ത​യെ​ഴു​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ പൗ​ര​ധ​ർ​മം​ത​ന്നെ. മൂ​ല്യ​ബോ​ധ​ത്തി​ന്‍റെ, ധാ​ർ​മി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ അ​ത്യു​ന്ന​ത ശി​ഖ​ര​ങ്ങ​ളി​ൽ​നി​ന്നു മാ​ധ്യ​മ​ലോ​കം ഒ​രി​ക്ക​ലും താ​ഴ്ന്നു​പോ​ക​രു​തെ​ന്ന ഉ​ദ്ബോ​ധ​നം ഇ​ക്കാ​ല​ത്ത് കൂ​ടു​ത​ൽ കൂ​ടു​ത​ൽ മു​ഴ​ങ്ങി​ക്കേ​ൾ​ക്കേ​ണ്ട​തു​മു​ണ്ട്.

ടി.​ഐ. ലാ​ലു, പ​ഴ​മു​ക്ക് തൃ​ശൂ​ർ

Tags:    
News Summary - letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.